AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala PSC: മില്‍മയിലടക്കം അവസരം; വിവിധ തസ്തികകളില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിടാന്‍ പിഎസ്‌സി

Kerala PSC notification: വിവിധ തസ്തികകളില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിടാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ യോഗം തീരുമാനിച്ചു. ഒമ്പത് തസ്തികകളിലേക്കാണ് പുതിയതായി വിജ്ഞാപനം പുറത്തുവിടുന്നത്. സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ഓരോ നോട്ടിഫിക്കേഷനുകള്‍ വീതമാണുള്ളത്. എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ അഞ്ചും, ജില്ലാതലത്തില്‍ രണ്ടും വിജ്ഞാപനങ്ങള്‍ പുറത്തുവിടും.

Kerala PSC: മില്‍മയിലടക്കം അവസരം; വിവിധ തസ്തികകളില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിടാന്‍ പിഎസ്‌സി
Kerala PSC NotificationsImage Credit source: Kerala PSC Facebook
Jayadevan AM
Jayadevan AM | Published: 15 Oct 2026 | 08:11 PM

വിവിധ തസ്തികകളില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിടാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) യോഗം തീരുമാനിച്ചു. ഒമ്പത് തസ്തികകളിലേക്കാണ് പുതിയതായി വിജ്ഞാപനം പുറത്തുവിടുന്നത്. സംസ്ഥാനതലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എന്നീ വിഭാഗങ്ങളില്‍ ഓരോ നോട്ടിഫിക്കേഷനുകള്‍ വീതമാണുള്ളത്. എന്‍സിഎ റിക്രൂട്ട്‌മെന്റില്‍ സംസ്ഥാനതലത്തില്‍ അഞ്ചും, ജില്ലാതലത്തില്‍ രണ്ടും വിജ്ഞാപനങ്ങള്‍ പുറത്തുവിടും. കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (മില്‍മ) ലബോറട്ടറി അസിസ്റ്റന്റ് (ഡയറി/സിഎഫ്) (പാര്‍ട്ട് 1-ജനറല്‍ കാറ്റഗറി, പാര്‍ട്ട് 2-സൊസൈറ്റി കാറ്റഗറി) തസ്തികയിലെ വിജ്ഞാപനമാണ് സംസ്ഥാനതലം ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തിലെ ഏക വിജ്ഞാപനം.

ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡില്‍ അറ്റന്‍ഡര്‍ (പട്ടികവര്‍ഗം) വിജ്ഞാപമാണ് സംസ്ഥാനതലത്തില്‍ സ്‌പെഷ്യല്‍ ഫിക്രൂട്ട്‌മെന്റായി പുറത്തുവിടാന്‍ തീരുമാനിച്ചത്. കേരള പൊലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയന്‍) എറണാകുളം (കെഎപി 1 ബറ്റാലിയന്‍) (എല്‍സി/എഐ), എറണാകുളം ജില്ലയില്‍ എന്‍സിസി/ സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര്‍ മാത്രം-പട്ടികജാതി) എന്നീ നോട്ടിഫിക്കേഷനുകള്‍ ജില്ലാതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റായി പ്രസിദ്ധീകരിക്കും.

Also Read: NEET PG Counselling 2026: നീറ്റ് പിജി കൗൺസിലിംഗ് രജിസ്ട്രേഷൻ; ഈ തെറ്റ് വരുത്തിയാൽ സീറ്റ് നഷ്ടമാകും

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി (മുസ്ലീം, എല്‍സി/എഐ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ പാത്തോളജി (ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോളജി (പട്ടികജാതി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തെറാസിക് സര്‍ജറി (ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സിഎസ്ആര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2/സ്റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് (പട്ടികജാതി/എല്‍സി/എഐ) എന്നീ തസ്തികയിലെ നോട്ടിഫിക്കേഷനുകള്‍ സംസ്ഥാനതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റായി പുറത്തുവിടും.

അവസാന തീയതി ഡിസംബര്‍ രണ്ട്‌

ഡിസംബര്‍ രണ്ടാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. നവംബര്‍ 30 ആണ് അസാധാരണ ഗസറ്റ് തീയതി. www.keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനങ്ങള്‍ പുറത്തുവിട്ടതിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തതിനു ശേഷം യോഗ്യതയുണ്ടെങ്കില്‍ അപേക്ഷിക്കാം.

യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. ഹോം പേജില്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാകും. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം.

English Summary

The Kerala Public Service Commission (KPSC) has decided to issue notifications for nine new posts soon. The upcoming recruitment includes general, special, and NCA categories across state and district levels. Featured posts include Milma Lab Assistant

Follow Us