AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CUET UG 2026 Admit Card: സിയുഇടി യുജി പരീക്ഷയ്ക്ക് ഒരുങ്ങിക്കോ; അഡ്മിറ്റ് കാര്‍ഡ് എത്തി

CUET UG 2026 Admit Card Download Link: സിയുഇടി യുജി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്ത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും വിദേശത്തുമുള്ള വിവിധ കേന്ദ്രങ്ങളിലുമായി മെയ് 11 മുതൽ 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്.

CUET UG 2026 Admit Card: സിയുഇടി യുജി പരീക്ഷയ്ക്ക് ഒരുങ്ങിക്കോ; അഡ്മിറ്റ് കാര്‍ഡ് എത്തി
പ്രതീകാത്മക ചിത്രം Image Credit source: Jordan Lye/Moment/Getty Images
Jayadevan AM
Jayadevan AM | Published: 06 May 2026 | 12:00 PM

ന്യൂഡല്‍ഹി, 6-5-2026: കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് അണ്ടര്‍ ഗ്രാജ്വേറ്റ് (സിയുഇടി യുജി) പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പുറത്ത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിലും വിദേശത്തുമുള്ള വിവിധ കേന്ദ്രങ്ങളിലുമായി മെയ് 11 മുതൽ 31 വരെ ഓണ്‍ലൈനായാണ് പരീക്ഷ നടത്തുന്നത്. ഏപ്രിൽ 29-ന് എക്സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിട്ടിരുന്നു. ഇതുവഴി പരീക്ഷാ നഗരത്തെക്കുറിച്ചും, ഷെഡ്യൂളും അപേക്ഷകര്‍ക്ക് നേരത്തെയറിയാന്‍ സാധിച്ചു. മൂന്ന് മണിക്കൂറാണ് ഓരോ ഷിഫ്റ്റിന്റെയും ദൈര്‍ഘ്യം. ഒരു ഷിഫ്റ്റിൽ ഒരാള്‍ക്ക്‌ കുറഞ്ഞത് ഒരു വിഷയവും പരമാവധി 3 വിഷയങ്ങളും ഷെഡ്യൂൾ ചെയ്യാം.

ഒരു വിദ്യാര്‍ത്ഥിക്ക്‌ ഒരു ഷിഫ്റ്റിൽ 3 വിഷയങ്ങൾ അനുവദിച്ചിട്ടുണ്ടെങ്കിൽ, അവർ 3 മണിക്കൂർ മുഴുവൻ ഹാളിലുണ്ടാകണം. രണ്ട് വിഷയങ്ങളാണ് അനുവദിച്ചതെങ്കില്‍ പരീക്ഷ പൂർത്തിയാക്കി 2 മണിക്കൂറിന് ശേഷം പരീക്ഷാ ഹാൾ വിടാം.

അഡ്മിറ്റ് കാര്‍ഡ്‌

https://cuet.nta.nic.in എന്ന വെബ്‌സൈറ്റ് വഴി ലോഗിൻ ക്രെഡൻഷ്യൽ ഉപയോഗിച്ച് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കണമെന്ന് എന്‍ടിഎ നിര്‍ദ്ദേശിച്ചു. ഓൺലൈൻ അപേക്ഷാ ഫോമിൽ അപ്‌ലോഡ് ചെയ്‌തതും തിരിച്ചറിയൽ രേഖയായി അഡ്മിറ്റ് കാർഡിൽ പരാമർശിച്ചിരിക്കുന്നതുമായ ഫോട്ടോ ഐഡി കൊണ്ടുവരണം.

Also Read: Kerala DHSE Plus Two Exam 2026: പ്ലസ്ടു പാസാകാൻ എത്ര മാർക്ക് വേണം; തോറ്റവർക്ക് എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം?

അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് തത്സമയം എടുത്ത ഫോട്ടോ ആധാർ കാർഡിലെ ഫോട്ടോയുമായി പൊരുത്തപ്പെടാത്തവരോ അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവരോ ആയ ഉദ്യോഗാർത്ഥികൾ, പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ അല്ലെങ്കിൽ ഏതെങ്കിലും ക്ലാസ്-1 ഗസറ്റഡ് ഓഫീസർ (തഹസിൽദാർ, റവന്യൂ ഓഫീസർ, എസ്ഡിഎം, ഡിഎം തുടങ്ങിയവർ) സാക്ഷ്യപ്പെടുത്തിയ നിശ്ചിത സർട്ടിഫിക്കറ്റ് ഒറിജിനൽ സഹിതം പരീക്ഷാ ദിവസം സെന്ററിൽ ഹാജരാകേണ്ടതാണ്.

എൻആർഐ വിഭാഗത്തിലുള്ളവര്‍ ഇന്ത്യൻ എംബസിയിലെ ക്ലാസ്-1 ഗസറ്റഡ് ഓഫീസറെക്കൊണ്ട് വേണം ഇത് സാക്ഷ്യപ്പെടുത്താൻ. ഏപ്രിൽ ഏഴിലെ എൻടിഎ പൊതുവിജ്ഞാപനത്തിൽ നൽകിയിട്ടുള്ള മാതൃകയിലായിരിക്കണം ഈ സർട്ടിഫിക്കറ്റ്.

പരീക്ഷയെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കണമെന്നും എന്‍ടിഎ വ്യക്തമാക്കി. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയോ, അല്ലെങ്കില്‍ വിശദാംശങ്ങളില്‍ വ്യത്യാസം ശ്രദ്ധയില്‍പെടുകയോ ചെയ്താല്‍ 011-40759000 എന്ന നമ്പറിൽ എന്‍ടിഎ ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം അല്ലെങ്കിൽ cuet-ug@nta.ac.in എന്ന വിലാസത്തിൽ എന്‍ടിഎയിലേക്ക് എഴുതാം.

പരീക്ഷാകേന്ദ്രം

രജിസ്റ്റർ ചെയ്ത 15,68,866 അപേക്ഷകരില്‍ 96.6% പേർക്കും. അവര്‍ താത്പര്യപ്പെട്ട നഗരങ്ങളിലൊന്നും (Preferred Cities) പലര്‍ക്കും ‘ഫസ്റ്റ് ചോയിസ് സിറ്റി’യും അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള 3.4% അപേക്ഷകര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ റീ-അലോക്കേഷൻ വിൻഡോ വഴി, മറ്റ് നഗരങ്ങളിലെ ഒഴിവുള്ള സ്ലോട്ടുകള്‍ തിരഞ്ഞെടുക്കാം. മൊത്തം വിദ്യാര്‍ത്ഥികളുടെ ഏകദേശം 43% ഉത്തർപ്രദേശ്, ഡൽഹി, ബീഹാർ, എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണ്. അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്നതുപോലെ അനുവദിച്ച പരീക്ഷാ നഗരം, കേന്ദ്രം, തീയതി, ഷിഫ്റ്റ് എന്നിവ ശ്രദ്ധാപൂർവ്വം പരിശോധിക്കണം.

English Summary

NTA is conducting the CUET UG – 2026 from 11-31 May 2026. Admit card has been released. Candidates are required to download their admit card. Details here.

Follow Us