Kerala Plus Two Result 2026: പ്ലസ്ടു റിസള്‍ട്ട് എപ്പോള്‍ വരും? എങ്ങനെ വേഗത്തില്‍ അറിയാം

How to Check Kerala Plus Two Result 2026: പ്ലസ് ടു റിസള്‍ട്ട് പുറത്തുവരാന്‍ രണ്ടു ദിവസം മാത്രം ബാക്കി. മെയ് 26-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്ലസ് ടു ഫലം പുറത്തുവിടും. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ ഫലപ്രഖ്യാപനം നടത്തും.

Kerala Plus Two Result 2026: പ്ലസ്ടു റിസള്‍ട്ട് എപ്പോള്‍ വരും? എങ്ങനെ വേഗത്തില്‍ അറിയാം

പ്രതീകാത്മക ചിത്രം

Published: 

24 May 2026 | 07:26 PM

Kerala HSE 12th Result 2026: പ്ലസ് ടു റിസള്‍ട്ട് പുറത്തുവരാന്‍ ഇനി രണ്ടു ദിവസം മാത്രം ബാക്കി. മെയ് 26-ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്ലസ് ടു ഫലം ഔദ്യോഗികമായി പുറത്തുവിടും. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ ഫലപ്രഖ്യാപനം നടത്തും. ഫലം പ്രഖ്യാപിച്ചാലുടന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി മാര്‍ക്ക് പരിശോധിക്കാം. മെയ് 22-നാണ് ആദ്യം ഫലം പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് മെയ് 26-ലേക്ക് നീട്ടുകയായിരുന്നു. എങ്ങനെയാണ് ഫലം പരിശോധിക്കേണ്ടതെന്ന് നോക്കാം.

results.hse.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. prd.kerala.gov.in, results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെയും ഫലം പരിശോധിക്കാം. digilocker.gov.in എന്ന ലിങ്കുവഴി ഡിജിലോക്കറിലും റിസള്‍ട്ട് ലഭ്യമാകും.

ഇത് കൂടാതെ, സഫലം ആപ്പ്, എസ്എംഎസ് സംവിധാനങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് ഫലം പരിശോധിക്കാവുന്നതാണ്. ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്. 4,52,437 വിദ്യാര്‍ത്ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്.

മുന്‍വര്‍ഷങ്ങളിലെ ട്രെന്‍ഡുകള്‍

കഴിഞ്ഞ വര്‍ഷം മെയ് 22-നായിരുന്നു ഫലപ്രഖ്യാപനം. അന്ന് 77.81 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 2024-ല്‍ മെയ് ഒമ്പതിന് ഫലം പ്രഖ്യാപിച്ചു. അന്ന് 78.69 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 2023-ല്‍ മെയ് 25-നായിരുന്നു പ്രഖ്യാപനം. 82.95 ശതമാനം വിദ്യാര്‍ത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 2022-ല്‍ ജൂണ്‍ 21-ന് ഫലം പ്രഖ്യാപിച്ചു. 83.87 ആയിരുന്നു അന്നത്തെ വിജയശതമാനം. മുന്‍വര്‍ഷങ്ങളിലെ ട്രെന്‍ഡ് പോലെ സംഭവിച്ചാല്‍ ഇത്തവണ വിജയശതമാനം 77 മുതല്‍ 84 വരെയാകാം.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പ്ലസ് വണ്‍ ഫലപ്രഖ്യാപനം എന്ന്?

പ്ലസ് ടു റിസള്‍ട്ട് പുറത്തുവിട്ടതിന് ശേഷം പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും. ജൂണ്‍ 15-നകം പ്ലസ് വണ്‍ ഫലം പുറത്തുവിടാനാണ് സാധ്യത. 4,11,025 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതിയത്. എസ്എസ്എല്‍സി, പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ടുകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ പാസായി. കഴിഞ്ഞ തവണത്തെക്കാള്‍ (99.5) വിജയശതമാനം കുറഞ്ഞിരുന്നു. 30,514 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. ജൂണ്‍ ആദ്യ വാരം എസ്എസ്എല്‍സി സേ പരീക്ഷ നടക്കും. ജൂണ്‍ അവസാനത്തോടെ ഫലപ്രഖ്യാപനമുണ്ടാകും. പ്ലസ് വണ്‍ അഡ്മിഷന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും.

പ്ലസ് വണ്‍ പ്രവേശനത്തിനായി നാളെ (മെയ് 25) മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറിയില്‍ 3,61,044 സീറ്റുകളുണ്ട്. വിഎച്ച്എസ്ഇയില്‍ 33,000 സീറ്റുകളും, പോളിടെക്‌നിക്കിലും, ഐഐടികളിലുമായി 30,545 സീറ്റുകളുമുണ്ട്. അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് വിശദമാക്കുന്ന വിജ്ഞാപനവും നാളെ ലഭ്യമാകും. പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് മെയ് എട്ടിനാണ് പുറത്തുവിട്ടത്.

പ്രവേശനോത്സവം

അതേസമയം, ഇത്തവണത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷത വഹിക്കും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവേശനോത്സവമാണ്.

English Summary

The Kerala Plus Two exam results for 2026 will be declared on May 26 at 3 PM. Students can check their marks online using the official website link. Alternative fast methods include the Saphalam mobile app and direct SMS options. Students are waiting for the results.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്