KEAM Rank List 2026: കീം ഫലം ഇന്ന്; സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
KEAM Rank List 2026 Latest Update: എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത നിർണ്ണയിക്കുന്ന റാങ്ക് പട്ടികയാണ് ഇന്ന് പുറത്തുവിടുക. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ സ്കോർകാർഡുകൾ ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിക്കുന്നത്.

പ്രതീകാത്മക ചിത്രം
കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആകാംഷയോടെ കാത്തിരുന്ന കീം (KEAM 2026) ഫലം ഇന്ന് പ്രസിദ്ധീകരിക്കും. എഞ്ചിനീയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന യോഗ്യത നിർണ്ണയിക്കുന്ന റാങ്ക് പട്ടികയാണ് ഇന്ന് പുറത്തുവിടുക. ഫലം പ്രസിദ്ധീകരിച്ചു കഴിഞ്ഞാലുടൻ സ്കോർകാർഡുകൾ ഇന്ന് മുതൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം cee.kerala.gov.in വെബ്‌സൈറ്റിൽ നിന്ന് ഫലം ലഭ്യമായി തുടങ്ങും. കഴിഞ്ഞ തിങ്കളാഴ്‌ച നടത്താനിരുന്ന ഫലപ്രഖ്യാപനം സിബിഎസ്‌ഇ പുനർമൂല്യനിർണയ ഫലം വൈകിയതിനെ തുടർന്നാണ് മാറ്റിയത്. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്നാണ് അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചായിരുന്നു ഫലപ്രഖ്യാപനം മാറ്റിവച്ചത്.
ALSO READ: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം
സ്കോർകാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
- ആദ്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.
- ഹോം പേജിൽ കാണുന്ന ‘KEAM 2026 – Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്, സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡ് എന്നിവ കൃത്യമായി രേഖപ്പെടുത്തി ‘Login’ ബട്ടൺ അമർത്തുക.
- ലോഗിൻ ചെയ്ത ശേഷം ഡാഷ്‌ബോർഡിൽ കാണുന്ന ‘Result’ അല്ലെങ്കിൽ ‘Score Card’ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സ്കോർ സ്ക്രീനിൽ തെളിയും.
- ഭാവിയിലെ അലോട്ട്മെൻ്റ് ആവശ്യങ്ങൾക്കായി സ്കോർകാർഡിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
യോഗ്യതാ മാർക്കും സാധ്യതകളും
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ നോർമലൈസ് ചെയ്ത മാർക്കിൽ 300ൽ കുറഞ്ഞത് പത്ത് മാർക്കെങ്കിലും നേടണം. എന്നാൽ എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മാത്രം മതിയാകും. ഇവർക്ക് നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല. മികച്ച സർക്കാർ കോളജുകളിൽ കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മികച്ച ബ്രാഞ്ചുകൾ ലഭിക്കാൻ റാങ്ക് 4,000ന് ഉള്ളിൽ വരുന്നതാണ് സുരക്ഷിതം.
ഒന്നു മുതൽ 5,000 വരെ റാങ്കുള്ളവർക്ക് പ്രമുഖ സർക്കാർ കോളജുകളിൽ പ്രവേശനം ലഭിക്കുന്നതാണ്. എന്നാൽ 5,001 മുതൽ 20,000 വരെ റാങ്കുള്ളവർക്ക് മുൻനിര സർക്കാർ, എയ്ഡഡ് കോളജുകളിലും 20,001 മുതൽ 50,000 വരെയുള്ളവർക്ക് എയ്ഡഡ്, മികച്ച സ്വാശ്രയ കോളജുകളിലും പ്രവേശനം ലഭിക്കാൻ സാധ്യതയുണ്ട്. 50,001 മുതൽ 60,000 വരെ റാങ്കുള്ളവർക്ക് സ്വാശ്രയ കോളജുകളിലും 60,000ന് മുകളിൽ റാങ്കുള്ളവർക്ക് മറ്റ് സ്വകാര്യ സ്വാശ്രയ കോളജുകളിലും സീറ്റ് ലഭിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്മെൻ്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
English Summary:
KEAM rank list 2026 will published On Today June 27th Saturday. Check the exact time and direct link to download result and scorecard via online. Also read about everything must students know before result published.