Indian Army Agniveer Recruitment: 25,000 ഒഴിവുകൾ, 10-ാം ക്ലാസ് മതി; അഗ്നിവീർ ആവാൻ ആഗ്രഹമുണ്ടോ? രജിസ്‌ട്രേഷൻ തുടങ്ങി

Indian Army Agniveer Recruitment 2026: രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 13 മുതൽ ആരംഭിച്ചു. ഏപ്രിൽ ഒന്ന് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in-ൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

Indian Army Agniveer Recruitment: 25,000 ഒഴിവുകൾ, 10-ാം ക്ലാസ് മതി; അഗ്നിവീർ ആവാൻ ആഗ്രഹമുണ്ടോ? രജിസ്‌ട്രേഷൻ തുടങ്ങി

Indian Army

Published: 

14 Feb 2026 | 10:12 AM

ഇന്ത്യൻ സൈനത്തിൽ ചേർന്ന് രാജ്യത്തെ സേവിക്കാൻ ആ​ഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് 2026-2027 അക്കാദമിക് സെഷനിലേക്കുള്ള അഗ്നിവീർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജനറൽ ഡ്യൂട്ടി മുതൽ നഴ്‌സിംഗ് അസിസ്റ്റന്റ് വരെയുള്ള വിവിധ തസ്തികകളിലായി 25,000-ത്തിലധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ പ്രക്രിയ ഫെബ്രുവരി 13 മുതൽ ആരംഭിച്ചു. ഏപ്രിൽ ഒന്ന് വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ALSO READ: എൻസിസിക്കാർക്ക് പരീക്ഷ ഇല്ലാതെ ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; രജിസ്ട്രേഷൻ ഇന്ന് മുതൽ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in-ൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ജനറൽ ഡ്യൂട്ടി (ജിഡി), ടെക്‌നിക്കൽ, ക്ലാർക്ക്/സ്റ്റോർകീപ്പർ ടെക്‌നിക്കൽ, ട്രേഡ്‌സ്മാൻ, സോൾജിയർ ഫാർമ, സോൾഡർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ്, വനിതാ മിലിട്ടറി പോലീസ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. തസ്തിക അനുസരിച്ച് 8-ാം ക്ലാസ്, 10-ാം ക്ലാസ്, പ്ലസ് ടു എന്നിവയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആദ്യ മാസം 30,000 രൂപയിലാണ് പ്രതിമാസ ശമ്പളം ആരംഭിക്കുന്നത്. ഈ തുക തുടർന്നുള്ള ഓരോ വർഷവും 5,000 രൂപ വീതം വർദ്ധിക്കുകയും നാലാം വർഷത്തോടെ 40,000 രൂപയിലെത്തുകയും ചെയ്യും. അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് 30 ശതമാനം സംഭാവന ചെയ്ത ശേഷം, ആദ്യ വർഷം 21,000 രൂപ മുതൽ നാലാം വർഷം 28,000 രൂപ വരെ ശമ്പളം കൈവശം ലഭിക്കും.

 

 

Loading...
Unable to load recommendations.
Follow Us
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി