Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് പ്രഖ്യാപിച്ചു; സ്കൂളിൽ എന്നുവരെ ചേരാം? സപ്ലിമെൻ്ററി അലോട്ട്മെന്റ് എപ്പോൾ
Kerala Plus One Third Allotment 2026: മൂന്നാം അലോട്ട്മെൻ്റ് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാവുന്നതാണ്. ജൂൺ 29 ന് രാവിലെ 11 മണി മുതൽ ജൂലൈ മൂന്നിന് വൈകിട്ട് ആഞ്ച് മണി വരെ പ്രവേശനം നടക്കും. അലോട്ട്‌മെൻ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെൻ്റ് പ്രഖ്യാപിച്ചു. ഇതുകൂടാതെ സ്പോർട്സ് കോട്ടയിലേക്കുള്ള രണ്ടാമത്തെ അലോട്ട്മെൻ്റും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം അലോട്ട്മെൻ്റ് ലിസ്റ്റിൽ പേരുള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാവുന്നതാണ്. ജൂൺ 29 ന് രാവിലെ 11 മണി മുതൽ ജൂലൈ മൂന്നിന് വൈകിട്ട് ആഞ്ച് മണി വരെ പ്രവേശനം നടക്കും. അലോട്ട്‌മെൻ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
അലോട്ട്‌മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allotmeng Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെൻ്റ് ലെറ്ററിൽ പറയുന്ന സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെൻ്റ് ലെറ്റർ അലോട്ട്‌മെൻ്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. രണ്ട് അലോട്ട്‌മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ അലോട്ട്‌മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെൻ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെൻ്റ് ലെറ്റർ ആവശ്യമില്ല.
ALSO READ: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
സ്‌പോർട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെൻ്റും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 2 ന് വൈകിട്ട് നാല് മണി വരെയാണ്. പട്ടികജാതി/പട്ടിക വർഗ്ഗ വികസന വകുപ്പുകളുടെ കീഴിലുള്ള മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്‌മെൻ്റ് റിസൽട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്. പ്രവേശനം ജൂൺ 29 ന് രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ജൂലൈ 3 ന് വൈകിട്ട് 5 മണി വരെയാണ്.
സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് എപ്പോൾ അപേക്ഷിക്കാം
ഇതുവരെയുള്ള അലോട്ട്മെൻ്റുകളിൽ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും പേരുകൾ ഇല്ലാത്തവർക്കും സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെൻ്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ/ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെൻ്റ് ലഭിക്കാത്തവർക്ക് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കി നൽകാം.
പഴയ അപേക്ഷകൾ ഈ ഘട്ടത്തിൽ പരിഗണിക്കില്ല. സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷിക്കുന്നതിന് മുൻപായി HSCAP പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വരും ദിവസങ്ങളിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക. ഓരോ സ്കൂളിലും ഏത് കോമ്പിനേഷനിലാണ് ഒഴിവുള്ളതെന്ന് നോക്കി വേണം ഓപ്ഷനുകൾ നൽകാൻ. നിങ്ങളുടെ മാർക്കിന് അനുസരിച്ച് സീറ്റ് കിട്ടാൻ സാധ്യതയുള്ള സ്കൂളുകൾക്കും കോമ്പിനേഷനുകൾക്കും കൂടുതൽ മുൻഗണന നൽകി വേണം സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ അപേക്ഷ നൽകാൻ.
മൂന്നാം അലോട്ട്മെന്റിലും പേര് വന്നില്ല എന്ന് കരുതി വിദ്യാർത്ഥികൾ ഒരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ല. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയൊരു ശതമാനം വിദ്യാർത്ഥികൾക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളിലൂടെയാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്.
English Summary:
Kerala HSCAP Plus One 2026 Third Allotment And Sports Quota Second Allotment Results Published. Read our complete guide on supplementary rounds, vacancy tracking, and alternative admission options in Kerala for 2026.