AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SWAYAM App: പ്ലസ് ടു ഫിസിക്സ് ഇനി സിംപിൾ!; ഫിസിക്സ് പഠിക്കാൻ സൗജന്യ ഓൺലൈൻ കോഴ്‌സുമായി ‘സ്വയം’

Plus Two Free Physics Course: രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ SWAYAM (സ്വയം) വഴി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൗജന്യ ഫിസിക്സ് കോഴ്സ് (Free Physics Course) പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

SWAYAM App: പ്ലസ് ടു ഫിസിക്സ് ഇനി സിംപിൾ!; ഫിസിക്സ് പഠിക്കാൻ സൗജന്യ ഓൺലൈൻ കോഴ്‌സുമായി ‘സ്വയം’
Plus Two PhysicsImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 11 Feb 2026 | 11:22 AM

പന്ത്രണ്ടാം ക്ലാസ് ഫിസിക്സ് പഠനം കൂടുതൽ എളുപ്പമാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻ്റ് ട്രെയിനിംഗ് (NCERT). രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ SWAYAM (സ്വയം) വഴി പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സൗജന്യ ഫിസിക്സ് കോഴ്സ് (Free Physics Course) പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.

യാതൊരു വിധ ഫീസും നൽകാതെ തന്നെ വിദ്യാർത്ഥികൾക്ക് കോഴ്സിൽ ചേരാവുന്നതാണ്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും മറ്റ് വിദ്യാർത്ഥികളുമായി സംവദിക്കാനുമുള്ള അവസരം പ്ലാറ്റ്‌ഫോമിലുണ്ട്. ബോർഡ് പരീക്ഷകൾക്ക് പുറമെ NEET, JEE തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ഈ കോഴ്സ് വലിയ മുതൽക്കൂട്ടാകും. വിദ്യാർത്ഥികൾക്ക് ‘സ്വയം’ പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ വളരെ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാം.

പല വിദ്യാർത്ഥികൾക്കും വെല്ലുവിളിയാകാറുള്ള ഫിസിക്സിലെ സങ്കീർണ്ണമായ തിയറികളും കണക്കുകളും ലളിതമായ രീതിയിൽ മനസ്സിലാക്കി കൊടുക്കുക എന്നതാണ് ഈ കോഴ്സിൻ്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി, ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ വിദ്യാർത്ഥികളിലേക്കും മികച്ച വിദ്യാഭ്യാസം എത്തിക്കാൻ ഈ സംരംഭം സഹായിക്കും.

ALSO READ: എസ്എസ്എൽസി ഫിസിക്സ്: തോൽക്കില്ല, ജയിക്കും ‘എ പ്ലസ്’ തിളക്കത്തോടെ, ചെയ്യേണ്ടത്

സ്വയം (SWAYAM) പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

എൻസിഇആർടിയുടെ സൗജന്യ ഫിസിക്സ് കോഴ്സിൽ ചേരാൻ താഴെ പറയുന്ന ഘട്ടങ്ങൾ പാലിക്കുക:

ആദ്യമായി swayam.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ പ്ലേ സ്റ്റോറിൽ നിന്ന് SWAYAM ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഹോം പേജിലുള്ള ‘Sign-In / Register’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഗൂഗിൾ (Google), ഫേസ്ബുക്ക് (Facebook) അല്ലെങ്കിൽ മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് നേരിട്ട് ലോഗിൻ ചെയ്യാം. പുതിയ അക്കൗണ്ട് തുടങ്ങണമെങ്കിൽ ‘Sign up now’ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകുക.

ലോഗിൻ ചെയ്ത ശേഷം മുകളിലുള്ള സെർച്ച് ബാറിൽ “Physics Class 12” അല്ലെങ്കിൽ “NCERT Physics” എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.

ലിസ്റ്റിൽ നിന്ന് പന്ത്രണ്ടാം ക്ലാസിലെ ഫിസിക്സ് കോഴ്സ് (NCERT നൽകുന്നത്) തിരഞ്ഞെടുക്കുക. കോഴ്സിൻ്റെ കാലാവധി, സിലബസ് തുടങ്ങിയ വിവരങ്ങൾ അവിടെ കാണാൻ സാധിക്കും.

കോഴ്സ് പേജിലെ ‘Join’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ (പേര്, സ്കൂൾ, ക്ലാസ് തുടങ്ങിയവ) നൽകാൻ ആവശ്യപ്പെടും. അവ പൂരിപ്പിച്ച് ‘Save’ ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയായ ഉടൻ തന്നെ നിങ്ങൾക്ക് വീഡിയോ ക്ലാസുകൾ കാണാനും നോട്ട്സുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Follow Us