CUET UG 2026: വസ്ത്രത്തില്‍ മാത്രമല്ല, ചെരുപ്പ് മുതല്‍ വാട്ടര്‍ ബോട്ടിലില്‍ വരെ ശ്രദ്ധ വേണം; സിയുഇടി യുജി പരീക്ഷയില്‍ അറിയേണ്ടത്‌

CUET UG 2026 Advisory All You Need To Know: എന്‍ടിഎ നടത്തുന്ന സിയുഇടി യുജി മെയ് 11 മുതൽ മെയ് 31 വരെ നടക്കും. ഡ്രസ് കോഡ്, സുരക്ഷാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളുടെ പുനർക്രമീകരണം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ എൻടിഎ പുറപ്പെടുവിച്ചു.

CUET UG 2026: വസ്ത്രത്തില്‍ മാത്രമല്ല, ചെരുപ്പ് മുതല്‍ വാട്ടര്‍ ബോട്ടിലില്‍ വരെ ശ്രദ്ധ വേണം; സിയുഇടി യുജി പരീക്ഷയില്‍ അറിയേണ്ടത്‌

CUET UG Candidates File Pic

Updated On: 

09 May 2026 | 03:20 PM

ന്യൂഡല്‍ഹി, 9-5-2026: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) നടത്തുന്ന ഈ വർഷത്തെ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി യുജി) മെയ് 11 മുതൽ മെയ് 31 വരെ നടക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിലും വിദേശത്തെ 15 നഗരങ്ങളിലുമായി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് സിയുഇടി യുജി നടത്തുന്നത്‌. പരീക്ഷയുമായി ബന്ധപ്പെട്ട ഡ്രസ് കോഡ്, സുരക്ഷാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങളുടെ പുനർക്രമീകരണം എന്നിവ സംബന്ധിച്ച സുപ്രധാന നിർദ്ദേശങ്ങൾ എൻടിഎ പുറപ്പെടുവിച്ചു.

പരീക്ഷാർത്ഥികൾക്ക് ട്രാന്‍സ്‌പെരന്റ്‌ കുടിവെള്ള കുപ്പികൾ പരീക്ഷാ ഹാളിൽ കൊണ്ടുപോകാവുന്നതാണ്. വിശ്വാസപരമായ ആചാരങ്ങളുടെ ഭാഗമായുള്ള വസ്തുക്കളോ വസ്ത്രങ്ങളോ ധരിക്കാൻ അനുവാദമുണ്ടെങ്കിലും, വിശദമായ പരിശോധനയ്ക്കായി നിശ്ചിത സമയത്തിന് മുൻപേ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.

വെളുത്ത ലൈറ്റ് വസ്ത്രങ്ങളാണ് അഭികാമ്യം. ആവശ്യമുണ്ടെന്ന് തോന്നുന്ന പക്ഷം പരീക്ഷാർത്ഥികൾക്ക് കമ്പിളി വസ്ത്രങ്ങൾ ധരിക്കാമെങ്കിലും മുൻകൂട്ടി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. സാധാരണ ഷൂസുകൾ, സ്ലിപ്പറുകൾ, താഴ്ന്ന ഹീലുള്ള പാദരക്ഷകൾ എന്നിവയാണ് പരീക്ഷാ കേന്ദ്രത്തിൽ അഭികാമ്യമായവ.

Also Read: CUET UG 2026 Admit Card: സിയുഇടി യുജി പരീക്ഷയ്ക്ക് ഒരുങ്ങിക്കോ; അഡ്മിറ്റ് കാര്‍ഡ് എത്തി

പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതകൾക്കോ ​​സംശയങ്ങൾക്കോ, എന്‍ടിഎ ഹെൽപ്പ് ഡെസ്‌കിൽ (011-40759000 എന്ന നമ്പറിൽ) വിളിക്കുകയോ cuet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം. എല്ലാ പരീക്ഷാര്‍ത്ഥികളും ഈ നിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും, പരീക്ഷ സുഗമമായി നടക്കാന്‍ ജീവനക്കാരുമായി സഹകരിക്കണമെന്നും എന്‍ടിഎ നിര്‍ദ്ദേശിച്ചു.

പരീക്ഷാ കേന്ദ്രം

സിയുഇടി യുജിയിൽ ഇത്തവണ 15,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 96.6% പേർക്കും അവർ ആവശ്യപ്പെട്ട മുൻഗണനാ പട്ടികയിലെ നഗരങ്ങളും, 79% പേർക്ക് ഒന്നാം ഓപ്ഷനായ നഗരവും അനുവദിക്കാൻ ഏജൻസിക്ക് സാധിച്ചു. ബാക്കിയുള്ള 3.4% വിദ്യാർത്ഥികൾക്ക് തിരക്ക് കൂടുതലുള്ള നഗരങ്ങളിൽ സൗകര്യം കുറവായതിനാൽ മറ്റ് നഗരങ്ങൾ നൽകേണ്ടി വന്നു.

ഇത്തരം വിദ്യാർത്ഥികൾക്കായി ഒഴിവുള്ള സ്ലോട്ടുകളിൽ നിന്ന് ഇഷ്ടപ്പെട്ട കേന്ദ്രം തിരഞ്ഞെടുക്കാൻ (ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ) https://cuet.nta.nic.in എന്ന വെബ്‌സൈറ്റില്‍ റീ-അലോക്കേഷൻ വിൻഡോ തുറന്നിട്ടുണ്ട്. പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി പരീക്ഷാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി പിന്തുടരണം.

ആകെയുള്ള അപേക്ഷകരിൽ 43 ശതമാനവും (ഏകദേശം 6.74 ലക്ഷം പേർ) ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഓരോ വിദ്യാർത്ഥിക്കും അഞ്ച് വിഷയങ്ങൾ വരെ തിരഞ്ഞെടുക്കാമെന്നതിനാൽ ആകെ 67,56,321 ടെസ്റ്റ് ഇൻസ്റ്റൻസുകളും 12,906 വ്യത്യസ്ത വിഷയ കോമ്പിനേഷനുകളും ഇത്തവണയുണ്ട്. ഇവയെല്ലാം പരിഗണിച്ച് സുതാര്യത ഉറപ്പാക്കാനായി രാജ്യത്തുടനീളം 35 ഷിഫ്റ്റുകളിലായാണ് പരീക്ഷ സംഘടിപ്പിച്ചിരിക്കുന്നത്.

അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന പരീക്ഷാ നഗരം, കേന്ദ്രം, തീയതി, ഷിഫ്റ്റ് എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കണം. റീ-അലോക്കേഷൻ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾ എത്രയും വേഗം ഔദ്യോഗിക വെബ്‌സൈറ്റ്‌ സന്ദർശിക്കണം. ലഭ്യമായ സ്ലോട്ടുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിൽ ലഭ്യമാകും. അസൗകര്യം ഒഴിവാക്കാൻ റിപ്പോർട്ടിംഗ് സമയത്തിന് വളരെ മുമ്പുതന്നെ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. യാത്രാ, താമസ സൗകര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യണം.

English Summary

The CUET UG 2026 exams will be held from May 11 to May 31 as a computer-based test. Candidates should wear light-colored clothes and simple footwear like slippers or low-heeled shoes. While religious attire is allowed, students must arrive early at the center for thorough security screening. For any queries, candidates can contact the NTA help desk via phone or email.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്