AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CUET UG 2026: അവസാന അവസരം! സിയുഇടി യുജി രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

CUET UG 2026 Registration Deadline: അപേക്ഷാ ഫോം സമർപ്പിച്ച ശേഷം ഫീസ് അടയ്ക്കാനുള്ള സമയം ഫെബ്രുവരി ഏഴ് വരെയാണ്. ഫെബ്രുവരി 9 മുതൽ 11 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസരവുമുണ്ടാകും. ഇന്ന് രാത്രി 11:50 വരെയാണ് വിദ്യാർത്ഥികൾക്ക് സിയുഇടി യുജിക്കായി അപേക്ഷിക്കാനുള്ള സമയം.

CUET UG 2026: അവസാന അവസരം! സിയുഇടി യുജി രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
CUET UGImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 09:29 AM

കേന്ദ്ര സർവ്വകലാശാലകളിലെയും മറ്റ് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിരുദ പ്രവേശനത്തിനായുള്ള സിയുഇടി യുജി 2026 (CUET UG 2026) രജിസ്ട്രേഷൻ നടപടികൾ ഇന്ന് അവസാനിക്കുന്നു. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ പൂർത്തിയാക്കേണ്ടതുണ്ട്. അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

അതേസമയം, അപേക്ഷാ ഫോം സമർപ്പിച്ച ശേഷം ഫീസ് അടയ്ക്കാനുള്ള സമയം ഫെബ്രുവരി ഏഴ് വരെയാണ്. ഫെബ്രുവരി 9 മുതൽ 11 വരെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസരവുമുണ്ടാകും. ഇന്ന് രാത്രി 11:50 വരെയാണ് വിദ്യാർത്ഥികൾക്ക് സിയുഇടി യുജിക്കായി അപേക്ഷിക്കാനുള്ള സമയം.

ALSO READ: സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സമയം കളയാനില്ല; അഡ്മിറ്റ് കാര്‍ഡുകള്‍ എത്തി; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

അപേക്ഷിക്കുമ്പോൾ ഒന്നിലധികം സർവകലാശാലകളും കോഴ്സുകളും തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. പരമാവധി ഓപ്ഷനുകൾ നൽകുന്നത് പ്രവേശന സാധ്യത വർദ്ധിപ്പിക്കും. സ്കാൻ ചെയ്ത ഫോട്ടോയും ഒപ്പും കൃത്യമായ സൈസിലും ഫോർമാറ്റിലും ആണെന്ന് ഉറപ്പുവരുത്തുക. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് NTA ഹെൽപ്പ് ലൈൻ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടാം.

എങ്ങനെ അപേക്ഷിക്കണം?

ഔദ്യോഗിക വെബ്സൈറ്റായ exams.nta.ac.in/CUET-UG സന്ദർശിക്കുക.

‘New Registration’ എന്നതിൽ ക്ലിക്ക് ചെയ്ത് പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത, പരീക്ഷാ കേന്ദ്രങ്ങൾ, സർവ്വകലാശാലകൾ എന്നിവ തിരഞ്ഞെടുക്കുക.

ഫോട്ടോ, ഒപ്പ്, മറ്റ് രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ഓൺലൈനായി (UPI/Debit/Credit Card) അടച്ച് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.

Follow Us