AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Plus One Admission 2026-27: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ പ്രോസ്‌പെക്ടസ് പുറത്തിറങ്ങി; അഡ്മിഷന് എങ്ങനെ അപേക്ഷിക്കാം?

How to Apply for Kerala Plus One Admission 2026-27: പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് പുറത്തിറങ്ങി. പ്രോസ്‌പെക്ടസും അനുബന്ധങ്ങളും വ്യക്തമായി വായിച്ച് മനസിലാക്കണം. പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

Kerala Plus One Admission 2026-27: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ പ്രോസ്‌പെക്ടസ് പുറത്തിറങ്ങി; അഡ്മിഷന് എങ്ങനെ അപേക്ഷിക്കാം?
Kerala Plus One Admission 2026Image Credit source: hscap.kerala.gov.in
Jayadevan AM
Jayadevan AM | Updated On: 25 May 2026 | 04:54 PM

Kerala Plus One Admission: 2026-27 അധ്യയന വര്‍ഷത്തിലെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിക്കാം. പ്രോസ്‌പെക്ടസ് പുറത്തിറങ്ങി. ആദ്യം തന്നെ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ഗേറ്റ്‌വേ ആയ https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് പ്രോസ്‌പെക്ടസും അനുബന്ധങ്ങളും വ്യക്തമായി വായിച്ച് മനസിലാക്കണം. ഈ വെബ്‌സൈറ്റിലെ ‘ക്രിയേറ്റ് കാന്‍ഡിഡേറ്റ് ലോഗിന്‍’ എന്ന ലിങ്കിലൂടെ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ക്യാന്‍ഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷാ സമര്‍പ്പണവും, തുടര്‍ന്നുള്ള പ്രവേശന പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷാ നമ്പര്‍ കൃത്യമായി എഴുതി സൂക്ഷിക്കണം. അപേക്ഷയില്‍ വിദ്യാര്‍ത്ഥിയുടെയോ, രക്ഷകര്‍ത്താവിന്റെയോ മൊബൈല്‍ നമ്പര്‍ മാത്രം നല്‍കുന്നതാണ് അഭികാമ്യം. പ്രോസ്‌പെക്ടസിലെ അനുബന്ധം രണ്ടിലെ ലിസ്റ്റുകള്‍ പരിശോധിച്ച് അപേക്ഷാര്‍ത്ഥി ഏത് കാറ്റഗറിയിലാണെന്ന് മനസിലാക്കണം. തുടര്‍ന്ന് ആ കാറ്റഗറി സെലക്ട് ചെയ്യണം. അലോട്ട്‌മെന്റുകളും അനുബന്ധ വിവരങ്ങളും അറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് നിരന്തരം സന്ദര്‍ശിക്കണം.

അഡ്മിഷനിലെ വിവിധ ഘട്ടങ്ങള്‍

  1. ക്യാന്‍ഡിഡേറ്റ് ലോഗിന്‍
  2. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം
  3. ട്രയല്‍ അലോട്ട്‌മെന്റ് പരിശോധന
  4. ഓപ്ഷന്‍ പുനഃക്രമീകരണം
  5. അലോട്ട്‌മെന്റ് പരിശോധന
  6. സ്‌കൂള്‍ പ്രവേശനം

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി

ആദ്യം ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തുടര്‍ന്ന് വിദ്യാര്‍ത്ഥി അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന ജില്ല തിരഞ്ഞെടുക്കണം. തുടര്‍ന്ന് കാണുന്ന ലോഗിന്‍ പേജില്‍ എസ്എസ്എല്‍സി സ്‌കീം, രജിസ്റ്റര്‍ നമ്പര്‍, വിദ്യാര്‍ത്ഥിയുടെ പേര്, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കണം. മൊബൈല്‍ നമ്പര്‍ കൊടുക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കണം. ഈ നമ്പറിലാകും ഒടിപി ലഭിക്കുന്നത്. ഒടിപി കൊടുത്തുകഴിയുമ്പോള്‍ അപേക്ഷകന്റെ ക്യാന്‍ഡിഡേറ്റ് ലോഗിന്റെ പാസ്‌വേഡ് സൃഷ്ടിക്കാനുള്ള പേജ് ലഭ്യമാകും.

പാസ്‌വേര്‍ഡ് നല്‍കി അപ്‌ഡേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കപ്പെടും. ആപ്ലിക്കേഷന്‍ നമ്പറും ലഭ്യമാകും. തുടര്‍ന്ന് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്തു അപേക്ഷാ നമ്പറും, പാസ്‌വേര്‍ഡും, ജില്ലയും നല്‍കണം. തുടര്‍ന്ന് ദൃശ്യമാകുന്ന സ്‌ക്രീനില്‍ ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. പിന്നാലെ ലഭ്യമാകുന്ന സ്‌ക്രീനില്‍ ചോദിച്ചിരിക്കുന്ന വിശദാംശങ്ങളെല്ലാം കൃത്യമായി പൂരിപ്പിക്കുക.

Also Read: Kerala Plus Two Result 2026: പ്ലസ്ടു റിസള്‍ട്ട് എപ്പോള്‍ വരും? എങ്ങനെ വേഗത്തില്‍ അറിയാം

പ്രധാന തീയതികള്‍

  • അപേക്ഷാസമര്‍പ്പണം ആരംഭിക്കുന്ന തീയതി: മെയ് 25
  • അപേക്ഷാസമര്‍പ്പണം അവസാനിക്കുന്ന തീയതി: ജൂണ്‍ മൂന്ന്
  • ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ എട്ട്
  • ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 15
  • മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്നത്: ജൂലൈ ഒന്ന്
  • ക്ലാസുകള്‍ തുടങ്ങുന്നത്: ജൂലൈ രണ്ട്
  • സപ്ലിമെന്ററി ഘട്ടം: ജൂലൈ 13 മുതല്‍ ഓഗസ്ത് അഞ്ച് വരെ
  • അഡ്മിഷന്‍ അവസാനിപ്പിക്കുന്നത്: ഓഗസ്ത് അഞ്ച്‌

https://hscap.kerala.gov.in/prospectus2026.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പ്രോസ്‌പെക്ടസ് ലഭ്യമാകും. https://hscap.kerala.gov.in/upfile/usermanual_2026.pdf എന്ന ലിങ്കില്‍ അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്ന യൂസര്‍ മാനുവലും കിട്ടും. പ്രോസ്‌പെക്ടസും, യൂസര്‍ മാനുവലും വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

എല്ലാ വിശദാംശങ്ങളും കൃത്യമായി നല്‍കി സബ്മിറ്റ് ചെയ്യുമ്പോള്‍ അപേക്ഷയിലെ വിവരങ്ങള്‍ കാണാനും, ആവശ്യമെങ്കില്‍ തിരുത്താനും അവസരമുണ്ട്. അപേക്ഷയിലെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി പൂര്‍ണമായി പരിശോധിച്ചതിന് ശേഷം അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കുക. സംശയങ്ങളോ, പരാതികളോ ഉണ്ടെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള ഹെല്‍പ് ഡെസ്‌കിനെ സമീപിക്കാം.

English Summary

Online applications for Kerala Plus One admission (2026-27) are open until June 3. Candidates must create a login on the HSCAP website to apply. The first allotment list will be published on June 15. Classes are scheduled to begin on July 2.

Follow Us