Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഫുൾ എ പ്ലസ് ഉണ്ടെന്ന് കരുതി സയൻസ് എടുക്കണോ?
Kerala Plus One Group Selection: പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഭൂരിഭാഗം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന സയൻസ് എടുക്കാമെന്നാണ്. ഉയർന്ന മാർക്ക് ഉണ്ടെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും അറിയേണ്ടതായി ചില പ്രധാന കാര്യങ്ങൾ നമുക്ക് നോക്കാം.
എസ്എസ്എൽസി ഫലം പുറത്തുവന്നതുമുതൽ വിദ്യാർത്ഥികളുടെ മനസിലെ ചോദ്യമാണ് പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് തിരഞ്ഞെടുക്കും എന്നുള്ളത്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച ഭൂരിഭാഗം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന സയൻസ് എടുക്കാമെന്നാണ്. ഉയർന്ന മാർക്ക് ഉണ്ടെന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. പ്ലസ് വൺ പ്രവേശനത്തിനുള്ള (Kerala Plus One Admission) അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും അറിയേണ്ടതായി ചില പ്രധാന കാര്യങ്ങൾ നമുക്ക് നോക്കാം.
നിങ്ങളുടെ താല്പര്യം മനസ്സിലാക്കുക?
മാർക്കിനേക്കാൾ പ്രധാനം വിദ്യാർത്ഥികളായ നിങ്ങളുടെ അഭിരുചിയും കരിയറിലേക്കുള്ള ലക്ഷ്യങ്ങളുമാണ്. നിങ്ങളുടെ ലക്ഷ്യം ഡോക്ടർ, എഞ്ചിനീയർ, നഴ്‌സിങ്, റിസർച്ച് തുടങ്ങിയ സയൻസ് മേഖലകളാണെങ്കിൽ മാത്രമെ സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുത്ത് പഠിക്കാവൂ. സിവിൽ സർവീസ് (IAS/IPS), ബിസിനസ്സ് മാനേജ്‌മെന്റ് (MBA), ചാർട്ടേഡ് അക്കൗണ്ടന്റ് (CA), നിയമം (LLB), ജേണലിസം, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലാണ് താല്പര്യമെങ്കിൽ കൊമേഴ്‌സ് അല്ലെങ്കിൽ ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളാണ് കൂടുതൽ അനുയോജ്യം.
ALSO READ: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റിന് ശേഷം സീറ്റ് ഉറപ്പാക്കാൻ ആദ്യം ചെയ്യേണ്ടത്
മാർക്ക് കുറഞ്ഞവർ മാത്രം എടുക്കുന്നതാണ് ഹ്യുമാനിറ്റീസ് എന്ന ചിന്താഗതി നമ്മുടെ നാട്ടിൽ പൊതുവെ കേട്ടുവരാറുണ്ട്യ. എന്നാൽ ഇത് പൂർണ്ണമായും തെറ്റാണ്. ഉയർന്ന ശമ്പളം ലഭിക്കാൻ സാധ്യതയുള്ള ഹ്യൂമൻ റിസോഴ്‌സ്, സൈക്കോളജി, കോർപ്പറേറ്റ് ലോ തുടങ്ങിയ മേഖലകളിലേക്ക് പോകാൻ ഹ്യുമാനിറ്റീസ് ഏറെ സഹായിക്കും.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
പ്ലസ് വൺ ഏകജാലക അപേക്ഷ സമർപ്പിക്കുമ്പോൾ താല്പര്യമുള്ള ഗ്രൂപ്പുകൾക്ക് കൃത്യമായ മുൻഗണന നൽകി വേണം ഫോം പൂരിപ്പിക്കാൻ. ഫുൾ എ പ്ലസ് ഉള്ളതുകൊണ്ട് ഏത് സ്കൂളിൽ അപേക്ഷിച്ചാലും ആദ്യ അലോട്ട്മെന്റിൽ തന്നെ സീറ്റ് ലഭിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ സ്കൂളും ഗ്രൂപ്പും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണം. ട്രയൽ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ശേഷം ആദ്യം തന്നെ അതിൽ നിങ്ങൾ നൽകിയ ഏതെങ്കിലും സ്കൂളോ കോമ്പിനേഷനോ ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതില്ലാത്തപക്ഷം ഉടൻ തന്നെ തിരുത്തലുകൾ വരുത്തി വീണ്ടും അപേക്ഷിക്കാവുന്നതാണ്.
നിങ്ങൾക്ക് ലഭിച്ച ഓപ്ഷൻ എത്രാമത്തേതാണെന്ന് നോക്കുക. എന്തുകൊണ്ടാണ് നിങ്ങൾക്ക് ആഗ്രഹിച്ച സീറ്റ് ലഭിക്കാത്തതെന്ന് ആദ്യം മനസ്സിലാക്കണം. ഇവർ ആദ്യ അലോട്ട്മെൻ്റിന് മുമ്പ് ഓപ്ഷനുകളിൽ മാറ്റം വരുത്തേണ്ടത് നിർബന്ധമാണ്. ട്രയൽ അലോട്ട്‌മെൻ്റിൽ ലഭിച്ച സ്കൂളോ കോമ്പിനേഷനോ നിങ്ങൾക്ക് പൂർണ്ണ തൃപ്തികരമല്ലെങ്കിൽ, അവ മാറ്റാൻ ലഭിക്കുന്ന അവസാന അവസരമാണിത്.
പ്ലസ് വൺ പ്രവേശനവും അലോട്ട്മെൻ്റ് തീയതികളും
- ട്രയൽ അലോട്ട്മെൻ്റ് വരുന്നത് ജൂൺ എട്ടാം തീയതിയാണ്.
- അതിന് ശ്ഷമുള്ള ആദ്യ അലോട്ട്മെൻ്റ് പ്രസിദ്ധീകരിക്കുക ജൂൺ 16ന്.
- രണ്ടാം അലോട്ട്മെൻ്റ് വരുന്നത് ജൂൺ 22നാണ്.
- മൂന്നാം അലോട്ട്മെൻ്റ് ജൂൺ 29നും പുറത്തുവിടുന്നതാണ്.
- സംസ്ഥാനത്ത് ഇക്കൊല്ലത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 2 മുതൽ ആരംഭിക്കും.
- പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചിന് അവസാനിക്കുന്നു.
English Summary:
Kerala Plus One admission process is being conducted through the Higher Secondary Centralised Admission Process (HSCAP). Here Is Students Must Keep These Things In Your Mind Before Group Selection. Candidates who have successfully passed SSLC can now complete the online registration through the official HSCAP portal.