AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KEAM 2026: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍ ഇന്ന് മുതല്‍; ഈ തീയതികള്‍ മറക്കേണ്ട

CEE Kerala MBBS & BDS Admissions 2026 Open Today: കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും 2026-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ഇന്ന് (ഓഗസ്ത് 29, ശനി) ആരംഭിച്ചു.

KEAM 2026: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍ ഇന്ന് മുതല്‍; ഈ തീയതികള്‍ മറക്കേണ്ട
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 29 Aug 2026 | 04:55 PM

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും 2026-ലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള അഡ്മിഷന്‍ ഇന്ന് (ഓഗസ്ത് 29, ശനി) ആരംഭിച്ചു. അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ സെപ്തംബര്‍ അഞ്ചിന് വൈകിട്ട് നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം. എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധിക്കാം.

ഓഗസ്റ്റ് 25-ന് പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്‌മെന്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ ഉന്നയിച്ച സാധുവായ പരാതികളും ആക്ഷേപങ്ങളും പരിഹരിച്ച ശേഷമാണ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വിദ്യാർത്ഥിയുടെ ഹോം പേജിൽ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്.

അലോട്ട്‌മെന്റ് മെമ്മോയിൽ അപേക്ഷകന്റെ പേര്, റോൾ നമ്പർ, പ്രവേശനം ലഭിച്ച കോളേജിന്റെ പേര്, അനുവദിക്കപ്പെട്ട കാറ്റഗറി, അടയ്‌ക്കേണ്ട ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും വിശദമായി അടങ്ങിയിട്ടുണ്ട്. അപേക്ഷകര്‍ക്ക്‌ ഹോം പേജിൽ നിന്ന് മെമ്മോയും ഒപ്പം ഡാറ്റാ ഷീറ്റും ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം.

Also Read: KEAM 2026: എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ അഞ്ച് വരെ

ഇക്കാര്യം മറക്കരുത്!

പ്രവേശന നടപടികൾക്കായി കോളേജുകളിൽ എത്തുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, മറ്റ് അനുബന്ധ രേഖകൾ എന്നിവ കോളേജ് അധികൃതർക്ക് മുന്നിൽ ഹാജരാക്കണം. സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ മെമ്മോയിൽ വ്യക്തമാക്കിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ ഒടുക്കേണ്ടതുമായ ഫീസ് പൂർണ്ണമായും ഓൺലൈൻ പേയ്‌മെന്റ് സംവിധാനം മുഖേന അടയ്‌ക്കേണ്ടതാണ്.

അതേസമയം സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടുന്നവർ അലോട്ട്‌മെന്റ് മെമ്മോയിൽ കാണിച്ചിരിക്കുന്ന തുക കോളേജുകളില്‍ അടയ്ക്കണം. സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ 2026-27 അധ്യയന വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഫീസ് ഘടന ഇതുവരെ അന്തിമമായി നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇത്തരം കോളേജുകളിൽ പ്രവേശനം ലഭിക്കുന്നവർ 2025-26 അധ്യയന വർഷത്തെ ഫീസ് നിരക്കായിരിക്കും താൽക്കാലികമായി ഒടുക്കേണ്ടത്.

അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയോ സർക്കാരോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം 2026-27 വർഷത്തേക്ക് പുതുതായി നിശ്ചയിക്കുന്ന അധിക ഫീസ് തുക അടയ്‌ക്കേണ്ടി വരികയാണെങ്കിൽ, പ്രസ്തുത തുക വിദ്യാർത്ഥികൾ പിന്നീട് അടയ്‌ക്കാൻ ബാധ്യസ്ഥരായിരിക്കും.

രണ്ടാം ഘട്ട അലോട്ട്‌മെന്റ് എന്ന്?

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങളും തീയതികളും അടങ്ങിയ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണർ പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതിന് മുൻപായി അർഹതയുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ വഴി ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും, നിലവിൽ നൽകിയിട്ടുള്ള ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകൾ പൂർണ്ണമായി റദ്ദാക്കുന്നതിനുമുള്ള സൗകര്യം വെബ്‌സൈറ്റിൽ ലഭ്യമാക്കും.

English Summary

CEE Kerala released the first phase allotment for MBBS and BDS courses today. Candidates can check their results and download the allotment memo. College admissions run from August 29 to September 5 by 4:00 PM.

Follow Us