AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Exam Postpones: പരീക്ഷകൾ മാറ്റിവെച്ചു: എംജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി

MG And Calicut University Exams Postponed: വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ബിഎസ്എൻഎൽ ഇന്റർനെറ്റ് സെർവർ തകരാറിലായതാണ് പരീക്ഷകൾ മാറ്റാൻ കാരണം. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികളും പരിഷ്കരിച്ച സമയക്രമവും പിന്നീട് സർവകലാശാലാ ഒഫീഷ്യൽ വെബ്‌സൈറ്റുകൾ വഴി ഔദ്യോഗികമായി അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിക്കുക.

Kerala Exam Postpones: പരീക്ഷകൾ മാറ്റിവെച്ചു: എംജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 23 Oct 2026 | 06:37 AM

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയും വെള്ളിയാഴ്ച (ഒക്ടോബർ 23 -ഇന്ന്) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു (MG And Calicut University Exams Postponed). പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്തമാക്കി. ആദ്യം കാലിക്കറ്റ് സർവ​കലാശാലയാണ് വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചത്. ഇതിന് പിന്നാലെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള അറിയിപ്പ് പുറത്തുവന്നത്.

കാലാവസ്ഥ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് കാലിക്കറ്റ് സർവകലാശാല പരീക്ഷ മാറ്റിവെച്ചത്. അതേസമയം വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്നും കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിക്കുക.

ALSO READ: കാലിക്കറ്റ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ ബിഎസ്എൻഎൽ ഇന്റർനെറ്റ് സെർവർ തകരാറിലായതാണ് പരീക്ഷകൾ മാറ്റാൻ കാരണം. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികളും പരിഷ്കരിച്ച സമയക്രമവും പിന്നീട് സർവകലാശാലാ ഒഫീഷ്യൽ വെബ്‌സൈറ്റുകൾ വഴി ഔദ്യോഗികമായി അറിയിക്കുന്നതാണ്.

സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മാത്രം 9 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 24 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30- 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അതുപോലെ തന്നെ ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.

English Summary:

MG University and Calicut University have postponed all theory examinations scheduled for today, October 23. Calicut University deferred theory exams due to a major BSNL server breakdown triggered by heavy lightning.

Follow Us