Kerala Plus One Admission 2026: ഇനി അവസരം കിട്ടില്ല! പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ഉറപ്പിക്കാൻ ചെയ്യേണ്ടത്
Kerala Plus One Supplementary Allotment Updates: അലോട്ട്മെൻ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29ന് (ഇന്ന്) രാവിലെ 11 മണിമുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂർത്തിയാകും. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല. സിബിഎസിഇ വിദ്യാർത്ഥികൾക്കും, എസ്എസ്എൽസി സേ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാം.
കേരള ഹയർ സെക്കൻഡറി (HSCAP) പ്ലസ് വൺ പ്രവേശനത്തിൻ്റെ മൂന്നാമത്തെ അലോട്ട്മെൻ്റും പ്രഖ്യാപിച്ചിരിക്കുകയാണ്. hscap.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ ‘Third Allot Results’ എന്ന ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം. അലോട്ട്മെൻ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29ന് (ഇന്ന്) രാവിലെ 11 മണിമുതൽ പ്രവേശനം നേടാം. പ്രവേശന നടപടികൾ ജൂലൈ മൂന്നിന് വൈകിട്ട് അഞ്ചുമണിയ്ക്ക് പൂർത്തിയാകും. അലോട്ട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.
മുഖ്യഘട്ട അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ്. പ്രധാന അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്തവർക്കും, പല കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും യോഗ്യതയുള്ള സീറ്റുകൾ നേടിയെടുക്കാനുള്ള അവസാന വട്ട അവസരങ്ങളിലൊന്നാണിത്. സിബിഎസിഇ വിദ്യാർത്ഥികൾക്കും, എസ്എസ്എൽസി സേ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാം.
ഈ ഘട്ടത്തിൽ ചെറിയൊരു അശ്രദ്ധ വരുത്തിയാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള വലിയൊരു അവസരമാണ് നിങ്ങൾക്ക് നഷ്ടമാകുക. സപ്ലിമെന്ററി ഘട്ടത്തിൽ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. അതുപോലെ ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.
ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാവുന്നതാണ്.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെൻ്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്മെൻ്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈ അവസരത്തിൽ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമർപ്പിക്കാവുന്നതാണ്. തുടർ അലോട്ട്മെൻ്റുകൾക്കുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മൂന്നാം അലോട്ട്മെൻ്റിന് ശേഷം വരുന്നത്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല. സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ ചേർത്താണ് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കേണ്ടത്. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിലെ അപാകം തിരുത്താനും ഈ ഘട്ടത്തിൽ കഴിയും.
English Summary:
HSCAP Plus One 3rd Allotment result published Yesterday on June 28th. Get the official link to the candidate login portal, and the step-by-step process to download your Allotment list and admission process.