Kerala School Reopening 2026: കളിച്ചിരികളിൽ നിന്ന് ക്ലാസ് മുറികളിലേക്ക്; വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

Kerala School Reopening 2026 Today: സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിക്കും. എന്നാൽ പ്രവേശനോത്സവമായ ഇന്ന് നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

Kerala School Reopening 2026: കളിച്ചിരികളിൽ നിന്ന് ക്ലാസ് മുറികളിലേക്ക്; വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

പ്രതീകാത്മക ചിത്രം

Published: 

01 Jun 2026 | 06:28 AM

തിരുവനന്തപുരം: രണ്ട് മാസത്തെ നീണ്ട വേനലവധിക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും (Kerala School Reopening 2026). എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ ആഘോഷപൂർവം വരവേൽക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ അധ്യക്ഷത വഹിക്കും. എന്നാൽ പ്രവേശനോത്സവമായ ഇന്ന് നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും.

കുട്ടികളിൽ സൈബർ സുരക്ഷ സംബന്ധിച്ച ബോധവൽക്കരണം ലക്ഷ്യമിട്ടാണ് കേരള പോലീസ് സൈബർ ഡോം നടപ്പാക്കുന്ന കിഡ് ഗ്ലൗ പദ്ധതിയുടെ ഭാഗമായി ഇന്ന് എല്ലാ പ്രവേശനോത്സവ ചടങ്ങുകളിലും സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായിട്ടുണ്ട്. എൽപി സ്‌കൂളുകളിൽ 800 മണിക്കൂറാണ് അധ്യയനസമയമെന്നതിനാൽ, ശനിയാഴ്ചകൾ ഇത്തവണ അധിക പ്രവൃത്തിദിനമാക്കില്ല.

ALSO READ: അധിക പ്രവൃത്തിദിനങ്ങളില്‍ തീരുമാനം; ഈ അധ്യയന വര്‍ഷം എത്ര ശനിയാഴ്ചകളില്‍ സ്‌കൂളില്‍ പോകണം?

ഇത്തവണ 197 പ്രവൃത്തിദിനങ്ങളാണ് ഉണ്ടാവുക. യുപിയിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹൈസ്‌കൂളിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകളിൽ പ്രവൃത്തിദിനമായിരിക്കും. പാഠപുസ്തക വിതരണം ഇന്നലെകൊണ്ട് പൂർത്തിയാകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച വൈകിട്ടുവരെയുള്ള കണക്കുകൾ പ്രകാരം, 95 ശതമായനം പുസ്തകവിതരണമാണ് നടന്നത്. അതേസമയം, പല കേന്ദ്രസിലബസ് സ്കൂളുകളിലും അധ്യയനം നാളെ ആരംഭിക്കില്ല. ഈ ആഴ്ചയിലെതന്നെ മറ്റു ദിവസങ്ങളിലാണ് ആ സ്കൂളുകളിൽ അധ്യയന ആരംഭിക്കുക.

മഴ മുന്നറിയിപ്പുള്ളതിനാൽ കുട്ടികൾ ശ്രദ്ധിക്കേണ്ടത്

സ്കൂൾ തുറക്കുന്ന ഇന്ന് സംസ്ഥാനത്ത് കാലവർഷം സജീവമായതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

മുൻകരുതലുകൾ‌

  • കുട്ടികളുടെ കൈകളിൽ കുടയോ റെയിൻകോട്ടോ കൊടുത്തുവിടാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
  • ശക്തമായ കാറ്റും മഴയും ഉള്ളപ്പോൾ മരങ്ങൾക്കോ അപകടാവസ്ഥയിലുള്ള ബോർഡുകൾക്കോ താഴെ നിൽക്കരുത്.
  • സ്കൂൾ പരിസരങ്ങളിലും റോഡരികുകളിലും വെള്ളക്കെട്ടുകളുള്ള ഭാഗങ്ങളിൽ കുട്ടികൾ ഇറങ്ങാതിരിക്കാൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.
  • സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനകൾ മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും, ആദ്യ ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിദ്യാലയങ്ങളിലേക്ക് നേരത്തെ തന്നെ പുറപ്പെടുക.
  • പുതിയ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറുകളിലോ വാട്ടർപ്രൂഫ് ബാഗുകളിലോ സൂക്ഷിക്കുക.
  • സ്കൂൾ ബസ്സിലോ ഓട്ടോയിലോ കയറുമ്പോഴും ഇറങ്ങുമ്പോഴും തിരക്ക് കൂട്ടരുത്. റോഡുകിളിൽ മഴപെയ്ത് വഴുക്കലുള്ളതായതിനാൽ വീഴാൻ സാധ്യതയുണ്ട്.
  • കുട്ടികളെ കൃത്യസമയത്ത് സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും രക്ഷിതാക്കൾ ശ്രദ്ധിക്കുക. സ്കൂളിൽ നിന്നുള്ള അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കുക.

English Summary:

Kerala school reopening marks the commencement of the new academic year today on june first monday. State-level admission festival inauguration by the Chief Minister in Thiruvananthapuram. The event will also emphasize cyber safety awareness for students through a pledge.

Loading...
Unable to load recommendations.
Follow Us
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി