JEE Main 2026 Session 2: ജെഇഇ മെയിന്‍ സെഷന്‍ 2 രജിസ്‌ട്രേഷന്‍ ആരംഭിച്ചു; എങ്ങനെ അപേക്ഷിക്കാം?
JEE Main 2026 Session 2 registration details: ജെഇഇ മെയിൻ 2026 സെഷൻ രണ്ടിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെ അപേക്ഷിക്കാം. ഫെബ്രുവരി 25 വരെ പേയ്‌മെന്റും നടത്താം. ഏപ്രില്‍ 2-9 തീയതികളില്‍ പരീക്ഷ നടക്കും.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻ 2026 സെഷൻ രണ്ടിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്ന് മുതല്‍ 25 വരെ അപേക്ഷിക്കാം. ഫെബ്രുവരി 25 വരെ പേയ്‌മെന്റും നടത്താം. ഏപ്രില്‍ 2-9 തീയതികളില്‍ പരീക്ഷ നടക്കും. എക്‌സാം സിറ്റി ഇന്റിമേഷന്‍, അഡ്മിറ്റ് കാര്‍ഡ്, ഫല പ്രഖ്യാപനം എന്നിവയുടെ തീയതികള്‍ പിന്നീട് പുറത്തുവിടും.
ജെഇഇ മെയിന്‍ 2026 സെഷന്‍ ഒന്നിന് അപേക്ഷിച്ചിട്ടുള്ളവരും, സെഷന്‍ രണ്ടിന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ കാന്‍ഡിഡേറ്റുകള്‍ മുൻ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യണം. ബാധകമായ പരീക്ഷാ ഫീസ് അടയ്ക്കുകയും വേണം.
പേപ്പർ, മീഡിയം, പരീക്ഷയ്ക്കുള്ള നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് സെഷൻ-2-നുള്ള പരീക്ഷാ ഫീസ് അടയ്ക്കാം. മുമ്പ് അപേക്ഷിച്ചിട്ടില്ലാത്തവര്‍ ഷെഡ്യൂൾ അനുസരിച്ച് വീണ്ടും അപേക്ഷിക്കണം. jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇൻഫർമേഷൻ ബുള്ളറ്റിനില്‍ പേപ്പറുകൾ, സ്കീം, സമയം, യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ നല്‍കിയിട്ടുണ്ട്.
Also Read: KEAM 2026: കീമിന് ഇനിയും അപേക്ഷിക്കാം; സമയപരിധി നീട്ടി; അവസാന തീയതി അറിയാം
ഒന്നിലധികം അപേക്ഷകള്‍ അയയ്ക്കരുത്. ഒന്നിലധികം അപേക്ഷാ നമ്പറുകൾ ഉള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കും. അപേക്ഷിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ 01-40759000/011-69227700 എന്ന നമ്പറിലോ, jeemain@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പുതിയ അപ്‌ഡേറ്റുകള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം.
ജെഇഇ മെയിൻ 2026 രണ്ട് സെഷനുകളിലായാണ് നടക്കുന്നത്. ആദ്യത്തേത് ജനുവരിയില്‍ നടന്നു. ബിടെക്, ബിആർക്, ബിപ്ലാനിംഗ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 25-നകം ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷകൾ സമര്‍പ്പിക്കണം.