AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Idukki Hartal: ഇടുക്കിയിൽ നാളെ ഹർത്താൽ; ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിൽ മാറ്റം

Change In Exam Time Due To Hartal In Idukki: ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ നാളെയാണ് ( ഒക്ടോബർ 16). ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറെ ആശങ്കയിൽ ആയത് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആയിരുന്നു. കാരണം ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ

Idukki Hartal: ഇടുക്കിയിൽ നാളെ ഹർത്താൽ; ഹയർസെക്കൻഡറി  ഇംപ്രൂവ്മെന്റ് പരീക്ഷാ സമയത്തിൽ മാറ്റം
Hartal In Idukki District October 16th, Change In Exam TimeImage Credit source: Waseem Andrabi/HT via Getty Images
Amal KV
Amal KV | Updated On: 15 Oct 2026 | 04:42 PM

തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ ഭൂപ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ നാളെയാണ് ( ഒക്ടോബർ 16). ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഏറെ ആശങ്കയിൽ ആയത് ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ആയിരുന്നു. കാരണം ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാംവർഷ വിദ്യാർഥികളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ നാളെയാണ് (16) നിശ്ചയിച്ചിരിക്കുന്നത്. ഹർത്താൽ പരീക്ഷയെ ബാധിക്കുമോ എന്ന സംശയമാണ് വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ പങ്കുവെച്ചിരുന്നത്. വിദ്യാർത്ഥികളെ സംബന്ധിച്ച് ആശ്വാസകരമായ ഒരു തീരുമാനം വന്നിരിക്കുകയാണ് ഇപ്പോൾ.

പരീക്ഷാ സമയത്തിൽ മാറ്റം

ഇടുക്കി ജില്ലയിലെ ഹർത്താലിനെ തുടർന്ന് ഒക്ടോബർ 16ന് കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും മാഹിയിലും ഉൾപ്പെടെ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകളുടെ സമയക്രമം പൊതു വിദ്യാഭ്യാസ വകുപ്പ് മാറ്റി നിശ്ചയിച്ചു. പ്രാക്ടിക്കൽ പരീക്ഷ ഉള്ള വിഷയങ്ങളുടെ സമയക്രമം ഉച്ചകഴിഞ്ഞ് 2PM മുതൽ 4.15 PM വരെയാണ്. പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങളുടെ സമയക്രമം 2 PM മുതൽ 4 45 PM വരെയാണ്.

Also Read: ഹാപ്പി അല്ലേ! നാളെ കോഴിക്കോട് നഗരത്തിലെ സ്കൂളുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

ഹർത്താലിൽ നിന്ന് ഒഴിവാക്കി

നാളെ ആഹ്വാനം ചെയ്ത ഹർത്താലിൽ നിന്ന് ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ, നെടുങ്കണ്ടത്ത് നടക്കുന്ന കായികമേള, അടിമ വ്യാപാര നിരോധനം നിലവിൽ വന്നതിന്റെ വാർഷികാഘോഷങ്ങൾക്കായി പോകുന്ന വാഹനങ്ങൾ, ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്ന ടൂറിസ്റ്റ് വാഹനങ്ങൾ, മറ്റു മേഖലകളിലേക്ക് വരുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് അറിയിച്ചിട്ടുണ്ട്. സിപിഎം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തിയിട്ടുണ്ട് എങ്കിലും പരീക്ഷയ്ക്ക് പോകുന്ന വഴിയിൽ വാഹനങ്ങൾ തടയുമോ എന്ന ആശങ്കയാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉൾപ്പെടെ ഉള്ളത്.

ഹർത്താലിന് പിന്തുണ

സിപിഎമ്മിന്റെ നേതൃത്വത്തിൽ നാളെ നടത്തുന്ന ഇടുക്കി ജില്ല ഹർത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റി അറിയിച്ചു. അതേസമയം നെടുങ്കണ്ടത്ത് റവന്യൂ ജില്ലാ സ്കൂൾ കായികമേള നടക്കുന്ന സാഹചര്യത്തിൽ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താൽ മാറ്റിവയ്ക്കണമെന്ന് കെഎസ്‌യു ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യമുന്നയിച്ചുകൊണ്ട് രംഗത്തെത്തി.

English Summary

Following the hartal in Idukki district, the Department of General Education has rescheduled the first-year Higher Secondary Improvement/Supplementary examinations which were slated to be held on October 16 in Kerala, the Gulf countries, Lakshadweep, and Mahe.

Follow Us