AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?

Kerala DHSE Plus One First Allotment 2026 Published: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കും. ജൂണ്‍ 17-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടണം.

Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
പ്രതീകാത്മക ചിത്രം Image Credit source: hamzaturkkol/E+/Getty Images
Jayadevan AM
Jayadevan AM | Updated On: 14 Jun 2026 | 03:47 PM

Plus One First Allotment: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ടു. ആദ്യ അലോട്ട്‌മെന്റ് പ്രകാരമുള്ള അഡ്മിഷന്‍ ജൂണ്‍ 15 മുതല്‍ 17 വരെ നടക്കും. ജൂണ്‍ 17-ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ പ്രവേശനം നേടണം. https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍, അലോട്ട്‌മെന്റ് ലെറ്റര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. തുടര്‍ന്ന് രക്ഷിതാവിനൊപ്പം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം ഹാജരാക്കി അഡ്മിഷന്‍ നേടണം.

അഡ്മിഷന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റര്‍ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്നും പ്രിന്റൗട്ടെടുത്ത് പ്രവേശന സമയത്ത് നല്‍കും. ഫസ്റ്റ് അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. അഡ്മിഷന്‍ സമയത്ത് ഒടുക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം സ്‌കൂളില്‍ അടയ്ക്കാം.

അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വിധം:

  • https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ‘Candidate Login-SWS’ല്‍ ലോഗിന്‍ ചെയ്യുക
  • ‘First Allot Results’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മറ്റ് ഓപ്ഷനുകളില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം താല്‍ക്കാലിക അഡ്മിഷനോ, സ്ഥിരപ്രവേശനമോ നേടാം. താല്‍ക്കാലിക അഡ്മിഷന്‍ എടുക്കുന്നവര്‍ ഫീസടയ്‌ക്കേണ്ടതില്ല. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രം റദ്ദാക്കാനുമാകും. ഇതിനുള്ള അപേക്ഷ അഡ്മിഷന്‍ നേടുന്ന സ്‌കൂളിലാണ് കൊടുക്കേണ്ടത്.

Also Read: CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

അലോട്ട്‌മെന്റ് കിട്ടിയിട്ടും താല്‍ക്കാലിക അഡ്മിഷന്‍ നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്‌മെന്റില്‍ ഇടം കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ അടുത്ത അലോട്ട്‌മെന്റുകള്‍ക്ക് കാത്തിരിക്കണം. അപേക്ഷകര്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്‌കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. പ്രവേശനം ലഭിക്കുന്നവര്‍ നിര്‍ദ്ദിഷ്ട സമയത്ത് തന്നെ സ്‌കൂളുകളില്‍ അഡ്മിഷന് ഹാജരാകണം.

യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ അവകാശപ്പെട്ടിട്ടുള്ളവര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം രക്ഷകര്‍ത്താക്കളോടൊപ്പം സ്‌കൂളുകളില്‍ അഡ്മിഷന് ഹാജരാകണം.

ഇതുവരെ അപേക്ഷിച്ചില്ലെങ്കില്‍?

ഇതുവരെ അപേക്ഷിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാലും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍

മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ അഡ്മിഷന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെയും അലോട്ട്‌മെന്റ് റിസള്‍ട്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Candidate Login-MRS’ എന്നതിലൂടെ ലോഗിന്‍ ചെയ്ത് ‘ഫസ്റ്റ് അലോട്ട് റിസള്‍ട്ട്‌സ്’ എന്ന ലിങ്കിലൂടെ പരിശോധിക്കാം. എസ്എസ്എല്‍സി പുനഃപരിശോധനാ റിസള്‍ട്ട് ഉള്‍പ്പെടുത്തിയാണ് അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം.

English Summary

The Kerala Plus One first allotment results have been officially released. Students can check their results on the website hscap.kerala.gov.in. Admissions based on this allotment must be taken from June 15 to June 17. Candidates must visit the allotted school with their parents and original documents.

Follow Us