AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

CUSAT Recruitment 2026: മാസം 1.25 ലക്ഷം രൂപ ശമ്പളത്തിൽ അധ്യാപകനാകാം! കുസാറ്റിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ

CUSAT Recruitment For Assistant Professor: മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് നിലിവിൽ ഒഴിവുള്ളത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 15 വരെയാണ്. നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ പ്രായപരിധി വ്യക്തമാക്കിയിട്ടില്ല.

CUSAT Recruitment 2026: മാസം 1.25 ലക്ഷം രൂപ ശമ്പളത്തിൽ അധ്യാപകനാകാം! കുസാറ്റിൽ വൻ അവസരം; ഉടൻ അപേക്ഷിക്കൂ
Cusat RecruitmentImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 29 Aug 2026 | 03:19 PM

അധ്യാപക ജോലി തേടുന്നവർക്ക് വൻ അവസരം. കുസാറ്റിൽ വിവിധ അധ്യാപക തസ്തികകളിലായി നിയമനം നടത്തുന്നു. ടെന്യൂർ അടിസ്ഥാനത്തിൽ ആണ് നിയമനം. മറൈൻ എഞ്ചിനീയറിങ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് നിലിവിൽ ഒഴിവുള്ളത്. താല്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി സെപ്റ്റംബർ 15 വരെയാണ്. നൽകിയിരിക്കുന്ന വിശദാംശങ്ങളിൽ പ്രായപരിധി വ്യക്തമാക്കിയിട്ടില്ല.

മറൈൻ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, നേവൽ ആർക്കിടെക്ചർ അല്ലെങ്കിൽ മാത്തമാറ്റിക്സ് എന്നിവയിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ / നെറ്റ് / സിഎസ്ഐആർ / പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി (Ph.D), പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാണ്. ഇവർക്ക് മാലം 1,25,000 രൂപയാണ് ശമ്പളമായി ലഭിക്കുക.

ALSO READ: പരീക്ഷയില്ലാതെ ജോലി നേടാം, പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ 25,000 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി (Ph.D) ഉള്ളവർക്ക് അപേക്ഷിക്കാം. 47,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ തിരഞ്ഞെടുക്കുന്നവർക്ക് പിഎച്ച്.ഡി ഇല്ലാത്തവർക്ക് തത്തുല്യ യോഗ്യത മതിയാകും അപേക്ഷിക്കാൻ. 45,000 രൂപയാണ് ശമ്പളമായി ലഭിക്കുക. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. നിയമനത്തിന്റെ പ്രാരംഭ കാലാവധി അഞ്ച് വർഷമാണ്. സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടത്.

അധ്യാപന രംഗത്ത് ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി കുസാറ്റിന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക. ജനറൽ വിഭാ​ഗത്തിലുള്ളവർക്ക് 950 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ്ടി വിഭാ​ഗക്കാർക്ക് 195 രൂപയാണ് അപേക്ഷ ഫീസായി ചോദിക്കുന്നത്. രണ്ട് തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വരെയാണ്.

അപേക്ഷയുടെ പകർപ്പും ആവശ്യമായ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സെപ്റ്റംബർ 22നകം രജിസ്ട്രാർ, കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്കായിhttps://recruit.cusat.ac.in/files/NOTIFICATION_481.pdf എന്ന വെബ്സൈറ്റി സനന്ദർശിക്കുക.

എങ്ങനെ അപേക്ഷിക്കാം?

കുസാറ്റിന്റെ (CUSAT) ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ‘Apply Online’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പേര്, വിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യതകൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൃത്യമായി ഫോമിൽ രേഖപ്പെടുത്തുക.

നിർദ്ദിഷ്ട അളവിലും ഫോർമാറ്റിലും ഉള്ള ഫോട്ടോ, ഒപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യുക.

ബാധകമെങ്കിൽ അപേക്ഷാ ഫീസ് ഓൺലൈനായി (Net Banking / UPI / Debit Card) അടയ്ക്കുക.

ഫോം ഫൈനൽ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുക.

അപേക്ഷ സമർപ്പിച്ച ശേഷം ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് അല്ലെങ്കിൽ പിഡിഎഫ് (PDF) പകർപ്പ് സൂക്ഷിക്കുക.

English Summary:

CUSAT has published the Associate Professor / Assistant Professor Notification 2026. The recruitment drive aims to fill vacancies for Associate Professor and Assistant Professor positions.

 

Follow Us