AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Result 2026: പ്ലസ് വൺ ഫലപ്രഖ്യാപന തീയ്യതിയിൽ മാറ്റം, പുതുക്കിയ തീയ്യതി ഇങ്ങനെ?

Kerala Plus One Result 2026 Postponed: മുൻപ് നിശ്ചയിച്ചിരുന്നതനുസരിച്ച് പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് (ജൂൺ 10) പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, ഫലപ്രഖ്യാപനം ഈ മാസം അവസാനത്തേക്ക് മാറ്റിവെച്ചതായി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്‌ടർ ഡോ. കെ മാണിക്യരാജ് ഔദ്യോഗികമായി അറിയിച്ചു. കേരളത്തിലെയും ഗൾഫ് മേഖലയിലെയും പരീക്ഷാ ഫലങ്ങൾ ഈ മാസം അവസാനത്തോടെ ഒരുമിച്ച് മാത്രമായിരിക്കും ഇനി പ്രസിദ്ധീകരിക്കുക.

Kerala Plus One Result 2026: പ്ലസ് വൺ ഫലപ്രഖ്യാപന തീയ്യതിയിൽ മാറ്റം, പുതുക്കിയ തീയ്യതി ഇങ്ങനെ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 10 Jun 2026 | 10:44 AM

കേരളത്തിലെ ഹയർ സെക്കൻഡറി ഒന്നാം വർഷ (Plus One Result 2026) പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കളും അറിയാൻ. മുൻപ് നിശ്ചയിച്ചിരുന്നതനുസരിച്ച് പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന് (ജൂൺ 10) പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും, ഫലപ്രഖ്യാപനം ഈ മാസം അവസാനത്തേക്ക് മാറ്റിവെച്ചതായി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്‌ടർ ഡോ. കെ മാണിക്യരാജ് ഔദ്യോഗികമായി അറിയിച്ചു. കേരളത്തിലെയും ഗൾഫ് മേഖലയിലെയും പരീക്ഷാ ഫലങ്ങൾ ഈ മാസം അവസാനത്തോടെ ഒരുമിച്ച് മാത്രമായിരിക്കും ഇനി പ്രസിദ്ധീകരിക്കുക.

ALSO READ: പ്ലസ് വണ്‍ റിസള്‍ട്ട് എന്ന് പുറത്തുവരും? ഫലപ്രഖ്യാപനം നാളെയോ?

ഫലപ്രഖ്യാപനം വൈകാൻ കാരണം എന്ത്?

പരീക്ഷാ ഫലം നീണ്ടുപോകാനുള്ള പ്രധാന കാരണം ഗൾഫ് മേഖലയിലെ പരീക്ഷകൾ പൂർത്തിയാകാത്തതാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ പ്ലസ് വൺ പരീക്ഷകൾ മുൻപ് മാറ്റിവെക്കേണ്ടി വന്നിരുന്നു. മാറ്റിവെച്ച ഈ പ്ലസ് വൺ പരീക്ഷകൾ ജൂൺ 17 മുതൽ ജൂൺ 23 വരെ പുതിയ തീയതികളിൽ ഗൾഫ് മേഖലയിൽ വെച്ച് നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ പരീക്ഷകൾ കൂടി പൂർത്തിയായ ശേഷം മാത്രമേ മൂല്യനിർണ്ണയം നടത്തി ഫലം ഒരുമിച്ച് പ്രഖ്യാപിക്കാൻ സാധിക്കൂ എന്ന് പരീക്ഷാവിഭാഗം വ്യക്തമാക്കി.

ഫലം പുറത്തുവിട്ടാലുടൻ വിദ്യാർത്ഥികൾക്ക് https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഫലം പരിശോധിക്കാവുന്നതാണ്. റിസൾട്ട് പ്രഖ്യാപനത്തിന് മുമ്പ് ഈ സൈറ്റിൽ ഇതേക്കുറിച്ച് സൂചന നൽകുന്നതാണ് പതിവ്. എന്നാൽ ഇതുവരെ പ്ലസ് വൺ ഫലപ്രഖ്യാപനത്തെക്കുറിച്ച് ഈ വെബ്‌സൈറ്റിൽ ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. അതുകൊണ്ട്, ഫലപ്രഖ്യാപനം എന്നതേക്ക് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

ഫലം എങ്ങനെ പരിശോധിക്കാം?

ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ https://results.hse.kerala.gov.in/results/ ഓപ്പൺ ചെയ്യുക. ഹോം പേജിൽ കാണുന്ന ‘DHSE PLUS ONE EXAM RESULTS 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന പുതിയ പേജിൽ നിങ്ങളുടെ പരീക്ഷാ രജിസ്റ്റർ നമ്പറും, ശരിയായ ജനനത്തീയതിയും നൽകുക.

വിവരങ്ങൾ നൽകിയ ശേഷം താഴെയുള്ള ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്‌ക്രീനിൽ തെളിയും. ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ ഒരു പ്രിന്റൗട്ടോ അല്ലെങ്കിൽ സ്ക്രീൻഷോട്ടോ സൂക്ഷിക്കുക.

മൊബൈൽ ആപ്പ് വഴി അറിയാം?

വെബ്‌സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടുകയാണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും കേരള സർക്കാരിന്റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘PRD Live’ ഡൗൺലോഡ് ചെയ്തും ഒറ്റ ക്ലിക്കിൽ പ്ലസ് വൺ ഫലം അറിയാൻ സാധിക്കും.

ആദ്യ അലോട്ട്‌മെന്റ്‌

ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റർ ഉപയോഗിച്ച് അഡ്മിഷൻ നേടാനാകില്ല. അഡ്മിഷൻ നേടുന്നതിന് ആദ്യ അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ജൂൺ 15-നാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്. ട്രയൽ അലോട്ട്‌മെന്റ് ഘട്ടത്തിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം. ട്രയൽ അലോട്ട്‌മെന്റിലെ അപേക്ഷാ വിവരങ്ങളും, WGPAയും കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം. എന്നാൽ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിശദാംശങ്ങളിൽ അപേക്ഷകന്റെ പേര് ഒഴികെയുള്ള വിവരങ്ങളൊന്നും തിരുത്താനാകില്ല.

English Summary:

DHSE Kerala Plus One Result 2026, The examination board has officially postponed the release to late June due to rescheduled exams in the Gulf region. Get the latest official updates and new tracking links here.

Follow Us