AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

University Admissions Kerala: എംജി ഡിഗ്രി ആദ്യ അലോട്ട്‌മെന്റ് വന്നു; കേരള യൂണിവേഴ്സിറ്റി അലോട്ട്മെന്റും കാലിക്കറ്റ് ട്രയലും ഉടന്‍

Kerala Degree Admission 2026: വിവിധ യൂണിവേഴ്‌സികളിലെ ഡിഗ്രി കോഴ്‌സുകളുടെ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് ഇന്ന് നിര്‍ണായക ദിനം. എംജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവന്നിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യ അലോട്ട്‌മെന്റും ഇന്ന് പുറത്തുവരും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവിടുന്നതും ഇന്നാണ്.

University Admissions Kerala: എംജി ഡിഗ്രി ആദ്യ അലോട്ട്‌മെന്റ് വന്നു; കേരള യൂണിവേഴ്സിറ്റി അലോട്ട്മെന്റും കാലിക്കറ്റ് ട്രയലും ഉടന്‍
Mg University And Kerala UniversityImage Credit source: Facebook
Jayadevan AM
Jayadevan AM | Updated On: 17 Jun 2026 | 03:09 PM

സംസ്ഥാനത്തെ വിവിധ യൂണിവേഴ്‌സികളിലെ ഡിഗ്രി കോഴ്‌സുകളുടെ അലോട്ട്‌മെന്റ് പ്രക്രിയയ്ക്ക് ഇന്ന് നിര്‍ണായക ദിനം. എംജി യൂണിവേഴ്‌സിറ്റിയുടെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവന്നിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയുടെ ആദ്യ അലോട്ട്‌മെന്റും ഇന്ന് (ജൂണ്‍ 17) പുറത്തുവരും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ട്രയല്‍ അലോട്ട്‌മെന്റ് പുറത്തുവിടുന്നതും ഇന്നാണ്. ഓരോ യൂണിവേഴ്‌സിറ്റിയിലെയും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള പ്രധാന വിവരങ്ങള്‍ നോക്കാം.

എംജി ബിരുദ ഏകജാലകം 2026

അപേക്ഷാ നമ്പര്‍ യൂസര്‍ ഐഡിയായി ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ CAP അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യണം. ഓപ്ഷനുകള്‍ക്കെതിരെ ഏതെങ്കിലും കോളേജ് Willingness രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതില്‍ അഭികാമ്യമായ കോളേജ്-പ്രോഗ്രാം കോമ്പിനേഷനുള്ള Willingness സ്വീകരിക്കണം.

യൂണിവേഴ്‌സിറ്റിക്കുള്ള ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ജനറല്‍ വിഭാഗത്തിന് 1,695 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി വിഭാഗത്തിന് 50 രൂപ മതി. അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യണം. അസല്‍ രേഖകളുമായി അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ പ്രവേശനത്തിന് ഹാജരാകണം. അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം കോളേജില്‍ നിന്ന് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് കൈപ്പറ്റണം.

Also Read: Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിലുള്ളവർക്ക് ഇന്ന് കൂടി ചേരാം, സമയം ഇതുവരെ

താല്‍ക്കാലിക പ്രവേശനം സാധ്യമല്ല. എല്ലാ അഡ്മിഷനുകളും സ്ഥിരമായിരിക്കും. കോളേജുകള്‍ രേഖപ്പെടുത്തുന്ന Willingness 24 മണിക്കൂര്‍ മാത്രമേ സജീവമായിരിക്കുകയുള്ളൂ. അതുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ Willingness സ്വീകരിക്കണം. ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ജൂണ്‍ 22 വരെ പ്രവേശനം നേടാം. നിലവിലെ റാങ്ക് ലിസ്റ്റിന് ജൂണ്‍ 22 വരെ മാത്രമേ പ്രാബല്യമുള്ളൂ. അതിനുശേഷം രണ്ടാം അലോട്ട്‌മെന്റിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കോളേജ്-പ്രോഗ്രാം കോമ്പിനേഷന്‍ അനുയോജ്യമല്ലെന്ന് തോന്നിയാല്‍, ആ വില്ലിംഗ്നസ് സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ ശ്രദ്ധാപൂര്‍വം തീരുമാനമെടുക്കുക. ഒരിക്കല്‍ യൂണിവേഴ്‌സിറ്റി ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, സ്വീകരിച്ച വില്ലിംഗ്നസ് പിന്നീട് മാറ്റാനാകില്ല. ഫീസ് അടയ്ക്കുന്നതിന് മുമ്പ് സ്വീകരിച്ച വില്ലിംഗ്നസ് റദ്ദാക്കാന്‍ താത്പര്യമുണ്ടെങ്കില്‍, ബന്ധപ്പെട്ട കോളേജിലേക്ക് ഇ-മെയില്‍ അയച്ച്, അത് റദ്ദാക്കാന്‍ അഭ്യര്‍ത്ഥിക്കണം. തുടര്‍ന്ന് കോളേജുമായി ബന്ധപ്പെടണം. ഏതെങ്കിലും പ്രത്യേക ഓപ്ഷനിലെ വില്ലിംഗ്നസ് സ്വീകരിക്കാന്‍ കോളേജ് അധികൃതര്‍ നിര്‍ബന്ധിച്ചാല്‍ അത് യൂണിവേഴ്‌സിറ്റിയെ അറിയിക്കാം. വിശദാംശങ്ങള്‍ക്ക്: cap.mgu.ac.in

കേരള സര്‍വകലാശാല

കേരള യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലെയും, യുഐടി, ഐഎച്ച്ആര്‍ഡി സെന്ററുകളിലെയും 2026-27 അധ്യയന വര്‍ഷത്തെ നാല് വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്‌മെന്റ് ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രസിദ്ധീകരിക്കും. ട്രയല്‍ അലോട്ട്‌മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും, പുനഃക്രമീകരിക്കുന്നതിനും ജൂണ്‍ 16 വരെ അവസരം നല്‍കുകയും ചെയ്തു. പ്രൊഫൈലില്‍ മാറ്റം വരുത്തിയവര്‍ പ്രിന്റൗട്ട് സൂക്ഷിക്കണം. അഡ്മിഷന്‍ ലഭിക്കുന്ന എല്ലാവര്‍ക്കും അപാര്‍ ഐഡി ഉണ്ടായിരിക്കണം. നിലവില്‍ അപാര്‍ ഐഡി ഇല്ലാത്തവര്‍ അഡ്മിഷന്‍ തീയതിക്ക് മുമ്പ് http://www.abc.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപാര്‍ ഐഡി ജനറേറ്റ് ചെയ്യണം. വിശദാംശങ്ങള്‍ക്ക്: admissions.keralauniversity.ac.in

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ട്രയല്‍ അലോട്ട്‌മെന്റും ഇന്ന് പുറത്തുവരും. വിശദാംശങ്ങള്‍ക്ക്: admission.uoc.ac.in

English Summary

Today (June 17) is a crucial day for degree allotments across major universities in Kerala. MG University has released its first allotment, and students must confirm their admission by June 22. Kerala University will publish its first allotment today at 5:00 PM, and students need an APAAR ID for admission. Calicut University is also set to release its trial allotment today.

Follow Us