AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Federal Bank Recruitment: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു

Federal Bank Sales Officer Recruitment: പരമാവധി 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിവർഷം 4.64 ലക്ഷം രൂപ മുതൽ 10.93 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുക. ഫെഡറൽ ബാങ്ക് 24 സ്ഥലങ്ങളിൽ നിയമനം നടത്തുന്നു, ഈ നഗരങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ടാലന്റ് കണക്റ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഒരു അപ്ഡേറ്റ് ചെയ്ത സിവി തയ്യാറാക്കി വയ്ക്കണം.

Federal Bank Recruitment: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു
Federal Bank Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 27 Aug 2026 | 03:17 PM

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ഫെഡറൽ ബാങ്ക് ലിമിറ്റഡ്. ബാങ്കിന്റെ ഔദ്യോഗിക ജോബ് പോർട്ടലായ ‘ടാലന്റ് കണക്ട്’ വഴി സെയിൽസ് ഓഫീസർ – കോർപ്പറേറ്റ് സാലറി തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഇന്ത്യയിലുടനീളമുള്ള ബാങ്കിന്റെ വിവിധ ശാഖകളിലേക്കാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഓഗസ്റ്റ് 31ന് മുൻപായി അപേക്ഷ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് federal.bank.in/careers എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിക്കുന്നത്. BFSI (Banking, Financial Services and Insurance) മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ മുൻപരിചയം ആവശ്യമാണ്. പരമാവധി 35 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിവർഷം 4.64 ലക്ഷം രൂപ മുതൽ 10.93 ലക്ഷം വരെയാണ് ശമ്പളം ലഭിക്കുക. ഫെഡറൽ ബാങ്ക് 24 സ്ഥലങ്ങളിൽ നിയമനം നടത്തുന്നു, ഈ നഗരങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് ടാലന്റ് കണക്റ്റ് വഴി അപേക്ഷിക്കാം.

ALSO READ: റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് അവസരം: 1,599 അപ്രൻ്റീസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ബെംഗളൂരു, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഗാന്ധിധാം, ഗുരുഗ്രാം, ഹൊസൂർ, ജയ്പൂർ, കൊൽക്കത്ത, മംഗലാപുരം, മുംബൈ, മൈസൂരു, നാഗ്പൂർ, നവി മുംബൈ, നോയിഡ, പനാജി, പട്ന, പൂനെ, സേലം, സിൽച്ചാർ, തിരുപ്പൂർ, തിരുച്ചിറപ്പള്ളി എന്നിവടങ്ങളിലാണ് നിയമനം നടക്കുന്നത്. പരീക്ഷയുടെയും അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോ​ഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഒരു അപ്ഡേറ്റ് ചെയ്ത സിവി തയ്യാറാക്കി വയ്ക്കണം. ആപ്ലിക്കേഷൻ സ്ക്രീനിംഗ് റൗണ്ടിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥാനാർത്ഥികളെ മാത്രമേ വ്യക്തിഗത അഭിമുഖത്തിനായി ബന്ധപ്പെടുകയുള്ളൂ.

അപേക്ഷിക്കേണ്ട വിധം:

ഫെഡറൽ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ അപ്ലൈ ലിങ്ക് വഴി ‘Talent Connect’ പോർട്ടൽ സന്ദർശിക്കുക.

പുതിയ അക്കൗണ്ട് ആരംഭിക്കുകയോ existing പ്രൊഫൈൽ ലോഗിൻ ചെയ്യുകയോ ചെയ്യുക.

വർക്കിംഗ് ഡൊമെയ്ൻ/വെർട്ടിക്കലിൽ ‘Retail Liabilities’ എന്ന് തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ പുതിയ ബയോഡാറ്റ (CV/Resume) അപ്‌ലോഡ് ചെയ്ത് ഓഗസ്റ്റ് 31-ന് മുൻപായി അപേക്ഷ സമർപ്പിക്കുക.

English Summary:

Federal Bank Limited (Federal Bank) has invited applications for the post of Sales Officer – Corporate Salary through its official job portal, Talent Connect. This is an experience-based hiring drive, open to graduates with at least two years of prior experience in the BFSI sector.

 

Follow Us