AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indian Army Jobs: എൻസിസിക്കാർക്ക് പരീക്ഷ ഇല്ലാതെ ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; രജിസ്ട്രേഷൻ ഇന്ന് മുതൽ

Indian Army NCC Special Entry: വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ 2026 മാർച്ച് 16ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Indian Army Jobs: എൻസിസിക്കാർക്ക് പരീക്ഷ ഇല്ലാതെ ഇന്ത്യൻ ആർമിയിൽ ഓഫീസറാകാം; രജിസ്ട്രേഷൻ ഇന്ന് മുതൽ
Indian Army JobsImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 10:28 AM

ഇന്ത്യൻ ആർമിയിൽ കരിയർ കെട്ടിപടുക്കാൻ ആ​ഗ്രഹിക്കുന്ന യുവതലമുറയ്ക്ക് സുവർണാവസരം. ഓഫീസർമാരായി ചേരാൻ ആഗ്രഹിക്കുന്ന യുവ എൻ‌സി‌സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. എൻ‌സി‌സി സ്പെഷ്യൽ എൻട്രി സ്കീം 124-ാമത് കോഴ്‌സിൻ്റെ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ 2026 ഫെബ്രുവരി 13 മുതൽ (ഇന്ന്) ആരംഭിക്കും. 2026 ഒക്ടോബറിലാണ് കോഴ്‌സ് ആരംഭിക്കുക. എഴുത്തുപരീക്ഷയില്ലാതെ എൻസിസി ‘സി’ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നേരിട്ട് എസ്എസ്ബി (SSB) ഇന്റർവ്യൂ വഴി സൈന്യത്തിൽ ചേരാനാകും.

ആകെ 76 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ 2026 മാർച്ച് 16ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ആകെയുള്ള 76 തസ്തികകളിൽ 63 ഒഴിവുകൾ എൻസിസിയിലുള്ള പുരുഷന്മാർക്കും അഞ്ച് ഒഴിവുകൾ വനിതാ ഉദ്യോഗാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ ഏഴ് ഒഴിവുകൾ മറ്റ് പുരുഷന്മാർക്കും ഒരു ഒഴിവ് വനിതാ ഉദ്യോഗാർത്ഥികൾക്കും വീരമൃത്യു വരിച്ച സൈനികരുടെ ആശ്രിതർക്കും സംവരണം ചെയ്തിട്ടുണ്ട്.

ALSO READ: ബാങ്ക് ജോലി നോക്കുന്നവരാണോ? ബാങ്ക് ഓഫ് ബറോഡയിൽ ഇതാ അവസരം; രജിസ്ട്രേഷൻ ആരംഭിച്ചു

19നും 25നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കു. അപേക്ഷ നൽകുന്ന ഉദ്യോ​ഗാർത്ഥികൾ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘ബി’ ഗ്രേഡ് നേടിയിരിക്കണം. അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ അവസാന തീയതി വരെ കാത്തുനിൽക്കാതെ എത്രയും വേഗം രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷ നൽകേണ്ടത് ഇങ്ങനെ

ആദ്യം joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. വെബ്‌സൈറ്റിൽ കാണുന്ന ‘Captcha’ കോഡ് നൽകി ഹോം പേജിലേക്ക് കടക്കുക.

ഹോം പേജിലെ ‘Officer Entry Apply/Login’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ ആദ്യമായാണ് അപേക്ഷിക്കുന്നതെങ്കിൽ ‘Registration’ ബട്ടൺ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ലോഗിൻ ചെയ്യാം.

രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ഇതിനുശേഷം ഡാഷ്‌ബോർഡ് തുറന്നുവരും.

ഡാഷ്‌ബോർഡിലെ ‘Apply Online’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം യോഗ്യതകൾക്ക് അനുസരിച്ചുള്ള ഒഴിവുകൾ കാണാം. അവിടെ ‘Short Service Commission NCC Special Entry Course’ എന്നതിന് നേരെയുള്ള ‘Apply’ ബട്ടൺ ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന അപേക്ഷാ ഫോമിൽ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ നൽകുക.

വിവരങ്ങൾ എല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ‘Submit Now’ ബട്ടൺ അമർത്തുക.

Follow Us