Kerala Plus Two Result 2026: പ്ലസ് ടു ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫലം പരിശോധിക്കാന്‍ ഒന്നല്ല, പല മാര്‍ഗങ്ങള്‍

Kerala Plus Two Result 2026 Date and Time: പ്ലസ് ടു റിസള്‍ട്ട് നാളെ പുറത്തുവിടും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലപ്രഖ്യാപനം. മെയ് 22-നായിരുന്നു ഫലം പ്രഖ്യാപിക്കാൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് മെയ് 26-ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

Kerala Plus Two Result 2026: പ്ലസ് ടു ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫലം പരിശോധിക്കാന്‍ ഒന്നല്ല, പല മാര്‍ഗങ്ങള്‍

പ്രതീകാത്മക ചിത്രം

Updated On: 

25 May 2026 | 08:12 PM

Kerala Plus Two Result: വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമം കുറിച്ച് പ്ലസ് ടു റിസള്‍ട്ട് നാളെ (മെയ് 26) പുറത്തുവിടും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലപ്രഖ്യാപനം. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തും. തുടര്‍ന്ന്‌ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനങ്ങളിലൂടെ തങ്ങളുടെ മാർക്കുകൾ പരിശോധിക്കാം. മെയ് 22-നായിരുന്നു ഫലം പ്രഖ്യാപിക്കാൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഇത് മെയ് 26-ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇത്തവണ 4,52,437 വിദ്യാർത്ഥികളാണ് തങ്ങളുടെ പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നത്.

റിസള്‍ട്ട് എങ്ങനെ പരിശോധിക്കാം?

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും ഫലം ലഭ്യമാകും:

ഡിജിലോക്കറിലും ഫലം അറിയാം

digilocker.gov.in എന്ന ലിങ്ക് വഴി ഡിജിലോക്കറിലും ഫലം പരിശോധിക്കാം. ‘സഫലം’ ആപ്പ്, ‘നമ്മുടെ കേരളം’ എന്നീ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും റിസൾട്ട് അറിയാം. എസ്എംഎസ് വഴിയും ഫലം ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്.

വാട്‌സാപ്പിലും റിസള്‍ട്ട് അറിയാം

വാട്‌സാപ്പിലും പ്ലസ്ടു ഫലം പരിശോധിക്കാനാകും. 91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറാണ് ഉപയോഗിക്കേണ്ടത്. ഈ നമ്പറിലേക്ക് ‘RESULT’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയച്ചാല്‍ മതി. തുടര്‍ന്ന് എച്ച്എസ്‌സി, വിഎച്ച്എസ്‌സി എന്നിവയില്‍ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ഓപ്ഷന്‍ ലഭിക്കും. അതിനുശേഷം രജിസ്റ്റര്‍ നമ്പറും, ജനനത്തീയതിയും നല്‍കണം. ഇതിനു പിന്നാലെ റിസള്‍ട്ട് പിഡിഎഫ് രൂപത്തില്‍ ലഭിക്കും.

മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ചത്‌

കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്ലസ് ടു വിജയശതമാനം പരിശോധിച്ചൽ ഇത്തവണയും മികച്ച വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷങ്ങളിലെ കണക്കുകൾ പരിശോധിക്കാം:

വർഷം ഫലപ്രഖ്യാപന തീയതി വിജയശതമാനം
2025 മെയ് 22 77.81%
2024 മെയ് 9 78.69%
2023 മെയ് 25 82.95%
2022 ജൂണ്‍ 21 83.87%

മുൻവർഷങ്ങളിലെ ഈ ട്രെൻഡുകൾ വിലയിരുത്തിയാൽ, ഇത്തവണത്തെ സംസ്ഥാനത്തെ ആകെ വിജയശതമാനം 77 ശതമാനം മുതൽ 84 ശതമാനം വരെ ആകാനാണ് സാധ്യത.

Also Read: Kerala Plus One Admission 2026-27: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ പ്രോസ്‌പെക്ടസ് പുറത്തിറങ്ങി; അഡ്മിഷന് എങ്ങനെ അപേക്ഷിക്കാം?

പ്ലസ് വണ്‍ ഫലപ്രഖ്യാപനം

പ്ലസ് വൺ പരീക്ഷാ ഫലപ്രഖ്യാപനത്തിനായുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ജൂൺ 15-നകം പ്ലസ് വൺ ഫലം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 4,11,025 വിദ്യാർത്ഥികളാണ് പ്ലസ് വൺ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. പ്ലസ് വൺ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ റിസൾട്ട് നേരത്തെ തന്നെ (മെയ് 8) പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് മുതല്‍ അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ഗേറ്റ്‌വേ ആയ https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ പ്രോസ്‌പെക്ടസ് മുഴുവനായും വായിക്കണം. ആദ്യം വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തുടര്‍ന്ന് അതുവഴിയാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ മൂന്ന് വരെ അപേക്ഷിക്കാം. ജൂണ്‍ എട്ടിനാണ് ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 15-ന് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടും.

English Summary

The Kerala Plus Two exam results will be announced tomorrow, May 26, at 3:00 PM. The announcement was originally scheduled for May 22 but was delayed due to some reasons. Around 4.52 lakh students are waiting for their results this year. Students can check their marks online via official websites, mobile apps, and WhatsApp.

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്