AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?

Kerala Plus One Admission Third Allotment: ആദ്യ രണ്ട് അലോട്ട്മെൻ്റുകളിൽ സീറ്റ് ലഭിക്കാത്തവർക്കും, താൽക്കാലിക പ്രവേശനം നേടി മികച്ച ഓപ്ഷനായി കാത്തിരിക്കുന്നവർക്കും മൂന്നാമത്തെ അലോട്ട്മെൻ്റ് വളരെ നിർണായകമാണ്. രണ്ടാം അലോട്ട്മെൻ്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 20,103 പേർക്ക് കൂടി സീറ്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,708 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്ട്മെൻ്റിലും സീറ്റില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Jun 2026 | 12:46 PM

സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ നടപടിക്രമങ്ങൾ പുരോ​ഗമിക്കുകയാണ്. രണാം അലോട്ട്മെൻ്റും അതിൻ്റെ പ്രവേശന നടപടികളും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇനിയുള്ളത് മൂന്നാം അലോട്ട്മെൻ്റ് പ്രക്രിയയാണ്. ആദ്യ രണ്ട് അലോട്ട്മെൻ്റുകളിൽ സീറ്റ് ലഭിക്കാത്തവർക്കും, താൽക്കാലിക പ്രവേശനം നേടി മികച്ച ഓപ്ഷനായി കാത്തിരിക്കുന്നവർക്കും മൂന്നാമത്തെ അലോട്ട്മെൻ്റ് വളരെ നിർണായകമാണ്. രണ്ടാം അലോട്ട്മെൻ്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 20,103 പേർക്ക് കൂടി സീറ്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,708 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്.

പ്ലസ് വൺ പ്രവേശനത്തിനായുള്ള പ്രധാന അലോട്ട്മെൻ്റ് ഘട്ടങ്ങൾ അവസാനിക്കുമ്പോഴും ഒരു സീറ്റും ലഭിക്കാത്ത വിദ്യാർത്ഥികൾ ഉണ്ടാകും. മൂന്നാം അലോട്ട്മെന്റിലും നിങ്ങൾക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം. പ്ലസ് വൺ പഠനാവസരം നഷ്ടപ്പെടാതെ എങ്ങനെ അടുത്ത ഘട്ടത്തിലേക്ക് കടക്കാമെന്ന് നമുക്ക് നോക്കാം. പ്രധാന അലോട്ട്മെൻ്റുകൾ കഴിഞ്ഞയുടൻ തന്നെ ബാക്കിയുള്ള സീറ്റുകളിലേക്ക് സപ്ലിമെൻ്ററി അലോട്ട്മെന്റിനായുള്ള അപേക്ഷകൾ ക്ഷണിക്കും. ഇതിലൂടെ പുതിയ അപേക്ഷ നൽകി സീറ്റ് ഉറപ്പാക്കാൻ സാധിക്കും.

ALSO READ: കീം റാങ്ക് പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും?; ഫലം എങ്ങനെ പരിശോധിക്കാം

സപ്ലിമെൻ്ററി അലോട്ട്മെൻ്റുകൾ

ആദ്യ ഘട്ടങ്ങളിൽ സീറ്റ് കിട്ടാത്തവരും, ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവരും സപ്ലിമെൻ്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതാണ്. പഴയ അപേക്ഷകൾ ഈ ഘട്ടത്തിൽ പരിഗണിക്കില്ല. അപേക്ഷിക്കുന്നതിന് മുൻപായി HSCAP പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വരും ദിവസങ്ങളിലെ ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുക. ഓരോ സ്കൂളിലും ഏത് കോമ്പിനേഷനിലാണ് ഒഴിവുള്ളതെന്ന് നോക്കി വേണം ഓപ്ഷനുകൾ നൽകാൻ.

നിങ്ങളുടെ മാർക്കിന് അനുസരിച്ച് സീറ്റ് കിട്ടാൻ സാധ്യതയുള്ള സ്കൂളുകൾക്കും കോമ്പിനേഷനുകൾക്കും കൂടുതൽ മുൻഗണന നൽകി വേണം സപ്ലിമെൻ്ററി അലോട്ട്മെൻ്റിൽ അപേക്ഷ നൽകാൻ. ഇനി നിങ്ങൾക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ തന്നെ വേണമെങ്കിൽ‍, എയ്ഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കും മാനേജ്‌മെന്റ് ക്വാട്ടയിലേക്കും പ്രത്യേകമായി അപേക്ഷിക്കാൻ അവസരമുണ്ട്. ഇതിനായി ആകെ സീറ്റുകളുടെ നിശ്ചിത ശതമാനം മാറ്റിവെച്ചിട്ടുണ്ടാകും. താല്പര്യമുള്ള സ്കൂളുകളുമായി നേരിട്ട് ബന്ധപ്പെട്ട് ഈ സീറ്റുകളിലേക്ക് അപേക്ഷിക്കാം.

ജനറൽ ഹയർ സെക്കൻഡറിയിൽ സീറ്റ് ലഭിക്കാത്തവർക്ക് VHSE (Vocational Higher Secondary) അലോട്ട്മെൻ്റുകൾ പരിശോധിക്കാം. പ്രായോഗിക പരിശീലനത്തിനും തൊഴിലധിഷ്ഠിത പഠനത്തിനും മുൻഗണന നൽകുന്ന മികച്ച കോഴ്സുകൾ VHSE-ൽ ലഭ്യമാണ്. മൂന്നാം അലോട്ട്മെന്റിലും പേര് വന്നില്ല എന്ന് കരുതി വിദ്യാർത്ഥികൾ ഒരു കാരണവശാലും പരിഭ്രാന്തരാകേണ്ടതില്ല. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയൊരു ശതമാനം വിദ്യാർത്ഥികൾക്കും സപ്ലിമെൻ്ററി അലോട്ട്മെൻ്റുകളിലൂടെയാണ് പ്രവേശനം ലഭിച്ചിട്ടുള്ളത്.

മൂന്നാം അലോട്‌മെന്റ് എപ്പോൾ?

മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെൻ്റായ മൂന്നാം അലോട്‌മെൻ്റ് ഈ മാസം 28ന് പ്രസിദ്ധീകരിക്കും. 29, 30 തീയതികളിൽ ഇതിൻ്റെ ഭാ​ഗമായി വിദ്യാർത്ഥികൾ സ്കൂളുകളിൽ പ്രവേശനം നേടാം. ജൂലായ്‌ ആറിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നാണ് നിലവിലുള്ള തീരുമാനം. മൂന്നാം അലോട്‌മെൻ്റിൽ ഉൾപ്പെടുന്നവരെല്ലാം സ്ഥിരം പ്രവേശനം നേടേണ്ടതാണ്. ആദ്യ രണ്ട് അലോട്‌മെന്റുപോലെ താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടാകില്ല. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല.

English Summary:

Missing out on a seat in the HSCAP third allotment is not the end of the Admission. Read our complete guide on supplementary rounds, vacancy tracking, and alternative admission options in Kerala for 2026.

Follow Us