Plus One Improvement Result: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; പ്രഖ്യാപനം നാളെ?

Kerala plus one improvement result 2026 date: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് നാളെ പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 15-നാണ് എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 22-ന് പ്രഖ്യാപിക്കും.

Plus One Improvement Result: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് റിസള്‍ട്ട് ഉടന്‍; പ്രഖ്യാപനം നാളെ?

പ്രതീകാത്മക ചിത്രം

Published: 

07 May 2026 | 01:29 PM

തിരുവനന്തപുരം, 7-5-2026: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസള്‍ട്ട് നാളെ (മെയ് എട്ട്) പ്രസിദ്ധീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ results.hse.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലപ്രഖ്യാപനം നടത്താനാണ് സാധ്യത. ഈ മാസം തന്നെ എസ്എസ്എല്‍സി, പ്ലസ്ടു ഫലങ്ങളും പുറത്തുവിടും. മെയ് 15-നാണ് എസ്എസ്എല്‍സി റിസള്‍ട്ട് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം ഉടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടെ അതിന്റെ റിസള്‍ട്ടും പുറത്തുവിടും. തുടര്‍ന്ന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

പത്താം ക്ലാസ് പരീക്ഷയുടെ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍ തിരഞ്ഞെടുപ്പ്, ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ കാരണങ്ങളാല്‍ ഇത് നീട്ടിവയ്ക്കുകയായിരുന്നു. ഏപ്രില്‍ ഏഴിനായിരുന്നു പത്താം ക്ലാസിന്റെയും, ഹയര്‍ സെക്കന്‍ഡറിയുടെയും മൂല്യനിര്‍ണയം ആരംഭിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് മൂലം ഏപ്രില്‍ 16-ലേക്ക് ഇത് നീട്ടിവെച്ചു. ഫലപ്രഖ്യാപനവും കുറച്ചുവൈകാന്‍ ഇത് കാരണമായി.

72 ക്യാമ്പുകളിലായി മൂല്യനിര്‍ണയം നടന്നു. 12,000-ത്തോളം അധ്യാപകരും, ജീവനക്കാരും ഭാഗമായി. എന്നാല്‍ രണ്ടായിരത്തോളം അധ്യാപകര്‍ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തില്ല. മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

Also Read: Kerala DHSE Plus Two Exam 2026: പ്ലസ്ടു പാസാകാൻ എത്ര മാർക്ക് വേണം; തോറ്റവർക്ക് എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം?

മൂല്യനിര്‍ണയം കടുപ്പിക്കുവോ?

അതേസമയം, എസ്എസ്എല്‍സിയുടെ മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിദ്യാഭ്യാസ വകുപ്പ് ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തവണ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യഘടനയിലും മാറ്റമുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിട്ടും, ആഗ്രഹിച്ച സ്‌കൂളുകളില്‍, ഇഷ്ടപ്പെട്ട കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാത്തവരുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യം ഒരുക്കുന്നതിനാണ് മൂല്യനിര്‍ണയം കടുപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്തരം മുഴുവനായി എഴുതിയാല്‍ മാത്രമാകും കൃത്യമായ മാര്‍ക്ക് ലഭിക്കുക. അപൂര്‍ണമായ ഉത്തരങ്ങള്‍ക്ക് അരമാര്‍ക്ക് കൊടുക്കുന്ന പതിവുണ്ടാകില്ല.

4,17,497 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. ഏകദേശം 4,11,025 പേര്‍ പ്ലസ് വണ്‍ പരീക്ഷ എഴുതി. ഏകദേശം 4,52,437 വിദ്യാര്‍ത്ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ മെയ് 22-ന് പ്രഖ്യാപിക്കും. ജൂണ്‍ പത്തിനാണ് പ്ലസ് വണ്‍ ഫലം പുറത്തുവിടുന്നത്. പ്ലസ് വണ്‍ ഫലപ്രഖ്യാപനവും ഇത്തവണ അല്‍പം വൈകി. കഴിഞ്ഞ തവണ ജൂണ്‍ രണ്ടിനാണ് പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിട്ടത്.

പ്രവേശനോത്സവം

ജൂണ്‍ ഒന്നിനാണ് പ്രവേശനോത്സവം. അഞ്ചാം ക്ലാസ് മുതല്‍ പഠന പിന്തുണ പരിപാടി നടപ്പിലാക്കും. മെയ് രണ്ട് മുതല്‍ പുതിയ അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിക്കും.

സിബിഎസ്ഇ റിസള്‍ട്ട്‌

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പുറത്തുവിട്ടെങ്കിലും, പ്ലസ്ടു റിസള്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. പ്ലസ് ടു ഫലപ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. പരീക്ഷാത്തീയതി മുന്‍കൂറായി അറിയിക്കുന്ന പതിവ് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത് ഉണ്ടാകില്ലെന്നാണ് സൂചന.

English Summary

Kerala plus one improvement result 2026 likely to be announced on May 8. SSLC results will be announced on May 15. Higher Secondary and Vocational Higher Secondary exam results will be announced on May 22. Plus One results will be released on June 10.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്