AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Teacher Transfers: വിദ്യാഭ്യാസ രംഗത്ത് പുതിയ വിവാദം, അവസാന നിമിഷം സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

Kerala Education Dept blocks teacher transfers : വിദ്യാഭ്യാസ വകുപ്പിന്റെ ഈ വിവാദ ഉത്തരവിനെ തള്ളി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ രംഗത്തെത്തി. സെൻസസ് കണക്കിലെടുത്ത് അധ്യാപകരുടെ സ്ഥലംമാറ്റം പൂർണ്ണമായി വേണ്ടെന്നുവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Kerala Teacher Transfers: വിദ്യാഭ്യാസ രംഗത്ത് പുതിയ വിവാദം, അവസാന നിമിഷം സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു
Kerala Education Dept Blocks Teacher TransfersImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 26 May 2026 | 09:21 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം തടഞ്ഞ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. 2026 – 27 അധ്യയന വർഷത്തെ പൊതുസ്ഥലംമാറ്റമാണ് വിദ്യാഭ്യാസ വകുപ്പ് പെട്ടെന്ന് തടഞ്ഞിരിക്കുന്നത്. വരാനിരിക്കുന്ന സെൻസസ് ചുമതലകൾ കാരണമാണ് ഈ അടിയന്തര നടപടിയെന്നാണ് വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

വിദ്യാഭ്യാസ വകുപ്പിന്റെ ഈ പുതിയ നീക്കത്തോടെ അധ്യാപകരുടെ ജില്ലാതല സ്ഥലംമാറ്റ നടപടികൾ പൂർണ്ണമായി മരവിപ്പിക്കപ്പെട്ടു. സെൻസസ് ഡ്യൂട്ടി നിശ്ചയിച്ചിട്ടില്ലാത്ത പ്രധാന അധ്യാപകരുടെ (ഹെഡ്മാസ്റ്റർമാർ) സ്ഥലംമാറ്റം പോലും ഈ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട് എന്നത് അധ്യാപകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

അതേസമയം, വിദ്യാഭ്യാസ വകുപ്പിന്റെ ഈ വിവാദ ഉത്തരവിനെ തള്ളി വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ രംഗത്തെത്തി. സെൻസസ് കണക്കിലെടുത്ത് അധ്യാപകരുടെ സ്ഥലംമാറ്റം പൂർണ്ണമായി വേണ്ടെന്നുവെക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരമൊരു ഉത്തരവ് പുറത്തിറങ്ങിയതിനെക്കുറിച്ച് തനിക്ക് ഔദ്യോഗികമായി അറിവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ ഈ പ്രസ്താവന വകുപ്പിനുള്ളിലെ ഏകോപനമില്ലായ്മ വ്യക്തമാക്കുന്നതാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ശക്തമായ പ്രതിഷേധവുമായി കെ.എസ്.ടി.എ

സ്കൂളുകൾ തുറക്കുന്നതിന് തൊട്ടുമുമ്പ് നടപ്പിലാക്കിയ ഈ നടപടിക്കെതിരെ അധ്യാപക സംഘടനയായ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനം പുതിയ സർക്കാരിന്റെ അധ്യാപക ദ്രോഹ നടപടിയാണെന്ന് കെ.എസ്.ടി.എ കുറ്റപ്പെടുത്തി. അധ്യാപകരെ കടുത്ത പ്രതിസന്ധിയിലാക്കുന്ന ഈ മരവിപ്പിക്കൽ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വർഷാവസാന പരീക്ഷകളും അവധിക്കാലവും കഴിഞ്ഞ് സ്കൂളുകൾ വീണ്ടും തുറക്കാനിരിക്കെ, അവസാന നിമിഷമുണ്ടായ ഈ ഉത്തരവ് അധ്യാപകരുടെയും സ്കൂളുകളുടെയും മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്‌കൂളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കരുത്

ജില്ലയിലെ സ്കൂളുകളിൽ അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന വിലക്കേർപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. ഇനി മുതൽ സ്കൂളുകളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

Also Read: Kerala Plus Two Result 2026: റിസൾട്ട് വന്നു! പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.97

ക്ലാസ് സമയങ്ങളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുട്ടികളുടെ പഠനത്തെയും അവരുടെ സ്വഭാവ രൂപീകരണത്തെയും ദോഷകരമായി ബാധിക്കുന്നു എന്ന് കാണിച്ച് വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര നടപടി. സ്കൂളുകളിൽ കുട്ടികളുടെ പഠന അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അച്ചടക്കം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.

English Summary

Kerala’s Education Department has frozen teacher transfers for the 2026-27 academic year citing upcoming census duties, drawing strong criticism from the KSTA which labeled it an “anti-teacher” move. However, Education Minister Shamsuddeen has distanced himself from the controversy, claiming he was completely unaware of the order’s issuance.

Follow Us