AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion
Kerala PSC

Kerala PSC

സംസ്ഥാനത്തെ സർക്കാർ ജോലികളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. ഭരണഘടനയുടെ വ്യവസ്ഥകൾക്കനുസരിച്ച് രൂപീകൃതമായ ഈ കമ്മീഷൻ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്നു.

വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് യോഗ്യരായവരെ കണ്ടെത്താൻ കമ്മീഷൻ പരീക്ഷകളും അഭിമുഖങ്ങളും നടത്തുന്നു. ഉദ്യോഗാർഥികളുടെ അപേക്ഷ ക്ഷണിക്കുന്നത് മുതൽ നിയമന ശുപാർശ നൽകുന്നത് വരെ പിഎസ് സിയുടെ ഉത്തരവാദിത്തമാണ്‌. നടപടിക്രമങ്ങള്‍ സുതാര്യമാണ്. പിഎസ്‌സിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇവിടെ അറിയാം

All News Web Stories Photos Videos Short Videos

Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍

Kerala PSC Upcoming Shortlist and Probability List: വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനൊരുങ്ങി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി). ആറു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും, അഞ്ച് തസ്തികകളിലേക്ക് സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ യോഗം തീരുമാനിച്ചത്. ഏതൊക്കെ തസ്തികകളിലെ ലിസ്റ്റാണ് കമ്മീഷന്‍ പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് നോക്കാം.

Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി

Kerala PSC Degree Prelims Result 2026 Published: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തിയ ബിരുദ പ്രാഥമിക പരീക്ഷയുടെ ഫലം പുറത്ത്. ഒട്ടുമിക്ക തസ്തികകളുടെയും ഫലം പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം.

Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി

Kerala PSC Latest Announcement: പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 561/2025, 595/2025.എസ്‌സിസിസി, 596/2025-എസ്‌ഐയുസി നാടാര്‍) തസ്തികയുടെ ഓഗസ്ത് 19-ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 19-ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ മാസത്തെ പരീക്ഷാ കലണ്ടറില്‍ ലഭിക്കുമെന്ന് കമ്മീഷന്‍.

Kerala PSC: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍

Kerala PSC September 2026 Notifications to Apply: സംസ്ഥാതലത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്ന് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യുക. ഹോം പേജിലെ നോട്ടിഫിക്കേഷന്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് നോട്ടിഫിക്കേഷനുകളുടെ 'സമ്മറി' ലഭ്യമാകും. അതില്‍ വേണ്ടത് തിരഞ്ഞെടുക്കുക.

Kerala PSC: വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് അടക്കം നിരവധി തസ്തികകള്‍; സെപ്തംബറിലെ പ്രധാന പിഎസ്‌സി പരീക്ഷകള്‍

Kerala PSC September 2026 Important Exams: സെപ്തംബറില്‍ നടത്താനിരുന്ന അസിസ്റ്റന്റ് ജയിലര്‍/സബ് ജയില്‍ സൂപ്രണ്ട്/ഓപ്പണ്‍ പ്രിസണ്‍ സൂപ്പര്‍വൈസര്‍ തസ്തികകളിലെ മെയിന്‍ പരീക്ഷകള്‍ നവംബറിലേക്ക് നീട്ടിവെച്ചിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മെയിന്‍ പരീക്ഷയും നവംബറിലേക്ക് മാറ്റിയിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം, സിലബസ് തുടങ്ങിയ വിശദാംശങ്ങള്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Kerala PSC Exam: മാറ്റിവെച്ച പിഎസ്‌സി പരീക്ഷകള്‍ 22-ന്; എന്തൊക്കെ ശ്രദ്ധിക്കണം?

Kerala PSC 10th level prelims exam on Aug 22: കേരള പിഎസ്‌സി മാറ്റിവെച്ച പത്താംതരം പ്രിലിമിനറി പരീക്ഷ ഓഗസ്ത് 22-ന് നടക്കും. ജൂലൈ 18-ന് നടക്കേണ്ടിയിരുന്ന രണ്ടാം ഘട്ട പരീക്ഷയാണ് 22-ലേക്ക് മാറ്റിയത്. ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനിലെ സ്റ്റോര്‍മാന്‍, ബെവ്‌കോ എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയാണ് നടക്കുന്നത്.

Kerala PSC: പത്താംതരം പ്രാഥമിക പരീക്ഷ ആര്‍ക്കൊക്കെ എഴുതാം? എങ്ങനെ അപേക്ഷിക്കണം?

Kerala PSC Re-Exam : പത്താം തരം പ്രാഥമിക പരീക്ഷയിലെ ആദ്യ നാലു ഘട്ടങ്ങളും മതിയായ കാരണങ്ങളാല്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. മതിയായ രേഖകള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പരീക്ഷാ കേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം.

Kerala PSC 10th Prelims: പോക്കറ്റ് ചോർന്ന യാത്രകൾ, പാഴായ പണവും സമയവും; ഉദ്യോഗാര്‍ത്ഥികളുടെ നഷ്ടത്തിന് ആരു പരിഹാരം കാണും?

Kerala PSC 10th Preliminary Exam Cancelled: ആലപ്പുഴയിലെ ലജ്‌നത്തുല്‍ മുഹമ്മദിയ സ്‌കൂളിലെ പരീക്ഷാ കേന്ദ്രത്തില്‍ ഉച്ചയ്ക്ക് ശേഷം നല്‍കേണ്ട ചോദ്യപേപ്പര്‍ രാവിലെ നല്‍കിയതിന്റെ പേരില്‍ രണ്ടാം ഷിഫ്റ്റിലെ പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച ഈ ഗുരുതര അലംഭാവം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തിയത് സമയവും പണവുമാണ്.

Kerala PSC Recruitment 2026: സെക്രട്ടേറിയറ്റിലടക്കം അവസരങ്ങള്‍; പിഎസ്‌സി ഇനി പുറത്തുവിടുന്നത് 44 വിജ്ഞാപനങ്ങള്‍

Kerala PSC New Notifications: കേരള പിഎസ്‌സി വിവിധ വിഭാഗങ്ങളിലായി 44 വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. സെക്രട്ടേറിയേറ്റ്/ പിഎസ്‌സി/അഡ്വക്കേറ്റ് ജനറല്‍സ് ഓഫീസ്/ഓഡിറ്റ് വകുപ്പ്/എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്‌പെഷ്യല്‍ ജഡ്ജസ് ഓഫീസ്/വിജിലന്‍സ് ട്രൈബ്യൂണല്‍ ഓഫീസ്, കേരള ലോകായുക്ത എന്നിവിടങ്ങളില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കാണ് പുതിയതായി വിജ്ഞാപനം.

Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി

Kerala PSC Controversy Deepens: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ പ്രഹരം. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ റാങ്ക് പട്ടികയിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസും, അഭിമുഖത്തിന് ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി

Kerala PSC 10th Level Prelims Exam Dates 2026: പിഎസ്‌സി നടത്തുന്ന പത്താം തരം പ്രിലിമിനറി പരീക്ഷ ജൂലൈ 18-ന് ആരംഭിക്കും. ജൂലൈ 18-ന് നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. പ്രിലിമിനറിയുടെ മൂന്നും നാലും ഘട്ടങ്ങള്‍ ഓഗസ്ത് ഒന്നിന്.

Kerala PSC Exam 2026: ഡിഗ്രി മെയിന്‍സ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്‌ പരീക്ഷകള്‍ സെപ്തംബറില്‍; കണ്‍ഫര്‍മേഷന്‍ നല്‍കാം

Kerala PSC September Exam 2026 Details In Malayalam: കേരള പിഎസ്‌സി നടത്തുന്ന വിവിധ ഡിഗ്രി മെയിന്‍സ് പരീക്ഷകള്‍ സെപ്തംബറില്‍ നടക്കും. അസിസ്റ്റന്റ് ജെയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട് സബ് ജെയില്‍/ സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷകളാണ് സെപ്തംബറില്‍ നടക്കുന്നത്