AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala DHSE Plus Two Exam 2026: പ്ലസ്ടു പാസാകാൻ എത്ര മാർക്ക് വേണം; തോറ്റവർക്ക് എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം?

Kerala DHSE Plus Two Exam Result 2026: എത്ര എ പ്ലസ് കിട്ടും, ഉപരിപഠനത്തിന് എന്ത് തിരഞ്ഞെടുക്കും എന്നിങ്ങനെ കുട്ടികളുടെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടാകാം. എന്നാൽ അതിലുപരി, മിക്കവരുടെയും സംശയം പ്ലസ് ടു പാസാകാൻ എത്ര മാർക് വേണം എന്നതാണ്. അതുപോലെ തന്നെ പ്ലസ് ടു പരീക്ഷയിൽ തോറ്റാൽ എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാനാകും എന്നതും കുട്ടികളിലെ ആശങ്കയാണ്.

Kerala DHSE Plus Two Exam 2026: പ്ലസ്ടു പാസാകാൻ എത്ര മാർക്ക് വേണം; തോറ്റവർക്ക് എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാം?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 05 May 2026 | 09:38 AM

കേരള പ്ലസ്ടു പരീക്ഷാ ഫലം മെയ് 22-ന് പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് തീയതി കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. പരീക്ഷഫലം കാത്തിരിക്കുന്ന ലക്ഷകണക്കിന് വിദ്യാർത്ഥികൾ ആശങ്കയുടെ മുൾമുനയിലാണ്. എത്ര എ പ്ലസ് കിട്ടും, ഉപരിപഠനത്തിന് എന്ത് തിരഞ്ഞെടുക്കും എന്നിങ്ങനെ കുട്ടികളുടെ മനസ്സിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും നിലനിൽക്കുന്നുണ്ടാകാം. എന്നാൽ അതിലുപരി, മിക്കവരുടെയും സംശയം പ്ലസ് ടു പാസാകാൻ എത്ര മാർക് വേണം എന്നതാണ്. അതുപോലെ തന്നെ പ്ലസ് ടു പരീക്ഷയിൽ തോറ്റാൽ എത്ര വിഷയങ്ങളിൽ സേ പരീക്ഷ എഴുതാനാകും എന്നതും കുട്ടികളിലെ ആശങ്കയാണ്.

ALSO READ: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ

പാസാകാൻ എത്ര മാർക്ക് വേണം?

കേരള പ്ലസ്ടു പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാൻ ഓരോ വിഷയത്തിലും ഡി+ (D+) ഗ്രേഡിൽ കുറയാതെ മാർക്ക് വാങ്ങണം. അതായത് ഒരു വിഷയത്തിന് കുറഞ്ഞത് 30 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളായ ഇം​ഗ്ലീസ്, കണക്ക് എന്നിവയ്ക്ക് 80 മാർക്കിൻ്റെ തിയറി പരീക്ഷയിൽ 24 മാർക്ക് നേടിയാൽ മാത്രമെ പാസാകാൻ സാധിക്കു. പ്രാക്ടിക്കൽ ഉള്ള വിഷയങ്ങളായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 60 മാർക്കിൻ്റെ തിയറി പരീക്ഷയിൽ പാസാകാൻ 18 മാർക്കാണ് വേണ്ടത്. അതുപോലെ 40 മാർക്കിൻ്റെ പ്രാക്ടിക്കൽ പരീക്ഷയിൽ 12 മാർക്ക് ലഭിച്ചാൽ മാത്രമെ പാസാകുകയുള്ളൂ.

സേ പരീക്ഷയും ഇംപ്രൂവ്‌മെൻ്റും

പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെടുത്താതെ ഉപരിപഠനത്തിന് അർഹത നേടാനുള്ള അവസരമാണ് സേ പരീക്ഷയിലൂടെ ലഭിക്കുന്നത്. അതുപോലെ മാർക്ക് കുറഞ്ഞുപോയ വിഷയങ്ങളിൽ കൂടുതൽ മാർക്ക് നേടാൻ ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതാവുന്നതാണ്. പ്ലസ്ടു പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് എത്ര വിഷയത്തിലാണോ തോറ്റത് ആ എല്ലാ വിഷയങ്ങളിലും സേ പരീക്ഷ എഴുതാവുന്നതാണ്. വിഷയങ്ങളുടെ എണ്ണത്തിന് പരിധിയില്ല എന്നത് കുട്ടികൾക്ക് ​ഗുണകരമാണ്.

എന്നാൽ ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ കാര്യത്തിൽ സ്ഥിതി വേറെയാണ്. എല്ലാ വിഷയങ്ങളിലും വിജയിച്ച വിദ്യാർത്ഥിക്ക് തൻ്റെ മാർക്ക് കൂട്ടാൻ ആഗ്രഹമുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ മാർക്ക് ലഭിച്ച ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാവുന്നതാണ്. അതുപോലെ തന്നെ കുട്ടികൾ അറിയേണ്ട കാര്യം, സേ പരീക്ഷ എഴുതുന്നവർക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ എഴുതാൻ സാധിക്കില്ല.

പ്ലസ് ടു ഫലം എവിടെ പരിശോധിക്കാം?

1. ആദ്യം തന്നെ വിദ്യാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റുകളായ results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നിവ സന്ദർശിക്കുക.

2. അതിൽ “ഹയർ സെക്കൻഡറി ഫലങ്ങൾ 2026” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം.

4. നിങ്ങളുടെ മാർക്ക് സ്ക്രീനിൽ ദൃശ്യമാകും.

5. ഭാവി ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക.

6. സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം ഔദ്യോഗിക പോർട്ടലുകൾ മുൻകൂട്ടി മനസ്സിലാക്കി വയ്ക്കാൻ മറക്കരുത്.

English Summary:

Kerala Plus Two Exam Result Will Be Published On May 22. Here is the complete guidance to download your scorecard and result checking. Also read about how many marks are required to pass 12th exam and how many subjects are write in say exam.

Follow Us