Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: രണ്ടാം അലോട്മെൻ്റ് പ്രഖ്യാപിച്ചു, സ്പോർട്സ് ക്വോട്ട ആദ്യ അലോട്മെൻ്റും പുറത്ത്
Second Allotment and Sports Quota First Allotment Published: താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. ഒന്നാം അലോട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികളാണ് നിങ്ങളെങ്കിൽ, ഈ അലോട്മെന്റിൽ ഉയർന്ന ഓപ്ഷനൊന്നും ലഭിച്ചിട്ടില്ലെങ്കിൽ പ്രവേശനത്തിനായി പുതിയ അലോട്മെന്റ് ലെറ്റർ നൽകേണ്ടതില്ല. അലോട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു.
തിരുവനന്തപുരം: പ്ലസ് വൺ മെറിറ്റ് സീറ്റ് പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റും സ്പോർട്സ് ക്വോട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റും പ്രഖ്യാപിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക് നാളെ രാവിലെ 10 മുതൽ 23ന് വൈകിട്ട് വരെ പ്രവേശനം നേടാനാകും. രണ്ടാം അലോട്ട്മെൻ്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടേണ്ടതാണ്. താഴ്ന്ന ഓപ്ഷൻ ലഭിച്ചവർക്ക് ഇഷ്ടാനുസരണം സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. ഒന്നാം അലോട്മെന്റിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർഥികളാണ് നിങ്ങളെങ്കിൽ, ഈ അലോട്മെന്റിൽ ഉയർന്ന ഓപ്ഷനൊന്നും ലഭിച്ചിട്ടില്ലെങ്കിൽ പ്രവേശനത്തിനായി പുതിയ അലോട്മെന്റ് ലെറ്റർ നൽകേണ്ടതില്ല. അലോട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്ക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം.
നിലവിലെ അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കുന്നതല്ല. വിവിധ ക്വോട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വോട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വോട്ടയിലേക്ക് മാറ്റം അനുവദിക്കില്ല. അലോട്ട്മെൻ്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.inലെ Candidate Login-SWS ലെ Second Allot ലിങ്കിലൂടെ ലഭിക്കും.
ALSO READ: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിക്കുന്നവർ ഫീസടച്ച് സിര പ്രവേശനം നേടണം. അലോട്ട്മെൻ്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാവുന്നതാണ് അലോട്ട്മെൻറ് ലഭിച്ചിട്ടൂം പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല. വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോസ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
സ്പോർട്ട്സ് ക്വാട്ട അലോട്ട്മെൻ്റ്
സ്പോർട്ട്സ് ക്വാട്ട അലോട്ട്മെൻ്റ് റിസൾട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് കാൻഡിഡേറ്റ് ലോഗിനിലെ Sports Results എന്ന ലിങ്കിലൂടെ അലോട്ട്മെൻ്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. അലോട്ട്മെൻ്റ് ലഭിച്ചവർ പ്രസ്തുത പേജിൽ നിന്നും അലോട്ട്മെൻറ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്മെൻറ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് 2026 ജൂൺ 22 ന് രാവിലെ 10 മണിയ്ക്ക് ആരംഭിച്ച് ജൂൺ 23 ന് വൈകിട്ട് 5 മണിയ്ക്കുള്ളിൽ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ ഹാജരാകേണ്ടതാണ്.
ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്‌ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു അടക്കാവുന്നതാണ്. അലോട്ട്മെൻറ് ലെറ്ററിൽ ശേഷം സ്‌കൂളിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമെ അടക്കേണ്ടതുള്ളു. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താല്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താല്ക്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല.
താല്ക്കാലികപ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്. അലോട്ട്മെന്റ് ലഭിച്ചിട്ടും താല്‌കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ആദ്യ അലോട്ട്മെൻ്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക. അലോട്ട്‌മെൻ്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം.
English Summary:
Directorate of General Education, Kerala has officially released the Plus One Second Allotment and Sports Quota First Allotment lists for 2026 Class 11 Admission. Check your status via candidate login and review the mandatory admission guidelines.