ഐഐഎം കോഴിക്കോടിൽ സ്ഥിര ജോലി നേടാം; മാസം 62,000 രൂപ വരെ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ?
IIM Kozhikode Recruitment 2026: അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ് തസ്തികകളിലാണ് അവസരം. എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയം വേണം. ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 15 മുതൽ നവംബർ 14 വരെ (രാത്രി 11.59 വരെ) സമർപ്പിക്കാം. എഴുത്തുപരീക്ഷ വഴിയാണ് നിയമനം.

IIM Kozhikode Recruitment 2026 Apply Now
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോട് (ഐഐഎം കോഴിക്കോട്) പ്രധാന കാമ്പസിലെയും കൊച്ചി കാമ്പസിലെയും വിവിധ സ്ഥിര തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ അക്കൗണ്ടന്റ് തസ്തികകളിലാണ് അവസരം. എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയം വേണം. പ്രവൃത്തിപരിചയം സംബന്ധിച്ച വിശദാംങ്ങള് അറിയാന് ഔദ്യോഗിക വിജ്ഞാപനം വായിക്കണം. ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 15 മുതൽ നവംബർ 14 വരെ (രാത്രി 11.59 വരെ) സമർപ്പിക്കാം. എഴുത്തുപരീക്ഷ വഴിയാണ് നിയമനം. www.iimk.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനവും ഈ വെബ്സൈറ്റില് ലഭ്യമാണ്.
1. അസിസ്റ്റന്റ് (ഗ്രൂപ്പ്-ബി) പോസ്റ്റ് കോഡ്: ASST
അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 05 ഒഴിവുകളാണുള്ളത്. പേ ലെവൽ-35,400 – 1,12,400 അടിസ്ഥാനമാക്കിയുള്ളതാണ് ശമ്പള സ്കെയിൽ. പ്രതിമാസം ഏകദേശം 62,000 രൂപ ശമ്പളമായി (Gross Pay) ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പരിചയസമ്പത്ത് ആവശ്യമാണ്.
കേന്ദ്ര/സംസ്ഥാന സർക്കാർ സർവീസുകൾ, പ്രമുഖ അക്കാദമിക്/ഗവേഷണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ പ്രശസ്തമായ സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിലുള്ള ഓഫീസ് അഡ്മിനിസ്ട്രേഷൻ/ക്ലറിക്കൽ പ്രവൃത്തിപരിചയമാണ് പരിഗണിക്കുന്നത്.
Also Read: Kerala PSC: മില്മയിലടക്കം അവസരം; വിവിധ തസ്തികകളില് നോട്ടിഫിക്കേഷന് പുറത്തുവിടാന് പിഎസ്സി
പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധി 35 വയസ്സാണ്. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 40 വയസ്സും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് (OBC) 38 വയസ്സുമാണ് പ്രായപരിധി. എഴുത്തുപരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
2. ജൂനിയർ അസിസ്റ്റന്റ് (ഗ്രൂപ്പ്-സി) പോസ്റ്റ് കോഡ്: JA
ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ 04 ഒഴിവുകളാണുള്ളത്. പ്രതിമാസം ഏകദേശം 45,000 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയം വേണം.
3. ജൂനിയർ അക്കൗണ്ടന്റ് (ഗ്രൂപ്പ്-സി) പോസ്റ്റ് കോഡ്: JACC
ജൂനിയർ അക്കൗണ്ടന്റ് തസ്തികയിൽ ആകെ 02 ഒഴിവുകളാണുള്ളത്. പ്രതിമാസം ഏകദേശം 45,000 രൂപ ശമ്പളം ലഭിക്കും. ബികോം/ ബിബിഎ/ ഇന്റർ-സിഎ/ ഇന്റർ-ഐ.സിഡബ്ല്യുഎ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതകൾ. നിര്ബന്ധമാണ്.
ശ്രദ്ധിക്കുക
ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടിൽ ഉദ്യോഗാർത്ഥി ഒപ്പുവെച്ച്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്പീഡ് പോസ്റ്റ് / രജിസ്റ്റേർഡ് പോസ്റ്റ് / കൊറിയർ മാർഗ്ഗം അയച്ചു നൽകണം. കവറിന് മുകളിൽ ഇടതുവശത്ത് മുകളിലായി “Application for the post of [Post Code]” എന്ന് വ്യക്തമായി എഴുതിയിരിക്കണം. അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ലഭിക്കണം:
HR In-charge
Indian Institute of Management Kozhikode
IIM Kozhikode Campus P.O
Kozhikode, Keralam 673 570.
English Summary
Indian Institute of Management Kozhikode is inviting online applications for 11 regular non-teaching posts. The vacancies include Assistant, Junior Assistant, and Junior Accountant roles across its Kozhikode and Kochi campuses. Graduates with relevant clerical or accounting experience in specified pay levels are eligible to apply. The selection is based solely on a written test, and applications close on November 14, 2026.