AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Cochin Shipyard Recruitment 2026: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ട്രെയിനിയാകാം; പരിശീലനം കഴിഞ്ഞാല്‍ അസിസ്റ്റന്റ് മാനേജര്‍; 82,720 വരെ ശമ്പളം

Cochin Shipyard Executive Trainee Notification 2026: കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ സേഫ്റ്റി, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് തസ്തികകളിലാണ് അവസരം.

Cochin Shipyard Recruitment 2026: കൊച്ചിൻ ഷിപ്പ്‌യാർഡിൽ ട്രെയിനിയാകാം; പരിശീലനം കഴിഞ്ഞാല്‍ അസിസ്റ്റന്റ് മാനേജര്‍; 82,720 വരെ ശമ്പളം
Cochin ShipyardImage Credit source: Cochin Shipyard Facebook Page
Jayadevan AM
Jayadevan AM | Published: 07 Feb 2026 | 04:34 PM

കൊച്ചിൻ ഷിപ്പ്‌യാർഡിൽ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍ സേഫ്റ്റി, ഫിനാന്‍സ്, ഹ്യൂമന്‍ റിസോഴ്‌സ് തസ്തികകളിലാണ് അവസരം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, നേവല്‍ ആര്‍ക്കിടെക്ചര്‍, സിവില്‍, സേഫ്റ്റി എന്നിവയില്‍ ഏതിലെങ്കിലും എഞ്ചിനീയറിങ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ / ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ പരീക്ഷ പാസായവര്‍ക്ക് ഫിനാന്‍സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

എച്ച്ആറില്‍ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ എച്ച്ആറില്‍ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യ ബിരുദം അല്ലെങ്കിൽ എച്ച്ആറില്‍ സ്പെഷ്യലൈസേഷനോടുകൂടിയ തത്തുല്യ ഡിപ്ലോമ ഉള്ളവര്‍ക്ക് ഹ്യൂമന്‍ റിസോഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

പേഴ്‌സണൽ മാനേജ്‌മെന്റിലോ ലേബർ വെൽഫെയർ & ഇൻഡസ്ട്രിയൽ റിലേഷൻസിലോ സ്പെഷ്യലൈസേഷനോടുകൂടിയ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പേഴ്‌സണൽ മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 65% മാർക്കോടെ യോഗ്യതകള്‍ നേടിയിരിക്കണം

Also Read: NASA Summer Internships: നാസയിലേക്ക് സ്വാഗതം! വിദ്യാർത്ഥികൾക്ക് ഇൻ്റേൺഷിപ്പ് ചെയ്യാൻ അപൂർവ്വ അവസരം

നിലവില്‍ അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. എല്ലാ വിഭാഗങ്ങളിലുമായി 64 ഒഴിവുകളുണ്ട്. കൊച്ചി, മുംബൈ, കൊൽക്കത്ത, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലായിരിക്കും നിയമനം.

എക്സിക്യൂട്ടീവ് ട്രെയിനി ആയി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥി ഒരു വർഷത്തെ പരിശീലനത്തിന് വിധേയനാകണം. ഈ കാലയളവിൽ പരിശീലനാർത്ഥിക്ക് 50,000 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് നൽകും.

ഒരു വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന എക്സിക്യൂട്ടീവ് ട്രെയിനികളെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പരിഗണിക്കും. ഇ-1 ഗ്രേഡില്‍ 40000-140000 ശമ്പള സ്‌കെയിലിലാകും നിയമനം. ബേസിക് പേ, ഡിഎ, എച്ച്ആര്‍എ, പി&എ എന്നിവ എല്ലാം കൂടി 82,720 രൂപ മാസം ലഭിക്കും. cochinshipyard.in എന്ന സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് വെബ്‌സൈറ്റിലെ വിജ്ഞാപനം ശ്രദ്ധാപൂര്‍വം വായിക്കണം.

Follow Us