Kerala Plus One Admission 2026: എസ്എസ്എൽസി സേ പരീക്ഷ എഴുതിയവരുടെ പ്ലസ് വൺ പ്രവേശനം എങ്ങനെ? എപ്പോൾ അപേക്ഷിക്കാം

Plus One Admission Supplementary Allotment: സാധാരണയായി എസ്‌എസ്‌എൽസി പ്രധാന അലോട്ട്‌മെൻ്റുകളുടെ ഘട്ടങ്ങളിൽ സേ പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാൻ സാധിക്കാറില്ല. കാരണം ആ സമയത്ത് അവരുടെ പരീക്ഷാ ഫലം വന്നിട്ടുണ്ടാകില്ല. സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇവർക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങുക. സാധാരണയായി സപ്ലിമെന്ററി അലോട്ട്‌മെൻ്റ് സമയത്താണ് സേ പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുന്നത്.

Kerala Plus One Admission 2026: എസ്എസ്എൽസി സേ പരീക്ഷ എഴുതിയവരുടെ പ്ലസ് വൺ പ്രവേശനം എങ്ങനെ? എപ്പോൾ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Published: 

01 Jul 2026 | 04:18 PM

കേരള എസ്എസ്എൽസി സേ പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസം കേരള പരീക്ഷാഭവൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ് വിദ്യാർത്ഥികൾ. പ്രധാന അലോട്ട്‌മെന്റ് പ്രക്രിയകൾ എല്ലാം അവസാനിച്ച സാഹചര്യത്തിൽ ഇനിയുള്ളത് സ്പ്ലിമെൻ്ററി അലോട്ട്മെൻ്റാണ്. അത്തരത്തിൽ സേ പരീക്ഷ എഴുതി പ്ലസ് വണിലേക്ക് കടക്കാനിരിക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സേ പരീക്ഷ എഴുതിയവർക്ക് എപ്പോൾ അപേക്ഷിക്കാം?

സാധാരണയായി എസ്‌എസ്‌എൽസി പ്രധാന അലോട്ട്‌മെൻ്റുകളുടെ ഘട്ടങ്ങളിൽ സേ പരീക്ഷ എഴുതിയവർക്ക് അപേക്ഷിക്കാൻ സാധിക്കാറില്ല. കാരണം ആ സമയത്ത് അവരുടെ പരീക്ഷാ ഫലം വന്നിട്ടുണ്ടാകില്ല. സേ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ഇവർക്കായി അപേക്ഷ സ്വീകരിച്ചു തുടങ്ങുക. സാധാരണയായി സപ്ലിമെന്ററി അലോട്ട്‌മെൻ്റ് സമയത്താണ് സേ പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുന്നത്.

ALSO READ: ഇനി അവസരം കിട്ടില്ല! പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ഉറപ്പിക്കാൻ ചെയ്യേണ്ടത്

പ്രവേശന നടപടികൾ ഇങ്ങനെ

സേ പരീക്ഷാ ഫലം വന്നതിന് ശേഷം പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലകം (HSCAP) പോർട്ടൽ വഴി തന്നെയാണ് അപേക്ഷിക്കേണ്ടത്. ഫലം വന്ന് അർഹത നേടുന്നതോടെ വിദ്യാർത്ഥികൾക്ക് ഏകജാലക പോർട്ടലിൽ ‘Supplementary Application’ ലിങ്ക് വഴി പുതിയതായി അപേക്ഷിക്കാം. ആദ്യ ഘട്ടങ്ങളിൽ പ്രവേശനം ലഭിച്ചിട്ടും ചേരാത്തവരും, നോൺ-ജോയിനിംഗ് ആയതുമായ ബാക്കിയുള്ള സീറ്റുകളിലേക്കാണ് സപ്ലിമെന്ററി ഘട്ടത്തിൽ അഡ്മിഷൻ നടക്കുക.

മുഖ്യഘട്ട അലോട്ട്‌മെന്റുകൾ കഴിഞ്ഞിട്ടും ഇതുവരെ സീറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏറ്റവും നിർണ്ണായകമായ ഘട്ടമാണ് സപ്ലിമെൻ്ററി അലോട്ട്മെൻ്റ്. പ്രധാന അലോട്ട്മെൻ്റുകളിൽ അപേക്ഷിച്ചിട്ടും സീറ്റ് കിട്ടാത്തവർക്കും, പല കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും യോഗ്യതയുള്ള സീറ്റുകൾ നേടിയെടുക്കാനുള്ള അവസാന വട്ട അവസരങ്ങളിലൊന്നാണിത്. സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കുന്ന സമയത്ത് പരമാവധി സ്കൂളുകളും കോമ്പിനേഷനുകളും ഓപ്ഷനായി നൽകാൻ ശ്രദ്ധിക്കുക. ഇത് സീറ്റ് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഈ ഘട്ടത്തിൽ ചെറിയൊരു അശ്രദ്ധ വരുത്തിയാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള വലിയൊരു അവസരമാണ് നിങ്ങൾക്ക് നഷ്ടമാകുക. സപ്ലിമെന്ററി ഘട്ടത്തിൽ സീറ്റ് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. അതുപോലെ ഒന്ന്, രണ്ട് അലോട്ട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്ട്മെൻ്റിന് ശേഷം വരുന്നത്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല. സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ ചേർത്താണ് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കേണ്ടത്. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിലെ അപാകം തിരുത്താനും ഈ ഘട്ടത്തിൽ കഴിയും.

English Summary:

Kerala plus one admission 2026 Supplementary Allotment Expected Date And Details Here. SSLC SAY exam students should know these things before apply for class 11 admission.

Follow Us
Related Stories
CBSE Class 10 Second Board Result 2026: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാഫലം ഇന്നോ? റിസൾട്ട് എങ്ങനെ പരിശോധിക്കാം?
Kerala Rain Holiday: ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala University FYUGP 2026: കേരള സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകള്‍; കോളേജ് അഡ്മിഷന്‍ ഇന്നും കൂടി മാത്രം
KEAM 2026: കീം പ്രൊവിഷണല്‍ കാറ്റഗറി ലിസ്റ്റ് പുറത്ത്; പരിശോധിക്കേണ്ടതും, പരാതി സമര്‍പ്പിക്കേണ്ടതും ഇങ്ങനെ
Kerala Plus One Admission 2026: ഇനി അവസരം കിട്ടില്ല! പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ സീറ്റ് ഉറപ്പിക്കാൻ ചെയ്യേണ്ടത്
KEAM Architecture 2026: ആര്‍ക്കിടെക്ചര്‍ അപേക്ഷകര്‍ക്ക് പ്രൊഫൈലിലെ പിഴവുകള്‍ തിരുത്താം; ചെയ്യേണ്ടത് ഇത്ര മാത്രം
ഡെങ്കിപ്പനിക്ക് പപ്പായ ഇലയുടെ നീര് ഫലപ്രദമാണോ?
വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ
ബ്രാൻഡഡ് ഐലൈനറും കണ്ണിൽ നിന്നും പെട്ടെന്ന് മാഞ്ഞുപോകുന്നോ? പ്രതിവിധിയുണ്ട്!
ജനിച്ചത് ഈ തീയതികളിലാണോ? സാമ്പത്തിക വിജയം ഉറപ്പ്!
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം
ആന പ്ലാവിൽ കയറി ചക്ക ഇടുന്നത് കണ്ടോ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു