Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ട് എന്ന് പുറത്തുവരും? ഫലപ്രഖ്യാപനം നാളെയോ?

Kerala DHSE 1st Year Result 2026 Updates: പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് നീളുന്നു. ഫലപ്രഖ്യാപനം നാളെയുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടുമെന്നായിരുന്നു ആദ്യം വന്ന അറിയിപ്പുകള്‍. എന്നാല്‍ നാളെ ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് പുതിയ സൂചന.

Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ട് എന്ന് പുറത്തുവരും? ഫലപ്രഖ്യാപനം നാളെയോ?

പ്രതീകാത്മക ചിത്രം

Published: 

09 Jun 2026 | 06:12 PM

Plus One Result: പ്ലസ് വണ്‍ റിസള്‍ട്ടിനായുള്ള വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പ് നീളുന്നു. ഫലപ്രഖ്യാപനം നാളെയുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് വിദ്യാര്‍ത്ഥികള്‍. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടുമെന്നായിരുന്നു ആദ്യം വന്ന അറിയിപ്പുകള്‍. എന്നാല്‍ നാളെ ഫലപ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് പുതിയ സൂചന. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായില്ലെന്നും, റിസള്‍ട്ടിന് അല്‍പം കൂടി കാലതാമസമുണ്ടാകുമെന്നുമാണ് അനൗദ്യോഗിക സൂചനകള്‍. പ്ലസ് വണ്‍ റിസള്‍ട്ട് ജൂണ്‍ അവസാന വാരമോ, ജൂലൈയിലോ ആകും പുറത്തുവിടുകയെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഫലം പുറത്തുവിടുന്നത്. റിസള്‍ട്ട് പ്രഖ്യാപനത്തിന് മുമ്പ് ഈ സൈറ്റില്‍ ഇതേക്കുറിച്ച് സൂചന നല്‍കുന്നതാണ് പതിവ്. എന്നാല്‍ ഇതുവരെ പ്ലസ് വണ്‍ ഫലപ്രഖ്യാപനത്തെക്കുറിച്ച് ഈ വെബ്‌സൈറ്റില്‍ ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. അതുകൊണ്ട്, ഫലപ്രഖ്യാപനം ഇനിയും വൈകാനാണ് സാധ്യത.

ഇത്തവണ കാലതാമസം

കഴിഞ്ഞ തവണ ജൂണ്‍ രണ്ടിന് ഫലം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത്തവണ ജൂണ്‍ മാസത്തില്‍ റിസള്‍ട്ട് പുറത്തുവിടാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. 4,11,025 വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ റിസള്‍ട്ടിനായി കാത്തിരിക്കുന്നത്. പുറത്തുവരുന്ന സൂചനകള്‍ പ്രകാരം, ഇവരുടെ കാത്തിരിപ്പ് ജൂലൈ വരെ നീളാനാണ് സാധ്യത.

Also Read: KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ അവസാന അവസരം; മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി

ട്രയല്‍ അലോട്ട്‌മെന്റ്‌

അതേസമയം, പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് അപേക്ഷകര്‍ക്ക് നാളെ വരെ പരിശോധിക്കാം. ജൂണ്‍ 10-ന് വൈകുന്നേരം അഞ്ചു മണി വരെയാണ് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ നാളെ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അത് ചെയ്യണം. തുടര്‍ന്ന് ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം.

എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകര്‍ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കേണ്ടത്. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിനിടെ എഡിറ്റ് ആപ്ലിക്കേഷന്‍ എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും.

വീടിന് സമീപമുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌ക് വഴി ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സഹായം തേടാം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമായതിനാല്‍ എല്ലാ അപേക്ഷകരും നിര്‍ബന്ധമായി ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കണം.

ആദ്യ അലോട്ട്‌മെന്റ്‌

ട്രയല്‍ റിസള്‍ട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റര്‍ ഉപയോഗിച്ച് അഡ്മിഷന്‍ നേടാനാകില്ല. അഡ്മിഷന്‍ നേടുന്നതിന് ആദ്യ അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ജൂണ്‍ 15-നാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. ട്രയല്‍ അലോട്ട്‌മെന്റ് ഘട്ടത്തില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.

ട്രയല്‍ അലോട്ട്‌മെന്റിലെ അപേക്ഷാ വിവരങ്ങളും, WGPAയും കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച വിശദാംശങ്ങളില്‍ അപേക്ഷകന്റെ പേര് ഒഴികെയുള്ള വിവരങ്ങളൊന്നും തിരുത്താനാകില്ല.

English Summary

Students are eagerly waiting for the Plus One results. The results were expected on June 10 but are now delayed. Officials have not completed the evaluation process yet. The results might release by late June or July.

Follow Us
Related Stories
KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടണമെങ്കില്‍ അവസാന അവസരം; മാര്‍ക്ക് സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി
Kerala School Holiday: കനത്ത മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മൂന്ന്‌ ജില്ലകളില്‍ അവധി
Kerala Plus One Trail Allotment 2026: തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരം; ട്രയല്‍ അലോട്ട്‌മെന്റ് അവഗണിക്കരുത്‌
KEAM 2026: ഇക്കാര്യം ചെയ്തില്ലെങ്കില്‍ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റില്‍ ഇടമില്ല; മാര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്‌
Liverpool Bengaluru Campus: ലിവര്‍പൂള്‍ സര്‍വകലാശാല ബെംഗളൂരുവില്‍ ഉടന്‍ ക്യാമ്പസ് തുറക്കും; അഡ്മിഷന്‍ എങ്ങനെ നേടാം?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് നാളെ, ഫലം എപ്പോൾ വരും? ഒറ്റ ക്ലിക്കിൽ പരിശോധിക്കാം
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ