CSIR NET Result: കാത്തിരിപ്പിന് വിരാമം! യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു; സ്കോർ പരിശോധിക്കാം ഇവിടെ
CSIR NET June 2026 Result: പരീക്ഷയെഴുതിയ ആകെ 6.07 ലക്ഷം ഉദ്യോഗാർത്ഥികളിൽ 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000-ത്തിലധികം പേർ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അർഹത നേടിയത്. ആകെ 84 വിഷയങ്ങളിലെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. പരീക്ഷ നടന്ന് ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷമാണ് എൻടിഎ പരീക്ഷാ ഫലവും ഒപ്പം ഉത്തരം സൂചികയും പുറത്തുവിട്ടിരിക്കുന്നത്.

Csir Net June 2026 Result
ദേശീയ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജ്യത്തെ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും (ജെആർഎഫ്) യോഗ്യത നേടുന്നതിനായാണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ csirnet.nta.ac.in വഴി ലോഗിൻ ചെയ്ത് സ്കോർകാർഡ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.
2026 ജൂലൈ 17, 18 തീയതികളിൽ നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1,87,739 ഉദ്യോഗാർത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. അതിൽ 1,50,057 ഉദ്യോഗാർത്ഥികൾ പരീക്ഷയെഴുതി. 224 നഗരങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, എർത്ത്, അറ്റ്മോസ്ഫെറിക്, ഓഷ്യൻ ആന്റ് പ്ലാനറ്ററി സയൻസസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്.
ALSO READ: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍ ഇന്ന് മുതല്‍; ഈ തീയതികള്‍ മറക്കേണ്ട
പരീക്ഷയെഴുതിയ ആകെ 6.07 ലക്ഷം ഉദ്യോഗാർത്ഥികളിൽ 97,000-ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000-ത്തിലധികം പേർ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനും അർഹത നേടിയത്. ആകെ 84 വിഷയങ്ങളിലെ ഫലമാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. പരീക്ഷ നടന്ന് ഏകദേശം രണ്ടു മാസങ്ങൾക്ക് ശേഷമാണ് എൻടിഎ പരീക്ഷാ ഫലവും ഒപ്പം ഉത്തരം സൂചികയും പുറത്തുവിട്ടിരിക്കുന്നത്.
എന്നാൽ ജൂൺ മാസത്തിൽ നടന്ന ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകളിൽ വസ്തുതാപരവും ഭാഷാപരവുമായ തെറ്റുകളും ടൈപ്പോഗ്രാഫിക്കൽ പിശകുകളും വിവർത്തനത്തിലെ അപാകതകളും കണ്ടെത്തിയതിനെ തുടർന്ന് ഈ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചു. ഓഗസ്റ്റ് 16ന് പുറത്തുവിട്ട ഉത്തരം സൂചികയോടൊപ്പം ഈ മൂന്ന് വിഷയങ്ങളിലെ പരീക്ഷകൾ വീണ്ടും നടത്തുന്നത് സംബന്ധിച്ച പ്രത്യേക വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു.
വിജ്ഞാപനം അനുസരിച്ച് സെപ്റ്റംബർ 9, 10 തീയതികളിലാണ് ഈ മൂന്ന് വിഷയങ്ങളിലെ പുനഃപരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അധിക ഫീസ് ഒന്നും ഈടാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ അർഹത, സ്വയം പ്രഖ്യാപന രേഖകൾ, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട അധികാരികൾ വിശദമായി പരിശോധിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
വരും ദിവസങ്ങളിൽ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സർട്ടിഫിക്കറ്റ് പരിശോധന നടക്കുക. അപേക്ഷയോടൊപ്പം സമർപ്പിച്ച വിവരങ്ങളും സ്വയം പ്രഖ്യാപന രേഖകളും കൃത്യമാണെന്ന് ഉറപ്പുവരുത്തും. പരിശോധന വേളയിൽ വ്യാജ രേഖകളോ തെറ്റായ വിവരങ്ങളോ കണ്ടെത്തിയാൽ ഉദ്യോഗാർത്ഥിയുടെ യോഗ്യത തൽക്ഷണം റദ്ദാക്കുന്നതായിരിക്കും.
ഫലം എങ്ങനെ പരിശോധിക്കാം?
- ആദ്യം തന്നെ csirnet.nta.nic.in എന്ന ഔദ്യോഗിക CSIR-UGC NET വെബ്സൈറ്റ് സന്ദർശിക്കുക.
- CSIR-UGC NET ജൂൺ 2026 സ്കോർകാർഡ്/ഫലത്തിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അപേക്ഷ നമ്പർ, പാസ്‌വേഡ് പോലുള്ള ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
- സ്ക്രീനിൽ തെളിയുന്ന സ്കോർകാർഡ് പരിശോധിക്കുക.
- ഭാവി ആവശ്യങ്ങൾക്കായി സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യുക.
English summary:
NTA has declared the scores of the Joint CSIR-UGC NET June 2026 examination today, August 29. The examination was conducted on July 17 and 18, 2026, in Computer Based Test.