India Post Recruitment: പരീക്ഷയില്ലാതെ ജോലി നേടാം, പത്താം ക്ലാസുകാർക്ക് വൻ അവസരം; പോസ്റ്റ് ഓഫീസിൽ 25,000 ഒഴിവുകൾ
India Post GDS Recruitment 2026: രാജ്യത്തുടനീളമുള്ള വിവിധ പോസ്റ്റ് ഓഫീസുകളിലായി ഒഴിവുള്ള ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 25000ത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

India Post Recruitment
ഇന്ത്യാ ഗവൺമെന്റിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പ് (India Post), 2026 ജൂലൈ ഷെഡ്യൂൾ-II ഗ്രാമീൺ ഡാക് സേവക് (GDS) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തുടനീളമുള്ള വിവിധ പോസ്റ്റ് ഓഫീസുകളിലായി ഒഴിവുള്ള ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (BPM), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ABPM), ഡാക് സേവക് തസ്തികകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 25000ത്തിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10-ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പരീക്ഷയില്ലാതെ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
ALSO READ: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു
തസ്തികകളും യോഗ്യതയും
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC) പാസായിരിക്കണം. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ചിരിക്കണം. ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന സർക്കിളിലെ ഔദ്യോഗിക പ്രാദേശിക ഭാഷ (കേരള സർക്കിളിലേക്ക് മലയാളം) പഠിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, സൈക്കിൾ ഓടിക്കാനുള്ള കഴിവ്, ജീവനോപാധിക്കായി മറ്റ് വരുമാന മാർഗ്ഗം ഉണ്ടെന്ന് തെളിയിക്കൽ എന്നിവ കൈവശം ഉണ്ടായിരിക്കണം. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് ശമ്പളം. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർക്ക് 10,000 മുതൽ 24,470 രൂപ വരെയും ശമ്പളം ലഭിക്കുന്നതാണഅ. ഓഗസ്റ്റ് 31 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുക. താല്പര്യമുള്ളവർക്ക് https://indiapost.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അപേക്ഷകർ തങ്ങൾ തിരഞ്ഞെടുക്കുന്ന ഡിവിഷനിലെ എല്ലാ തസ്തികകളിലേക്കുമായി 100 രൂപ മാത്രം ഫീസ് അടയ്ക്കേണ്ടതാണ്. അംഗീകൃത ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ UPI വഴി ഓൺലൈനായി ഫീസ് അടയ്ക്കാം. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതിയിലെ വൈകുന്നേരം 5:00 മണിക്ക് മുൻപായി പണമടയ്ക്കൽ പൂർത്തിയാക്കേണ്ടതാണ്. ഒരിക്കൽ അടച്ച ഫീസ് യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. പട്ടികജാതി/പട്ടികവർഗ്ഗ (SC/ST) വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, എല്ലാ വിഭാഗങ്ങളിലെയും വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസില്ല.
അപേക്ഷിക്കേണ്ട വിധം
- ആദ്യം തന്നെ ഇന്ത്യാ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (indiapostgdsonline.gov.in) സന്ദർശിക്കുക.
- പ്രാഥമിക രജിസ്ട്രേഷൻ (Registration) പൂർത്തിയാക്കി രജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കുക.
- അപേക്ഷാ ഫീസ് (SC/ST/തൊഴിൽരഹിത വനിതകൾ/ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല, മറ്റുള്ളവർക്ക് ₹100) അടയ്ക്കുക.
- സർക്കിളും മുൻഗണനകളും തിരഞ്ഞെടുത്ത് അപേക്ഷാ ഫോം സമർപ്പിക്കുക.
- ശേഷം ഇതിൻ്റെ ഒരു പ്രിൻ്റെടുത്ത് സൂക്ഷിക്കേണ്ടതാണ്.
പത്താം ക്ലാസ് (SSLC) യോഗ്യതയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളിലും വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മികച്ച തൊഴിലവസരങ്ങളാണുള്ളത്. പത്താം ക്ലാസ് മാർക്കിന്റെ മാത്രം അടിസ്ഥാനത്തിൽ പരീക്ഷയില്ലാതെ ജോലി നേടാൻ തപാൽ വകുപ്പ് പുറപ്പെടുവിക്കുന്ന ഗ്രാമീണ ഡാക് സേവക് (GDS), ബിപിഎം (BPM), എബിപിഎം (ABPM) റിക്രൂട്ട്‌മെന്റുകൾ സഹായിക്കും.
English Summary:
Department of Posts (India Post), Ministry of Communications, Government of India, has released the Gramin Dak Sevak (GDS) . Applications are invited from eligible candidates to fill tentative vacant posts of Branch Postmaster (BPM), Assistant Branch Postmaster (ABPM), and Dak Sevak in different offices of the Department of Posts across various Circles and Divisions in India.