AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Holiday: മഴക്കെടുതി രൂക്ഷം; നാളെ ഈ ജില്ലകളിൽ സ്കൂളുകൾക്ക് അവധി

Kerala Rain School Holiday Tomorrow: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലും റെഡ് അലർട്ടാണ്. വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു. വയനാട് കനത്ത മഴയെ തുടർന്ന് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണം അഞ്ചായി.

Kerala Rain Holiday: മഴക്കെടുതി രൂക്ഷം; നാളെ ഈ ജില്ലകളിൽ സ്കൂളുകൾക്ക് അവധി
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 07 Jul 2026 | 07:05 PM

കൽപ്പറ്റ: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ (Kerala Rain School Holiday) വയനാട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 8 ബുധനാഴ്ച്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലും റെഡ് അലർട്ടാണ്. വയനാട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും സ്കൂൾ അവധി

ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നുമാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ റെസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി ആയിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷകൾ, പിഎസ്‍സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികൾക്കും നാളത്തെ അവധി ബാധകമാണ്.

അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്നും കളക്ടർ അറിയിച്ചു. അതേസമയം വയനാട് കനത്ത മഴയെ തുടർന്ന് കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിൽ മരണം അഞ്ചായി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എൻഡിആർ എഫ് ) രണ്ട് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളും രണ്ട് കെഡാവർ നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്.

ALSO READ: വടക്കൻ കേരളത്തിൽ അതിതീവ്ര മഴ, തെക്കോട്ട് കൊടും വെയിൽ; കേരളത്തെ വലയ്ക്കുന്ന പ്രതിഭാസം എന്ത്?

മണ്ണിടിച്ചിൽ ദുരന്തത്തിൽ 8 പേരെയാണ് പ്രദേശത്ത് നിന്ന് കാണാതായിരിക്കുന്നത്. പരിക്കേറ്റ ഏഴ് പേർ ചികിത്സയിൽ കഴിയുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ട് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. തുരങ്കപാതക്കായി കൂട്ടിയിട്ട മണ്ണ് കനത്ത മഴയിൽ താഴേക്ക് പതിച്ചാണ് അപകടം ഉണ്ടാകാൻ കാരണമായത്. മണ്ണ് പാലത്തിലേക്ക് വീണതോടെ പാലവും അപകടാവസ്ഥയിലാണ്. പ്രദേശത്തെ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ അതിശക്തമായ മഴ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 09 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

മഴ മുന്നറിയിപ്പ് ഇപ്രകാരം

റെഡ് അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): മലപ്പുറം, കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

07 ഇന്ന് (ചൊവ്വാഴ്ച്ച): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്

08 (ബുധൻ): ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

09 (വ്യാഴം): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ന്യൂനമർദ്ദ പാത്തി

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി (off-shore trough) സ്ഥിതിചെയ്യുന്നുണ്ട്. കൂടാതെ തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്ര ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നു. ഇവ അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

English Summary:

Kerala School Rain Holiday Tomorrow On July 8. Wayanad Collector Announces holidays due to heavy rainfall and landslide. Holiday applies for all Professional Colleges and institutes in districts.

Follow Us