Kerala +1 Improvement Result 2026 : പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം എത്തി; ഇതാ ഇവിടെ അറിയാം
DHSE Kerala Plus One Improvement Supplementary Exam Result 2026 Direct Link : വൈകിട്ട് മൂന്ന് മണിക്ക് ഫലം പുറെപ്പെടുവിക്കുമെന്നാണ് ഹയർ സക്കൻഡറി വകുപ്പ് അറിയിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന പരീക്ഷകളുടെ ഫലം പുറപ്പെടുവിക്കുന്ന വെബ്സൈറ്റിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Kerala Higher Secondary VHSE Plus One Improvement Supplementary Exam 2026 : പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്ന നിരവധി വിദ്യാർഥികൾ അതിന് മുന്നോടിയായി മറ്റൊരു ഫലപ്രഖ്യാപനത്തിനായി കാത്തിക്കുകയായിരുന്നു. ഹയർ സക്കൻഡറി ഒന്നാം വർഷത്തിൻ്റെ അതായത് പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് സപ്ലിമെൻ്ററി പരീക്ഷകളുടെ ഫലം പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്ത് വിട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ വൈകിട്ട് മൂന്ന് മണി മുതൽ ഫലം ലഭ്യമായി തുടങ്ങി. ഈ ഇംപ്രൂവ്മെൻ്റ് ഫലത്തിന് ശേഷം മാത്രമെ വിദ്യാഭ്യാസ വകുപ്പിന് ഹയർ സക്കൻഡറി ഫലം പ്രഖ്യാപിക്കാൻ സാധിക്കു.
പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലം എവിടെ എങ്ങനെ പരിശോധിക്കാം?
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ https://results.hse.kerala.gov.in/results/ ആണ് പ്ലസ് ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്നത്. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ ഫലം തിരയാനുള്ള ഓപ്ഷൻ നൽകിട്ടുണ്ട്. ആ ഓപ്ഷനിൽ ക്ലിക്ക് ആവശ്യമായ രേഖകൾ സമർപ്പിച്ച് ഫലം അറിയാൻ സാധിക്കുന്നതാണ്.
എസ്എസ്എൽസി പ്ലസ് ടു ഫലം എന്ന്?
പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലത്തിന് ശേഷം മാത്രമെ പൊതുവിദ്യാഭ്യാസ വകുപ്പിന് എസ്എസ്എൽസി ഹയർ സക്കൻഡറി രണ്ടാം വർഷം (പ്ലസ് ടു) ഫലം പ്രഖ്യാപിക്കാൻ സാധിക്കു. നേരത്തെ മെയ് എട്ടാം തീയതി ഫലം പ്രഖ്യാപിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ്, ഗൾഫ് മേഖലയിലെ പ്രതിസന്ധിയെല്ലാം കണക്കിലെടുത്ത് ഫലപ്രഖ്യാന തീയതി നീട്ടുകയായിരുന്നു. പുതുക്കിയ തീയതികൾ പ്രകാരം മെയ് 15ന് എസ്എസ്എൽസി ഫലവും അതിന് പിന്നാലെ പ്ലസ് ടു ഫലം മെയ് 22നും പുറത്ത് വിടുന്നതാണ്. ഗൾഫ് മേഖലയിൽ പരീക്ഷ സംഘടിപ്പിക്കാത്തതിനാൽ അവിടെയുള്ള വിദ്യാർഥികൾക്ക് ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാർക്ക് പരിഗണിച്ചാണ് അന്തിമഫലം തീരുമാനിക്കുക. അതേസമയം ഇപ്രാവിശ്യം പ്ലസ് വൺ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഫലം ജൂൺ പത്തിന് പ്രഖ്യാപിക്കും.
എസ്എസ്എൽസി പ്ലസ് ടു മൂല്യനിര്‍ണയം
ഇത്തവണ സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു മൂല്യനിര്‍ണയം തിരഞ്ഞെടുപ്പ് ഗൾഫ് മേഖലയിലെ സാഹചര്യത്തെ തുടർന്ന് ഏറെ വൈകിയാണ് ആരംഭിച്ചത്. 72 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിൽ 12,000-ത്തോളം അധ്യാപകരും ജീവനക്കാരും പങ്കാളികളായി. അതേസമയം ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്ന 2000ത്തോളം അധ്യാപകർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. എന്നാൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം നേരത്തെ വന്നിരുന്നു. പ്ലസ് ടു ഫലം ഇതുവരെ വന്നിട്ടില്ല. ഐസിഎസ്ഇ, ഐ എസ് സി ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പുതിയ അധ്യയന വർഷം
ഇപ്രാവശ്യം ജൂൺ ഒന്ന് തിങ്കളാഴ്ചയാണ് സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുക. അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി പ്രത്യേക പഠന പിന്തുണ പദ്ധതികളും ഇത്തവണ നടപ്പിലാക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ മെയ് രണ്ട് മുതൽ തന്നെ ആരംഭിച്ചു.
English Summary
Kerala Higher Secondary Plus One Improvement Result announced. Students can check their results Directorate of General Education, Kerala Government Official Result Page. After this results Directorate of General Education can announce Kerala Plus Two Result 2026.