AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main results: ജെഇഇ മെയിന്‍ റിസള്‍ട്ട് ഇന്ന്‌ എത്തില്ല; തീയതി മാറ്റി

JEE Main 2026 Session 1 results will now be declared by 16th February: ജെഇഇ മെയിന്‍ 2026 സെഷന്‍ ഒന്നിന്റെ റിസള്‍ട്ട് ഫെബ്രുവരി 16-നകം പ്രഖ്യാപിക്കും. ഫെബ്രുവരി 12-നകം റിസള്‍ട്ട് പുറത്തുവിടുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

JEE Main results: ജെഇഇ മെയിന്‍ റിസള്‍ട്ട് ഇന്ന്‌ എത്തില്ല; തീയതി മാറ്റി
JEE Main
Jayadevan AM
Jayadevan AM | Published: 12 Feb 2026 | 06:05 PM

ജെഇഇ മെയിന്‍ 2026 സെഷന്‍ ഒന്നിന്റെ റിസള്‍ട്ട് ഫെബ്രുവരി 16-നകം പ്രഖ്യാപിക്കുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). ഫെബ്രുവരി 12-നകം റിസള്‍ട്ട് പുറത്തുവിടുമെന്നായിരുന്നു എന്‍ടിഎ നേരത്തെ പ്രഖ്യാപിച്ചത്. റിസള്‍ട്ട് തീയതി നീട്ടിയതിന്റെ കാരണം വ്യക്തമല്ല. താല്‍ക്കാലിക ഉത്തരസൂചിക ഫെബ്രുവരി നാലിന് പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഒബ്ജക്ഷന്‍ വിന്‍ഡോയും നല്‍കിയിരുന്നു.

എതിര്‍പ്പുകള്‍ പരിശോധിച്ച ശേഷമാണ് അന്തിമ ഉത്തരസൂചികയും, റിസള്‍ട്ടും തയ്യാറാക്കുന്നത്. അന്തിമ ഉത്തര കീ നാളെ രാവിലെ പുറത്തിറങ്ങുമെന്ന് സൂചനയുണ്ട്. ചിലപ്പോള്‍ ഫലവും നാളെ പ്രഖ്യാപിച്ചേക്കാമെന്ന് അഭ്യൂഹമുണ്ട്.

റിസള്‍ട്ട് പുറത്തുവന്നിതിന് ശേഷം jeemain.nta.nic.in എന്ന എൻ‌ടി‌എ ജെഇഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലങ്ങളും സ്കോർകാർഡുകളും പരിശോധിക്കാം. ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് അന്തിമ ഉത്തരസൂചികയും പുറത്തിറക്കും. ജനുവരി 21, 22, 23, 24, 28, 29 തീയതികളിലാണ് പരീക്ഷ നടന്നത്.

Also Read: CBSE Class 12 Exams 2026: 12-ാം ക്ലാസ് പരീക്ഷയ്ക്ക് ‘ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിങു’മായി സിബിഎസ്ഇ; പ്രാധാന്യം അറിയൂ

ആദ്യ നാല് ദിവസങ്ങളിലെ (പരീക്ഷ പേപ്പർ 1) രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തിയത്. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും നടത്തി. പേപ്പർ 2 അവസാന തീയതിയിൽ ഒറ്റ ഷിഫ്റ്റിൽ (രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ) നടത്തി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 11-ന് സെഷന്‍ ഒന്നിന്റെ ഫലം പ്രഖ്യാപിച്ചിരുന്നു. രണ്ടാം സെഷൻ പരീക്ഷകൾ ഏപ്രിൽ 02 നും ഏപ്രിൽ 09 നും ഇടയിൽ നടത്താനാണ് തീരുമാനം. ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.