Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്

Kerala Plus One Admission Third Allotment: ആദ്യ രണ്ട് അലോട്ട്മെൻ്റുകളിൽ സീറ്റ് ലഭിക്കാത്തവർക്കും, താൽക്കാലിക പ്രവേശനം നേടി മികച്ച ഓപ്ഷനായി കാത്തിരിക്കുന്നവർക്കും മൂന്നാമത്തെ അലോട്ട്മെൻ്റ് വളരെ നിർണായകമാണ്. രണ്ടാം അലോട്ട്മെൻ്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 20,103 പേർക്ക് കൂടി സീറ്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,708 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്.

Kerala Plus One Admission 2026: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് എന്ന്? അതിന് മുമ്പ് ചെയ്യേണ്ടത്

പ്രതീകാത്മക ചിത്രം

Published: 

22 Jun 2026 | 12:00 PM

കേരളത്തിൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ രണ്ടാം ഘട്ട അലോട്ട്മെൻ്റ് ഇന്നലെ പ്രഖ്യാപിച്ചു. ഇനിയുള്ളത് മൂന്നാം അലോട്ട്മെൻ്റ് പ്രക്രിയയാണ്. ആദ്യ രണ്ട് അലോട്ട്മെൻ്റുകളിൽ സീറ്റ് ലഭിക്കാത്തവർക്കും, താൽക്കാലിക പ്രവേശനം നേടി മികച്ച ഓപ്ഷനായി കാത്തിരിക്കുന്നവർക്കും മൂന്നാമത്തെ അലോട്ട്മെൻ്റ് വളരെ നിർണായകമാണ്. രണ്ടാം അലോട്ട്മെൻ്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 20,103 പേർക്ക് കൂടി സീറ്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,708 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്.

അലോട്മെന്റ് ലഭിച്ചവർ ഇന്നു രാവിലെ 10 മുതൽ നാളെ വൈകിട്ട് അഞ്ച് വരെ സ്കൂളുകളിലെത്തി പ്രവേശനം നേടേണ്ടതാണ്. താഴ്ന്ന ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യം അലോട്ട്മെൻ്റിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഒഴിവാക്കിയാണ് രണ്ടാം അലോട്മെന്റ് പ്രഖ്യാപനം.

ALSO READ: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെൻ്റ് പ്രഖ്യാപിച്ചു, സ്പോർട്സ് ക്വോട്ട ആദ്യ അലോട്മെൻ്റും പുറത്ത്

മെറിറ്റിൽ മിച്ചം 77,334 സീറ്റുകൾ

രണ്ടാം അലോട്‌മെന്റിന് ശേഷം മെറിറ്റ് സീറ്റുകളിൽ ബാക്കിയുള്ളത് 77,334 സീറ്റുകളാണ്. ആദ്യ അലോട്‌മെന്റിന് ശേഷം ഇത് 71,264 ആയിരുന്നു. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവരിൽ 24,978 പേർ സ്കൂളിൽ ചേർന്നിരുന്നില്ല. വിവിധ കാരണങ്ങളാൽ 1,195 പേരുടെ അലോട്‌മെൻ്റാണ് ഇക്കുറി റദ്ദാക്കിയത്. ഈ രണ്ടിനങ്ങളിലുമായി ബാക്കിവന്ന സീറ്റുകളാണ് രണ്ടാം അലോട്‌മെന്റിൽ പരിഗണിച്ചിരിക്കുന്നത്.

എസ്സി-എസ്ടി, ഇഡബ്ല്യുഎസ് ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിൽ ഭൂരിപക്ഷവും ആദ്യ അലോട്‌മെന്റ് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. അർഹരായ അപേക്ഷകരുടെ കുറവാണ് ഈ സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമായി അധികാരികൾ പറയുന്നത്. എസ്സി-എസ്ടി സംവരണ വിഭാഗങ്ങളിൽ മാത്രം ഒഴിവുള്ളത് 45,697 സീറ്റുകളാണ്. ഇഡബ്ല്യുഎസിൽ 12,044 സീറ്റും.

മൂന്നാം അലോട്‌മെന്റ് എപ്പോൾ?

മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെൻ്റായ മൂന്നാം അലോട്‌മെൻ്റ് ഈ മാസം 28ന് പ്രസിദ്ധീകരിക്കും. 29, 30 തീയതികളിൽ ഇതിൻ്റെ ഭാ​ഗമായി വിദ്യാർത്ഥികൾ സ്കൂളുകളിൽ പ്രവേശനം നേടാം. ജൂലായ്‌ ആറിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നാണ് നിലവിലുള്ള തീരുമാനം. മൂന്നാം അലോട്‌മെൻ്റിൽ ഉൾപ്പെടുന്നവരെല്ലാം സ്ഥിരം പ്രവേശനം നേടേണ്ടതാണ്. ആദ്യ രണ്ട് അലോട്‌മെന്റുപോലെ താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടാകില്ല.

മൂന്നാം അലോട്ട്മെൻ്റിന് ശേഷം വരുന്നത്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13നാണ് സപ്ലിമെന്ററി അലോട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നത്. അതിന് മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കുന്നതല്ല.

സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ ചേർത്താണ് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ പുതുക്കേണ്ടത്. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിലെ അപാകം തിരുത്താനും ഈ ഘട്ടത്തിൽ കഴിയും.

English Summary:

HSCAP Plus One 3rd Allotment result May be published on June 28th. Get the official link to the candidate login portal, and the step-by-step process to download your Allotment list and admission process.

Loading...
Unable to load recommendations.
Follow Us
Related Stories
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം