AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM Rank List 2026: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം

KEAM Rank List 2026 Released Date: കീമിൻ്റെ ഫലം കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനം പിന്നീട് മാറ്റിവെക്കുകയായിരുന്നു. സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്നാണ് അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്.

KEAM Rank List 2026: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 26 Jun 2026 | 10:59 AM

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ (KEAM Rank List 2026) റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചേക്കും. ഉച്ചക്ക് ഒരു മണിക്ക് എറണാകുളം ഇടപ്പള്ളി പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫലപ്രഖ്യാപനം നടത്തും. കീമിൻ്റെ ഫലം കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ, പ്രഖ്യാപനം പിന്നീട് മാറ്റിവെക്കുകയായിരുന്നു.

സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച് മറ്റൊരു ദിവസം ഫലപ്രഖ്യാപനം നടത്തുമെന്നാണ് അന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് സിബിഎസ്ഇ പ്ലസ് ടു പുനർ മൂല്യനിർണയ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. തുടർന്ന് മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന നിരവധി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചായിരുന്നു ഫലപ്രഖ്യാപനം പിന്നീടത്തേക്ക് മാറ്റിവച്ചത്.

ALSO READ: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?

ഏറ്റവും പുതിയ വിവരം അനുസരിച്ച്, നാളെ കീമിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അവസരം ഉറപ്പുവരുത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി റോജി എം ജോൺ പ്രതികരിച്ചിരുന്നു. വിദ്യാർത്ഥികളുടെ ആശങ്ക പരിഗണിച്ച് പ്രശ്നം ഉടനടി പരിഹരിക്കാൻ പരീക്ഷ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകുകയും ചെയ്തിരുന്നു.

ഫലം എങ്ങനെ പരിശോധിക്കാം

  • ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: ആദ്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in സന്ദർശിക്കുക.
  • കാൻഡിഡേറ്റ് പോർട്ടൽ തുറക്കുക: ഹോം പേജിൽ കാണുന്ന ‘KEAM Candidate Portal’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വിവരങ്ങൾ നൽകാം: നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും കൃത്യമായി നൽകുക. കൂടാതെ സ്ക്രീനിൽ കാണുന്ന സുരക്ഷാ കോഡും നൽകുക.
  • ഫലം കാണാം: ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ പ്രൊഫൈൽ പേജിലെ ‘Result’ അല്ലെങ്കിൽ ‘Rank List’ എന്ന മെനു ടാബിൽ ക്ലിക്ക് ചെയ്യുക.
  • ഡൗൺലോഡ് ചെയ്യാം: നിങ്ങളുടെ സ്കോർകാർഡും റാങ്കും സ്ക്രീനിൽ തെളിയും. ഭാവിയിലെ അലോട്ട്‌മെൻ്റ് ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫലം വരുന്ന സമയത്ത് വെബ്‌സൈറ്റിൽ കൂടുതൽ ആളുകൾ കയറുന്നത് കൊണ്ട് പേജിൽ ഇറർ സംഭവിക്കാനും റാങ്ക് ലഭ്യമാകാൻ താമസവും അനുഭവപ്പെട്ടേക്കാം. അങ്ങനെയുണ്ടായാൽ പരിഭ്രാന്തരാകാതെ അല്പസമയം കഴിഞ്ഞ് വീണ്ടും ശ്രമിക്കുക. കൂടാതെ ആപ്ലിക്കേഷൻ നമ്പറോ പാസ്‌വേഡോ മറന്നുപോയാൽ ലോഗിൻ പേജിലുള്ള ‘Forgot Application Number’ അല്ലെങ്കിൽ ‘Forgot Password’ ലിങ്കുകൾ വഴി അവ വീണ്ടെടുക്കാവുന്നതാണ്. അനാവശ്യ ലിങ്കുകളോ കാര്യങ്ങളോ ഫലം പരിശോധിക്കാനായി ഉപയോ​ഗിക്കരുത്. ഔദ്യോ​ഗിക വെബ്സൈറ്റ് തന്നെ സന്ദർശിച്ച് ഫലം പരിശോധിക്കേണ്ടതാണ്.

ജനറൽ / ഒബിസി വിഭാഗങ്ങൾക്ക് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ നോർമലൈസ് ചെയ്ത മാർക്കിൽ 300-ൽ കുറഞ്ഞത് 10 മാർക്കെങ്കിലും നേടണം. എസ്സി / എസ്ടി വിഭാഗങ്ങൾക്ക് പ്രവേശന പരീക്ഷയിൽ പങ്കെുടുത്ത് ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മാത്രം മതിയാകും നിശ്ചിത ശതമാനം മാർക്ക് നിർബന്ധമില്ല. ഒന്ന് മുതൽ 5000 റാങ്കിനുള്ളിൽ വരുന്നവർക്ക് പ്രമുഖ ഗവൺമെൻ്റ് കോളജുകളിൽ ടോപ്പ് ബ്രാഞ്ചുകളിൽ പ്രവേശനം ലഭിക്കും.

English Summary:

KEAM rank list 2026 will published On Tomorrow June 27th Saturday. Check the exact time and direct link to download result. Also read about everything must students know before result published.

Follow Us