Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Kerala Plus One Admission Third Allotment 2026: ആദ്യ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തവരും, താൽക്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കുന്നവരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് രണ്ടാമത്തെ അലോട്ട്മെൻ്റിനായി കാത്തിരിക്കുന്നത്. ജൂൺ 22ന് രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പുറത്തുവിടുമെന്നാണ് അധ്കൃതർ അറിയിച്ചിരിക്കുന്നത്. രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് വരുമ്പോൾ വരുത്തുന്ന ചെറിയൊരു അശ്രദ്ധ നിങ്ങളുടെ പ്ലസ് വൺ പ്രവേശനം തന്നെ നഷ്ടപ്പെടുത്തിയേക്കാം.
കേരളത്തിൽ ഹയർ സെക്കൻഡറി (Plus One Admission 2026) പ്രവേശനത്തിൻ്റെ നടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ അലോട്ട്മെൻ്റ് പുറത്തുവന്നതിന് പിന്നാലെ മിക്ക കുട്ടികളും പ്രവേശനം നേടിക്കഴിഞ്ഞു. എന്നാൽ അതിൽ തൃപ്തരല്ലാത്ത കുട്ടികൾ രണ്ടാമത്തെ അലോട്ട്മെൻ്റിനായി കാത്തിരിക്കുകയാണ്. ആദ്യ അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാത്തവരും, താൽക്കാലിക പ്രവേശനം നേടി ഉയർന്ന ഓപ്ഷനുകൾക്കായി കാത്തിരിക്കുന്നവരുമായ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് രണ്ടാമത്തെ അലോട്ട്മെൻ്റിനായി കാത്തിരിക്കുന്നത്. ജൂൺ 22ന് രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പുറത്തുവിടുമെന്നാണ് അധ്കൃതർ അറിയിച്ചിരിക്കുന്നത്.
പ്ലസ് വൺ പ്രവേശനത്തിലെ പ്രധാന ഘട്ടമാണിത്. രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് വരുമ്പോൾ വരുത്തുന്ന ചെറിയൊരു അശ്രദ്ധ നിങ്ങളുടെ പ്ലസ് വൺ പ്രവേശനം തന്നെ നഷ്ടപ്പെടുത്തിയേക്കാം. അതിനാൽ, ഈ ഘട്ടത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും സീറ്റ് സുരക്ഷിതമാക്കാനുള്ള വഴികളും നമുക്ക് പരിശോധിക്കാം.
ALSO READ: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?
അലോട്ട്മെൻ്റ് എപ്പോൾ?
ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടികൾ പൂർത്തിയായ ഉടൻ തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ടാം അലോട്ട്മെന്റ് പ്രഖ്യാപിക്കും. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ പോർട്ടലായ hscap.kerala.gov.in സന്ദർശിച്ച് റിസൾട്ട് പരിശോധിക്കാവുന്നതാണ്. നിലവിലെ സൂചനകൾ പ്രകാരം, ജൂൺ 22ന് രണ്ടാം അലോട്ട്മെൻ്റ് ലിസ്റ്റ് പുറത്തുവിടും. രണ്ടാം അലോട്ട്മെന്റ് ഫലം വന്നതിനു ശേഷം, ഒന്നാം അലോട്ട്മെൻ്റിൽ സീറ്റ് ലഭിക്കാതെ, രണ്ടാം അലോട്ട്മെൻ്റിൽ ആദ്യമായി സ്കൂളോ കോഴ്സോ ലഭിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും അനുവദിക്കപ്പെട്ട സ്കൂളിൽ നിശ്ചിത സമയത്തിനകം ചേരേണ്ടതാണ്.
നിങ്ങൾക്ക് ലഭിച്ച ഓപ്ഷനിൽ പൂർണ്ണ തൃപ്തനാണെങ്കിൽ സ്ഥിരപ്രവേശനം നേടാവുന്നതാണ്. അതല്ല ഇനിയും മാറ്റങ്ങൾ ആവശ്യമെങ്കിൽ അടുത്ത അലോട്ടമെൻ്റിന് കാത്തിരിക്കാം. പക്ഷേ നിർബന്ധമായും താൽക്കാലിക പ്രവേശനവും നേടേണ്ടതാണ്. താൽക്കാലിക പ്രവേശനമെങ്കിലും നേടിയില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ റദ്ദാക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം.
ആദ്യ അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയവർ
ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടി, രണ്ടാം അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ച വിദ്യാർത്ഥികൾ പുതിയ സ്കൂളിൽ/കോഴ്സിൽ നിർബന്ധമായും പ്രവേശനം നേടേണ്ടതുണ്ട്. പുതിയ അലോട്ട്മെൻ്റ് ലഭിക്കുന്നതോടെ നിങ്ങളുടെ പഴയ സീറ്റ് സ്വയമേവ റദ്ദാക്കപ്പെടും. പുതിയ സ്കൂളിൽ പോയി ചേരാതിരുന്നാൽ നിങ്ങളുടെ രണ്ട് സീറ്റുകളും നഷ്ടമാകുന്നതാണ്. ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടുകയും, രണ്ടാം അലോട്ട്മെൻ്റിൽ ഹയർ ഓപ്ഷനുകൾ ഒന്നും ലഭിക്കാതിരിക്കുകയും ചെയ്യുന്നവർ നിലവിലെ സ്കൂളിൽ താൽക്കാലിക വിദ്യാർത്ഥിയായിത്തന്നെ തുടരും. ഇവർ മൂന്നാം അലോട്ട്മെൻ്റെ വരെ കാത്തിരിക്കേണ്ടതുണ്ട്.
സ്കൂളിൽ ഹാജരാക്കുമ്പോൾ കരുതേണ്ട രേഖകൾ
- അലോട്ട്മെന്റ് ലെറ്റർ
- SSLC / THSLC ഒറിജിനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും.
- പഠിച്ചിരുന്ന സ്കൂളിൽ നിന്നും ലഭിച്ച ടിസി, ക്യാരക്ടർ സർട്ടിഫിക്കറ്റ് (Conduct Certificate)
- വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്. കൂടാതെ ബോണസ് പോയിൻ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (NCC, NSS, SPC, സ്പോർട്സ് സർട്ടിഫിക്കറ്റുകൾ)
English Summary:
Kerala Plus One Admission 2026, Second Allotment May Be Published On June 22nd. Here Is The Exact Time And Other Details Students Must Know About Admission Process.