Kerala PSC: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാകണോ? പിഎസ്‌സിയുടെ നോട്ടിഫിക്കേഷന്‍ ഉടന്‍

Kerala PSC Latest Notifications: 16 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ തീരുമാനിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം വരുന്നത്. അടുത്തിടെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റായി 11 നോട്ടിഫിക്കേഷനുകളും, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി രണ്ട് വിജ്ഞാപനങ്ങളും പുറത്തുവിടും.

Kerala PSC: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാകണോ? പിഎസ്‌സിയുടെ നോട്ടിഫിക്കേഷന്‍ ഉടന്‍

Kerala PSC

Published: 

16 May 2026 | 04:15 PM

തിരുവനന്തപുരം: കേരള പിഎസ്‌സി 16 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് വിജ്ഞാപനം വരുന്നത്. അടുത്തിടെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്‌മെന്റായി 11 നോട്ടിഫിക്കേഷനുകളും, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി രണ്ട് വിജ്ഞാപനങ്ങളും പുറത്തുവിടും. ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റായി രണ്ട് തസ്തികകളുമുണ്ടാകും. സംസ്ഥാനതലത്തില്‍ എന്‍സിഎ റിക്രൂട്ട്‌മെന്റായി ഒരു വിജ്ഞാപനവും പ്രസിദ്ധീകരിക്കും.

ഡെയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ കേരള ലിമിറ്റഡില്‍ അസിസ്റ്റന്റ് മാനേജര്‍, വനിതാ ശിശുവികസന വകുപ്പില്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ (സ്ത്രീകള്‍ മാത്രം), മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, പട്ടികജാതി വികസന വകുപ്പില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലാണ് സംസ്ഥാനതല ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നോട്ടിഫിക്കേഷനുകള്‍ പുറത്തുവിടുന്നത്.

ജല അതോറിറ്റിയില്‍ മൈക്രോബയോളജിസ്റ്റ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ കാത്ത്‌ലാബ് ടെക്‌നീഷ്യന്‍, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ജലഗതാഗത വകുപ്പില്‍ ബ്ലാക്ക്‌സ്മിത്ത് ഗ്രേഡ് 2 എന്നീ തസ്തികകളിലും വിജ്ഞാപനം ഉടന്‍ പുറത്തുവിടും.

Also Read: Kerala SSLC Result 2026: എസ്എസ്എല്‍സി പുനര്‍ മൂല്യനിര്‍ണയത്തിന് എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം), സെക്രട്ടേറിയറ്റ്/പിഎസ്‌സി/ഓഡിറ്റ് വകുപ്പ്, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓഫീസ് അറ്റന്‍ഡന്റ് (പട്ടികജാതി/പട്ടികവര്‍ഗം) തസ്തികകളിലാണ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്നത്.

ആലപ്പുഴ ജില്ലയില്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം), കണ്ണൂര്‍ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികവര്‍ഗം) എന്നീ തസ്തികകളിലേക്ക് ജില്ലാതല സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നോട്ടിഫിക്കേഷനുകള്‍ പുറത്തുവിടും. വിവിധ യൂണിവേഴ്‌സിറ്റികളില്‍ സെക്യൂരിറ്റി ഓഫീസര്‍ (ഈഴവ/ബില്ലവ/തിയ്യ) തസ്തികയിലാണ് എന്‍സിഎ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ നോട്ടിഫിക്കേഷന്‍ പുറത്തുവിടുന്നത്.

എന്നുവരെ അപേക്ഷിക്കാം?

www.keralapsc.gov.in എന്ന കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. നോട്ടിഫിക്കേഷനുകള്‍ ഉടന്‍ പ്രൊഫൈലില്‍ ലഭ്യമാകും. മെയ് 30 ആണ് അസാധാരണ ഗസറ്റ് തീയതി. ജൂലൈ ഒന്ന് വരെ അപേക്ഷിക്കാം.

വാചാ പരീക്ഷ

ജനുവരി വകുപ്പുതല പരീക്ഷയുടെ ഭാഗമായി കാഴ്പരിമിതിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള വാചാപരീക്ഷ മെയ് 20-ന് രാവിലെ 9.30-ന് നടത്തും. തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസ്, എറണാകുളത്തെ മേഖലാ ഓഫീസ്, കോഴിക്കോട്ടെ മേഖലാ ഓഫീസ് എന്നിവിടങ്ങളിലാണ് പരീക്ഷ. മെമ്മോ ലഭിക്കാത്ത തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം മേഖലകളിലെ പരീക്ഷാര്‍ത്ഥികള്‍ പരീക്ഷാവിഭാഗം ജോയിന്റ് സെക്രട്ടറിയുമായി ബന്ധപ്പെടണം.

English Summary

The Kerala PSC has decided to issue notifications for 16 different posts. The decision was taken during a recent commission meeting. The vacancies include the post of Assistant Motor Vehicle Inspector. The notifications cover various general, special, and NCA recruitments.

Follow Us
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്