Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
Kerala Plus One Admission For CBSE ICSE Students: ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമായി തുടങ്ങുന്നതാണ്. പ്ലസ് പ്ലവേശന പ്രക്രിയയുടെ സമയത്ത് ഏറ്റവും കൂടുതൽ ആശങ്കയിലാകുന്നത് സിബിഎസ്ഇ (CBSE), ഐസിഎസ്ഇ (ICSE) സിലബസുകളിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ്.
കേരളത്തിൽ എസ്എസ്എൽസി (SSLC) ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വൺ ഏകജാലക പ്രവേശന പ്രക്രിയകൾ നാളെ മുതൽ ആരംഭിക്കുകയാണ്. മെയ് 25 (നാളെ) മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചു തുടങ്ങാവുന്നതാണ്. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുകളാണുള്ളത്. വിഎച്ച്എസ്ഇ സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്. ഇത്തവണ എസ്എസ്എൽസി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമായി തുടങ്ങുന്നതാണ്. പ്ലസ് പ്ലവേശന പ്രക്രിയയുടെ സമയത്ത് ഏറ്റവും കൂടുതൽ ആശങ്കയിലാകുന്നത് സിബിഎസ്ഇ (CBSE), ഐസിഎസ്ഇ (ICSE) സിലബസുകളിൽ നിന്നും സ്റ്റേറ്റ് സിലബസിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളാണ്.
മാർക്കിൻ്റെ ഘടനയിലും അപേക്ഷാ രീതിയിലും ഉള്ള വ്യത്യാസങ്ങൾ കാരണം ചെറിയൊരു അശ്രദ്ധ കൊണ്ടുപോലും മികച്ച മാർക്കുള്ള കുട്ടികൾക്ക് സീറ്റുകളും അവർ ആഗ്രഹിച്ച ഗ്രൂപ്പും നഷ്ടമാകാറുണ്ട്. അത്തരത്തിൽ മറ്റ് ബോർഡുകളിൽ നിന്നും വന്ന് കേരള സിലബസിൽ പ്ലസ് വൺ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് മനസ്സിലാക്കാം.
ALSO READ: പ്ലസ് വൺ അഡ്മിഷൻ: എന്താണ് ഏകജാലക സംവിധാനം?, പ്രക്രിയ പൂർണ്ണമായി മനസ്സിലാക്കാം
‘സിംഗിൾ വിൻഡോ’ വെബ്‌സൈറ്റ്
സിബിഎസ്ഇ/ ഐസിഎസ്ഇ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്വാട്ടയോ വെബ്‌സൈറ്റോ പ്ലസ് വൺ പ്രവേശനത്തിൽ ഒരുക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. കേരള സിലബസ് വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന അതേ സിംഗിൾ വിൻഡോ സിസ്റ്റം വഴി തന്നെയാണ് സിബിഎസ്ഇ/ ഐസിഎസ്ഇ വിദ്യാർത്ഥികളും അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷാ ഫോമിൽ ബോർഡ് തിരഞ്ഞെടുക്കുന്ന ഭാഗത്ത് സിബിഎസ്ഇ/ ഐസിഎസ്ഇ എന്ന് കൃത്യമായി രേഖപ്പെടുത്താൻ മറക്കരുത്.
സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ
പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൃത്യമായ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റ്/ ഡിജിറ്റൽ ലോക്കർ വഴി ലഭിക്കുന്ന വെരിഫൈഡ് മാർക്ക് ഷീറ്റ് ഇതിനായി ഉപയോഗിക്കാം. ജാതി സംവരണം, ഇഡബ്ല്യുഎസ് (EWS) ആനുകൂല്യങ്ങൾ എന്നിവ ലഭിക്കണമെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന, ജാതി സർട്ടിഫിക്കറ്റുകൾ നിർബന്ധമായും അപേക്ഷ സമയത്ത് കൈയ്യിൽ കരുതണം.
ഇൻഡെക്സ് മാർക്ക്
സിബിഎസ്ഇ വിദ്യാർത്ഥികളുടെ റാങ്ക് നിശ്ചയിക്കുന്നത് അവർക്ക് ലഭിച്ച ആകെ മാർക്കിൻ്റെയും, അവർ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പിന് ആവശ്യമായ നിർദ്ദിഷ്ട വിഷയങ്ങളിലെ മാർക്കിൻ്റെയും അടിസ്ഥാനത്തിലാണ്. സ്റ്റേറ്റ് സിലബസ് കുട്ടികളുടേതിന് തുല്യമായ രീതിയിലേക്ക് നിങ്ങളുടെ മാർക്കിനെ സോഫ്റ്റ്‌വെയർ സ്വയം ക്രമീകരിക്കുമെന്ന കാര്യം ശ്രദ്ധിക്കുക. അതുപോലെ അപേക്ഷ നൽകിയ ശേഷം വരുന്ന ട്രയൽ അലോട്ട്‌മെൻ്റ് കൃത്യമായി പരിശോധിച്ച് നിങ്ങൾക്ക് സീറ്റ് കിട്ടാൻ സാധ്യതയുണ്ടോ എന്ന് വിലയിരുത്തുക.
ഓൺലൈനായി അപേക്ഷിക്കേണ്ടത് എങ്ങനെ?
ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകി ഒരു യൂസർ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക. ഇത് സൂക്ഷിച്ചുവയ്ക്കുക, തുടർന്നുള്ള എല്ലാ ഘട്ടങ്ങൾക്കും ഇത് ആവശ്യമാണ്.
നിങ്ങളുടെ പേര്, ജനനത്തീയതി, എസ്എസ്എൽസി മാർക്കുകൾ, സ്കൂൾ വിവരങ്ങൾ, ജാതി/സംവരണ വിഭാഗങ്ങൾ എന്നിവ കൃത്യമായി അപേക്ഷയിൽ പൂരിപ്പിക്കുക.
നിങ്ങൾക്ക് പഠിക്കാൻ താല്പര്യമുള്ള സ്കൂളുകളും ഗ്രൂപ്പുകളും മുൻഗണനാക്രമത്തിൽ പൂരിപ്പിക്കുക. നിങ്ങളുടെ മാർക്കിന് അനുയോജ്യമായ പരമാവധി സ്കൂളുകൾ ഓപ്ഷനായി നൽകാൻ ശ്രദ്ധിക്കുക.
ആവശ്യമായ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.
English Summary:
CBSE and ICSE students seeking Kerala Plus One admission must apply via the HSCAP Kerala Single Window Portal. Here Is the Complete Guidance For CBSE and ICSE students Before Registration.