KBFPCL Recruitment: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയില്‍ അവസരം; 40,000 വരെ ശമ്പളം

Kudumbashree Broiler Farmers' Producer Company Limited Recruitment: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള പൗൾട്രി പ്രോസസ്സിംഗ് പ്ലാന്റിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.

KBFPCL Recruitment: കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയില്‍ അവസരം; 40,000 വരെ ശമ്പളം

KBFPCL

Published: 

08 Feb 2026 | 06:25 PM

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡില്‍ (കെബിഎഫ്പിസിഎല്‍) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തുള്ള പൗൾട്രി പ്രോസസ്സിംഗ് പ്ലാന്റിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ, പ്ലാന്റ് മാനേജര്‍ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചു. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് (സിഎംഡി) ആണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം ലഭ്യമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, പൂരിപ്പിച്ച അപേക്ഷാ ഫോം, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഫെബ്രുവരി 13-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അയയ്ക്കണം.

‘ചെയർമാൻ & മാനേജിംഗ് ഡയറക്ടർ, കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ്, ടിസി 94/3171, ഓപ്പോസിറ്റ്‌ സെന്റ് ആൻസ് പള്ളി, പള്ളിമുക്ക്, പേട്ട, തിരുവനന്തപുരം, പിൻ കോഡ് 695024’ എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. കവറിനു മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.

Also Read: Cochin Shipyard Recruitment 2026: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ട്രെയിനിയാകാം; പരിശീലനം കഴിഞ്ഞാല്‍ അസിസ്റ്റന്റ് മാനേജര്‍; 82,720 വരെ ശമ്പളം

അപേക്ഷാ ഫോമും, അപേക്ഷിക്കേണ്ട രീതിയും സിഎംഡിയുടെ വെബ്‌സൈറ്റിലുണ്ട്. നോട്ടഫിക്കേഷന്‍ വിശദമായി വായിച്ചതിന് ശേഷം, അതില്‍ പറഞ്ഞിരിക്കുന്നതുപോലെ മാത്രം അയയ്ക്കുക. വിജ്ഞാപനവും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുന്നതിന് www.keralachicken.org.in എന്ന വെബ്‌സൈറ്റും സന്ദര്‍ശിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.

രണ്ട് തസ്തികയിലും ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. ബികോം ബിരുദമുള്ളവര്‍ക്ക് ജൂനിയർ അക്കൗണ്ടന്റ് കം സ്റ്റോർ കീപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അക്കൗണ്ടിങില്‍ രണ്ട് വര്‍ഷത്തെ പരിചയം വേണം. സ്റ്റോര്‍ മാനേജ്‌മെന്റില്‍ പരിചയമുണ്ടെങ്കില്‍ അഭികാമ്യം. ടാലിയിൽ സർട്ടിഫിക്കേഷൻ നിർബന്ധമാണ്. 20,000 രൂപയാണ് മാസ ശമ്പളം.

ലൈവ്‌സ്റ്റോക്ക് പ്രോഡക്‌ട്‌സ് ടെക്‌നോളജിയിൽ എംവിഎസ്‌സി ബിരുദമുള്ളവര്‍ക്ക്‌ പ്ലാന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിംഗ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭികാമ്യം. അല്ലെങ്കിൽ ബിവിഎസ്‌സി ബിരുദവും, ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസ്സിംഗ്/അബറ്റോയർ മാനേജ്‌മെന്റിൽ കുറഞ്ഞത് 2 വർഷത്തെ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. 40,000 രൂപയാണ് മാസ ശമ്പളം. രണ്ട് തസ്തികയിലേക്കും 35 വയസാണ് പ്രായപരിധി. യോഗ്യതയെക്കുറിച്ചും മറ്റുമുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക.

Related Stories
മുട്ടകളിലൂടെ പക്ഷിപ്പനി പകരുമോ?
അച്ചാർ കേടാകാതിരിക്കാൻ ഇത്ര മാത്രം ചെയ്യൂ
ബാക്കി വരുന്ന ചോറ് എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വെളുത്തുള്ളി ഫ്രിഡ്ജിൽ വെച്ചാൽ വിഷമാകുമോ? സത്യമറിയാം
നഷ്ടപ്പെട്ടെന്ന് കരുതിയ 10 ലക്ഷത്തിന്റെ സ്വര്‍ണം തിരികെ കിട്ടി; ഇതാണ് ആനന്ദക്കണ്ണീര്‍
ഇരുമ്പ് കമ്പി കൊണ്ടു പോകുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
ഗപ്പിയുടെ അവസ്ഥ സംഭവിക്കരുത്; ആരാധകരോട് ഇന്ദ്രന്‍സ്‌
ആകാശ ഊഞ്ഞാൽ തകർന്നു ആളുകൾ താഴേക്ക്