AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്നവരാണോ? പ്ലസ് വൺ അപേക്ഷക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം

Kerala Plus One Admission Applying: ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇംപ്രൂവ്മെൻ്റ് റിസൾട്ട് വരുന്നതിന് മുൻപ് അപേക്ഷിക്കണോ?, റിസൾട്ട് വന്ന ശേഷം മാർക്ക് എങ്ങനെ മാറ്റും? തുടങ്ങിയ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം നമുക്ക് വായിച്ചറിയാം. ട്രയൽ അലോട്മെന്റ് ജൂൺ എട്ടിന് പ്രസിദ്ധീകരിക്കുന്നതാണ്. 15ന് ആണ് ആദ്യ അലോട്മെൻ്റ് ലിസ്റ്റ് പുറത്തുവിടുക.

Kerala Plus One Admission 2026: ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുന്നവരാണോ? പ്ലസ് വൺ അപേക്ഷക്കുമ്പോൾ ഇക്കാര്യങ്ങൾ അറിയണം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Jun 2026 | 06:34 PM

കേരളത്തിൽ പ്ലസ് വൺ (Kerala Plus One Admission 2026) പ്രവേശനത്തിനുള്ള ഏകജാലക നടപടികൾ സംസ്ഥാനത്ത് സജീവമായി പുരോഗമിക്കുകയാണ്. മെയ് 25 മുതലാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയത്. ഈ മാസം എട്ടാം തീയതി (തിങ്കളാഴ്ച്ച) ട്രയൽ അലോട്ട്മെൻ്റ് പുറത്തുവരുന്നതാണ്. ഇതിനിടയിൽ ഗ്രേഡ് വർദ്ധിപ്പിക്കാനായി എസ്എസ്എൽസി ഇംപ്രൂവ്മെന്റ്/സേ പരീക്ഷ എഴുതാനായി കാത്തിരിക്കുന്ന ധാരാളം കുട്ടികളാണുള്ളത്. സേ പരീക്ഷ എഴുതാനിരിക്കുന്ന കുട്ടികൾക്ക് സാധാരണ കുട്ടികളെപോലെ ആദ്യ അലോട്ട്മെൻ്റ് വേളയിൽ അപേക്ഷ നൽകാനാവില്ല. ഈ സാഹചര്യത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ച് വലിയ രീതിയിലുള്ള സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇംപ്രൂവ്മെൻ്റ് റിസൾട്ട് വരുന്നതിന് മുൻപ് അപേക്ഷിക്കണോ?, റിസൾട്ട് വന്ന ശേഷം മാർക്ക് എങ്ങനെ മാറ്റും? തുടങ്ങിയ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം നമുക്ക് വായിച്ചറിയാം.

ALSO READ: നീറ്റ് യുജി പരീക്ഷ 2026: ജൂൺ 14-ന് അഡ്മിറ്റ് കാർഡ് വരുമോ? എങ്ങനെ ഡൗൺലോഡ് ചെയ്യാം

പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലം വരാൻ കാത്തുനിന്ന് പ്ലസ് വൺ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി കളയരുത്. നിലവിൽ നിങ്ങളുടെ കയ്യിലുള്ള മാർക്കുകൾ/ഗ്രേഡുകൾ കൃത്യമായി രേഖപ്പെടുത്തിക്കൊണ്ട് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഏകജാലക പോർട്ടലിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

നിങ്ങൾ ഇപ്പോൾ അപേക്ഷ സമർപ്പിച്ചതിന് ശേഷം ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലം വരുമ്പോൾ, ഒഫീഷ്യൽ പോർട്ടലിൽ മാർക്കുകൾ പുതുക്കാനുള്ള അവസരം ഉണ്ടാകുന്നതാണ്. ട്രയൽ അലോട്ട്മെൻ്റ് സമയത്തോ അതിന് ശേഷമുള്ള സമയത്തോ അപേക്ഷകർക്ക് തങ്ങളുടെ പുതിയ ഉയർന്ന മാർക്കുകൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.

ഇംപ്രൂവ്മെൻ്റ് പരീക്ഷ എഴുതുമ്പോൾ മാർക്ക് കുറഞ്ഞുപോയാൽ എന്ത് സംഭവിക്കും എന്ന പേടി വേണ്ട. നിങ്ങൾ ആദ്യം എഴുതിയ പരീക്ഷയിലെ മാർക്കാണോ അതോ ഇംപ്രൂവ്മെൻ്റ് പരീക്ഷയിലെ മാർക്കാണോ ഏറ്റവും കൂടുതൽ, ആ ഉയർന്ന മാർക്ക് മാത്രമേ പ്ലസ് വൺ അലോട്ട്മെൻ്റിൻഅറെ വെയ്റ്റേജ് കണക്കാക്കാൻ സ്വീകരിക്കുകയുള്ളൂ. ‌

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

രജിസ്റ്റർ നമ്പർ നൽകേണ്ട വിധം: അപേക്ഷയിൽ നിങ്ങളുടെ ആദ്യത്തെ മെയിൻ പരീക്ഷയുടെ രജിസ്റ്റർ നമ്പറും വിവരങ്ങളും നൽകുക. ചില സാഹചര്യങ്ങളിൽ ‘Appeared for Improvement/SAY’ എന്നൊരു ഓപ്ഷൻ പോർട്ടലിൽ കാണാനാകും. ഉണ്ടെങ്കിൽ അതിനനുസരിച്ച് അപേക്ഷ സമർപ്പിക്കുക.

സ്കൂൾ/കോമ്പിനേഷൻ ഓപ്ഷനുകൾ: ഇംപ്രൂവ്മെൻ്റ് പരീക്ഷയിലൂടെ നിങ്ങളുടെ മാർക്ക് കൂടുമെന്ന ആത്മവിശ്വാസം ഉണ്ടെങ്കിൽ, കൂടുതൽ ഡബ്ല്യുജിപിഎ (WGPA) ആവശ്യമായി വരുന്ന മികച്ച സ്കൂളുകളും സയൻസ്/കൊമേഴ്സ് പോലുള്ള കോമ്പിനേഷനുകളും മുൻഗണനാ ക്രമത്തിൽ നൽകാവുന്നതാണ്. മാർക്ക് അപ്ഡേറ്റ് ചെയ്യുന്നതോടെ ഈ സീറ്റുകളിലേക്ക് നിങ്ങൾക്ക് എളുപ്പത്തിൽ അലോട്ട്മെൻ്റ് ലഭിക്കും.

കൂടുതൽ വിവരങ്ങൾ

ട്രയൽ അലോട്മെന്റ് ജൂൺ എട്ടിന് പ്രസിദ്ധീകരിക്കുന്നതാണ്. 15ന് ആണ് ആദ്യ അലോട്മെൻ്റ് ലിസ്റ്റ് പുറത്തുവിടുക. മുഖ്യ ഘട്ടത്തിലെ 3 അലോട്മെന്റിന് ശേഷം ജൂലൈ രണ്ടിനാണ് ഇത്തവണ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 13 മുതൽ സപ്ലിമെൻ്ററി പ്രവേശന നടപടികൾ ആരംഭിക്കും. പ്ലസ് വണ്ണിന് കൂടുതൽ അപേക്ഷകർ ഇത്തവണയും മലപ്പുറം ജില്ലയിൽ തന്നെയാണ് (82,678). കോഴിക്കോട് (46,979), പാലക്കാട് (44,117) ജില്ലകളാണ് അടുത്ത സ്ഥാനങ്ങളിൽ. മറ്റു ജില്ലകളിലെല്ലാം നാൽപതിനായിരത്തിൽ താഴെ അപേക്ഷകരെ ഉള്ളൂ. ഇടുക്കി (11420), വയനാട് (11790), പത്തനംതിട്ട (12081), കാസർകോട് (20431) ജില്ലകളിലാണ് കുറവ് അപേക്ഷകർ.

English Summary:

Appearing for the Kerala Class 10 SAY or Improvement Exam. Here how to utilize the correction window safely once your updated grades are announced.

Follow Us