CUET UG 2026 Answer Key: സിയുഇടി യുജി ആന്‍സര്‍ കീ എങ്ങനെ ‘ചലഞ്ച്’ ചെയ്യാം? അവസരം ഇന്നുംകൂടി മാത്രം

How to Challenge CUET UG 2026 Provisional Answer Key: സിയുഇടി യുജി പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ആന്‍സര്‍ കീ ചലഞ്ച് ചെയ്യാന്‍ ഇന്നുംകൂടി അവസരമുണ്ട്. താത്കാലിക ഉത്തരസൂചികയിൽ തൃപ്തരല്ലാത്തവര്‍ക്ക്‌, ഓരോ ചോദ്യത്തിനും 200 രൂപ വീതം ഫീസ് അടച്ച് ആക്ഷേപം രേഖപ്പെടുത്താം.

CUET UG 2026 Answer Key: സിയുഇടി യുജി ആന്‍സര്‍ കീ എങ്ങനെ ചലഞ്ച് ചെയ്യാം? അവസരം ഇന്നുംകൂടി മാത്രം

CUET UG Candidates File Pic

Published: 

11 Jun 2026 | 11:56 AM

കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET UG 2026) പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ആന്‍സര്‍ കീ ചലഞ്ച് ചെയ്യാന്‍ ഇന്നുംകൂടി അവസരമുണ്ട്. മെയ് 11 മുതൽ 31 വരെയും, ജൂൺ 06, 07 തീയതികളിലുമായാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷ നടത്തിയത്. 15,68,867 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ഔദ്യോഗിക വെബ്സൈറ്റായ https://cuet.nta.nic.in സന്ദർശിച്ച് ഉത്തരസൂചിക പരിശോധിക്കാനും, തർക്കങ്ങളുണ്ടെങ്കിൽ അത് ഉന്നയിക്കാനുമുള്ള സൗകര്യം ലഭ്യമാണ്.

താത്കാലിക ഉത്തരസൂചികയിൽ തൃപ്തരല്ലാത്തവര്‍ക്ക്‌, ഓരോ ചോദ്യത്തിനും 200 രൂപ വീതം നോൺ-റീഫണ്ടബിൾ പ്രോസസിംഗ് ഫീസ് അടച്ച് ആക്ഷേപം രേഖപ്പെടുത്താം. ജൂൺ 11 രാത്രി 11:50 മണി വരെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ യുപിഐ മുഖേന ഫീസ് അടയ്ക്കാം.

ഫീസ് ലഭിക്കാത്ത ഒരു ചലഞ്ചും സ്വീകരിക്കുന്നതല്ല. മുകളിൽ പറഞ്ഞിരിക്കുന്ന ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയല്ലാതെ മറ്റൊരു രീതിയിലും ഫീസ് അടയ്ക്കരുത്. ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന ആക്ഷേപങ്ങൾ വിദഗ്ദ്ധ പാനൽ പരിശോധിച്ച് വിലയിരുത്തും.

Also Read: KTET Certificate 2026: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട്‌ മതിയോ? കെ ടെറ്റ് വിജയിച്ചവര്‍ അറിയാന്‍

ആക്ഷേപം ശരിയാണെന്ന് കണ്ടെത്തിയാൽ, ഉത്തരസൂചികയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും, അത് പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളുടെയും ഫലത്തിൽ ബാധകമാക്കുകയും ചെയ്യും. അന്തിമ ഉത്തരസൂചികയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം തയ്യാറാക്കുന്നതും പ്രഖ്യാപിക്കുന്നതും. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് എന്‍ടിഎ അറിയിച്ചു.

ഉത്തരസൂചികയിൽ ആക്ഷേപങ്ങൾ സമർപ്പിക്കേണ്ട രീതി:

  • ആദ്യമായി https://cuet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • ‘Challenge (s) regarding Answer Key’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അതിനുശേഷം നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പരുംപാസ്‌വേഡും നൽകി, സെക്യൂരിറ്റി ക്യാപ്ചയും രേഖപ്പെടുത്തി ‘Submit’ ബട്ടൺ അമർത്തി ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം, എഴുതിയ ഉത്തരങ്ങൾ കാണുന്നതിനായി “View Question Paper” എന്ന ലിങ്കിലും, ഉത്തരസൂചിക പരിശോധിക്കുന്നതിനോ ചലഞ്ച് ചെയ്യുന്നതിനോ വേണ്ടി “Click to view/Challenge Answer Key” എന്ന ലിങ്കിലും ക്ലിക്ക് ചെയ്യുക.

ഉത്തരസൂചികയിലെ ചോദ്യങ്ങളുടെ ഐഡികൾ ക്രമരഹിതമായിട്ടായിരിക്കും നൽകിയിട്ടുണ്ടാവുക. പരീക്ഷാര്‍ത്ഥികള്‍ തങ്ങളുടെ ചോദ്യപേപ്പർ പരിശോധിച്ച്, അതിലെ ചോദ്യങ്ങളുടെ ഐഡികൾ ഉത്തരസൂചികയിൽ നൽകിയിട്ടുള്ളവയുമായി കൃത്യമായി ഒത്തുനോക്കേണ്ടതുണ്ട്.

ഉത്തരസൂചികയിലെ ‘Correct Option(s)’ എന്ന കോളത്തിന് താഴെ നൽകിയിരിക്കുന്ന ഐഡി ആണ് ആ ചോദ്യത്തിന്റെ ശരിയായ ഉത്തരമായി എൻടിഎ നിശ്ചയിച്ചിട്ടുള്ളത്. ഉത്തരത്തിൽ നിങ്ങൾക്ക് ആക്ഷേപമുണ്ടെങ്കിൽ, അടുത്ത നാല് കോളങ്ങളിലായി നൽകിയിരിക്കുന്ന ഓപ്ഷൻ ഐഡികളിൽ ശരിയെന്ന് തോന്നുന്ന ഒന്നോ അതിലധികമോ ഐഡികൾക്ക് നേരെയുള്ള ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യാം.

നിങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന രേഖകൾ ഉണ്ടെങ്കിൽ അവ ‘Choose File’ എന്ന ഓപ്ഷൻ ഉപയോഗിച്ച് അപ്‌ലോഡ് ചെയ്യാം. ആവശ്യമായ ഓപ്ഷനുകൾ തിരഞ്ഞെടുത്ത ശേഷം പേജിന്റെ താഴേക്ക് സ്ക്രോൾ ചെയ്ത് ‘Submit and review Claims’ എന്നതിൽ ക്ലിക്ക് ചെയ്യണം.

ഇതോടെ ചലഞ്ച് ചെയ്ത എല്ലാ ഓപ്ഷൻ ഐഡികളും കാണിക്കുന്ന സ്ക്രീൻ പ്രത്യക്ഷപ്പെടും. ചലഞ്ചുകളിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ‘Modify your Claims’ എന്നതിൽ ക്ലിക്ക് ചെയ്യാം, അല്ലാത്തപക്ഷം ‘Final Submit’ നൽകാം. ക്ലെയിമുകൾ സേവ് ചെയ്ത ശേഷം നിങ്ങളുടെ ചലഞ്ചുകൾ വ്യക്തമാക്കുന്ന മറ്റൊരു സ്ക്രീൻ ദൃശ്യമാകും. തുടർന്ന് ‘Pay Now’ എന്നതിൽ ക്ലിക്ക് ചെയ്ത് ഫീസ് അടയ്ക്കണം.

എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ, ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടുകയോ അല്ലെങ്കിൽ cuet-ug@nta.ac.in എന്ന ഇമെയിൽ വിലാസത്തിലേക്ക് എഴുതുകയോ ചെയ്യാം.

English Summary

NTA has released the CUET UG 2026 provisional answer key and response sheets. Candidates can download them online from the official website at cuet.nta.nic.in. Objections can be raised by paying a non-refundable fee of ₹200 per question. The deadline to submit challenges and pay the fee online is June 11, 2026.

Follow Us
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
കൊതുകുകൾ ചിലരെ മാത്രം കൂടുതൽ കടിക്കുന്നത് എന്തുകൊണ്ട്?
ഉണക്കമീന്‍ കഴിച്ചാല്‍ വൃക്കയ്ക്ക് പണിയാണ്, പക്ഷെ ഇങ്ങനെ കഴിക്കാം
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ