Kerala School Holidays: അവധികളില്ലാത്തൊരു അധ്യയനവര്‍ഷം; സ്‌കൂള്‍ കുട്ടികള്‍ വലയും, കിട്ടാന്‍ പോകുന്ന അവധികളിത്രയും
Kerala Students May Get Less School Holidays in 2026-27 Academic Calendar Update: സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് നിരാശയാണ്. അവധികള്‍ കാര്യമായില്ല. തുടര്‍ന്നുള്ള മാസങ്ങളിലും സ്ഥിതി സമാനം തന്നെ. ഓണം, ക്രിസ്മസ് തുടങ്ങി നീണ്ട അവധികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇടയ്ക്കിടെ ലഭിക്കുന്ന അവധികളില്‍ കുറവുണ്ടായേക്കാം. എങ്കിലും അവധികളേറെയുള്ള മാസങ്ങളും ധാരാളം.

പ്രതീകാത്മക ചിത്രം
കേരളത്തില്‍ മറ്റൊരു അധ്യയന വര്‍ഷം കൂടി തുടങ്ങാന്‍ പോകുകയാണ്. അവധിയെല്ലാം അവസാനിച്ച് പഠനത്തിന്റെ നാളുകളിലേക്ക് വിദ്യാര്‍ഥികള്‍ കടക്കും. വേനലവധിയില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്ന ആവേശം, പല വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ തുറക്കുമ്പോള്‍ ഉണ്ടാകാറില്ല. എന്നാല്‍ സ്‌കൂളില്‍ പോകാതെ എങ്ങനാണ്? ഓരോ അധ്യയന വര്‍ഷങ്ങളിലും ധാരാളം അവധികളും വിദ്യാര്‍ഥികളെ തേടിയെത്തുന്നു. എന്നാല്‍ ഈ വര്‍ഷം അവധികള്‍ കുറവാണോ?
സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മാസത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് നിരാശയാണ്. അവധികള്‍ കാര്യമായില്ല. തുടര്‍ന്നുള്ള മാസങ്ങളിലും സ്ഥിതി സമാനം തന്നെ. ഓണം, ക്രിസ്മസ് തുടങ്ങി നീണ്ട അവധികള്‍ മാറ്റിനിര്‍ത്തിയാല്‍ ഇടയ്ക്കിടെ ലഭിക്കുന്ന അവധികളില്‍ കുറവുണ്ടായേക്കാം. എങ്കിലും അവധികളേറെയുള്ള മാസങ്ങളും ധാരാളം. ഓരോ മാസങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള അവധികള്‍ വിശദമായി നോക്കാം.
ജൂണ്‍ മാസത്തിലെ അവധികള്‍
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നാല്‍ ആ ആഴ്ച മുഴുവന്‍ സ്‌കൂളില്‍ പോയേ മതിയാകൂ, അവധികളൊന്നും തന്നെയില്ല. ജൂണ്‍ 7, ജൂണ്‍ 14, ജൂണ്‍ 21, ജൂണ്‍ 28 എന്നീ ദിവസങ്ങളിലാണ് ഞായറാഴ്ചകള്‍ വരുന്നത്. ചില സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനവും വെള്ളി അവധിയുമായതിനാല്‍ ആകെ ലഭിക്കുന്ന അവധികളുടെയും ദിവസങ്ങളുടെയും എണ്ണത്തില്‍ വ്യത്യാസം വരും. ജൂണ്‍ 13നാണ് രണ്ടാം ശനി, ജൂണ്‍ 27ന് നാലാം ശനിയും വരുന്നു. ജൂണ്‍ 25ന് എത്തുന്ന മുഹറമാണ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം പകരുന്ന മറ്റൊരു അവധി.
ജൂലൈ മാസത്തിലെ അവധികള്‍
ജൂലൈ മാസത്തിലെയും സ്ഥിതി വ്യത്യസ്തമല്ല, അവധികള്‍ വളരെ കുറവാണ്. ജൂലൈ 5, ജൂലൈ 12, ജൂലൈ 19, ജൂലൈ 26 എന്നിവ ഞായറാഴ്ചകളും ജൂലൈ 11 രണ്ടാം ശനിയും ജൂലൈ 25 നാലാം ശനിയുമാണ്. മറ്റ് അവധികളൊന്നും തന്നെ ജൂലൈ മാസത്തിലില്ല.
ഓഗസ്റ്റ് മാസത്തിലെ അവധികള്‍
ഓഗസ്റ്റ് മാസം വിദ്യാര്‍ഥികള്‍ക്ക് അല്‍പം സന്തോഷ പകരുന്നതാണ്. കാരണം ഇത്തവണ ഓണം ഓഗസ്റ്റ് മാസത്തിലാണ്, അതിനാല്‍ തന്നെ സ്‌കൂള്‍ തുറന്ന് മൂന്നാം മാസത്തില്‍ വീണ്ടും അവധിയിലേക്ക് പ്രവേശിക്കാനാകും. ഓഗസ്റ്റ് 2, ഓഗസ്റ്റ് 9, ഓഗസ്റ്റ് 16, ഓഗസ്റ്റ് 23, ഓഗസ്റ്റ് 30 എന്നിവയാണ് ഞായറാഴ്ചകള്‍. ഓഗസ്റ്റ് 8, ഓഗസ്റ്റ് 22 എന്നിവയാണ് രണ്ടാം ശനിയാഴ്ചകളും.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം- ശനിയാഴ്ചയാണ് ഈ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷം.
ഓണം അവധികള്‍- പരീക്ഷ കഴിഞ്ഞ് ഓഗസ്റ്റ് 22 മുതല്‍ സ്‌കൂളുകള്‍ ഓണാവധിയിലേക്ക് പ്രവേശിക്കും. ശേഷം സെപ്റ്റംബര്‍ മൂന്നിനായിരിക്കും ക്ലാസുകള്‍ പുനഃരാരംഭിക്കുന്നത്. എന്നാല്‍ 10 ദിവസം കൃത്യമായി അവധി ലഭിക്കുമോ എന്ന കാര്യവും സംശയമാണ്.
Also Read: Kerala School Reopening: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല…തീയതി നീട്ടി? പ്രവേശനോത്സവം ഈ ദിവസം
സെപ്റ്റംബര്‍ മാസത്തിലെ അവധികള്‍
ചില സ്‌കൂളുകള്‍ സെപ്റ്റംബര്‍ ഏഴിനായിരിക്കും ഓണാവധി കഴിഞ്ഞ ക്ലാസുകള്‍ ആരംഭിക്കുന്നത്. കാരണം സെപ്റ്റംബര്‍ നാലിന് ശ്രീകൃഷ്ണ ജയന്തി ആയതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ഇതെല്ലാം കഴിഞ്ഞ് സെപ്റ്റംബര്‍ ഏഴിന് തിങ്കളാഴ്ചയാകും ക്ലാസ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 6,13,20,27 എന്നീ ദിവസങ്ങളിലാണ് ഞായറാഴ്ചകള്‍. സെപ്റ്റംബര്‍ 12ന് രണ്ടാം ശനിയും സെപ്റ്റംബര്‍ 26ന് നാലാം ശനിയും വരുന്നു. സെപ്റ്റംബര്‍ 21ന് ശ്രീനാരായണഗുരു സമാധി ആയതിനാല്‍ അന്നും അവധിയായിരിക്കും.
ഒക്‌ടോബര്‍ മാസത്തിലെ അവധികള്‍
മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഒക്ടോബര്‍ മാസത്തില്‍ കുറച്ചധികം അവധികളുണ്ട്. ഒക്ടോബര്‍ 4, 11, 13, 25 ദിവസങ്ങളിലാണ് ഞായറാഴ്ചകള്‍. ഒക്ടോബര്‍ 10ന് രണ്ടാം ശനിയും, ഒക്ടോബര്‍ 24ന് നാലാം ശനിയുമാണ്. ഇവയ്ക്ക് പുറമെ ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി പ്രമാണിച്ച് അവധിയാണ്. കൂടാതെ ഒക്ടോബര്‍ 20, 21 ദിവസങ്ങളില്‍ മഹാനവമി, വിജയദശമി അവധികളുമുണ്ട്.
നവംബര്‍ മാസത്തിലെ അവധികള്‍
ഒട്ടും അവധികളില്ലാത്തൊരു മാസമെന്ന് വേണമെങ്കില്‍ നവംബറിനെ പറയാം. കേരളപിറവി ദിനമായ നവംബര്‍ ഒന്ന് പോലും വരുന്നത് ഞായറാഴ്ചയാണ്. നവംബര്‍ 1, 8, 15, 22, 29 ദിവസങ്ങളാണ് ഞായറാഴ്ചകള്‍. നവംബര്‍ 14 രണ്ടാം ശനിയും 28 നാലാം ശനിയുമാണ്. മറ്റ് അവധികളൊന്നും ഈ മാസത്തിലില്ല.
ഡിസംബര്‍ മാസത്തിലെ അവധികള്‍
ഡിസംബര്‍ മാസവും കുട്ടികള്‍ക്ക് സന്തോഷം പകരും. ഡിസംബര്‍ 18ന് പരീക്ഷ കഴിഞ്ഞ സ്‌കൂള്‍ അടച്ചാല്‍ പിന്നീട് 28നാണ് തുറക്കുന്നത്. ഇതിന് പുറനെ ഡിസംബര്‍ 6, 13, 20, 277 എന്നീ ദിവസങ്ങള്‍ ഞായറാഴ്ചകളും ഡിസംബര്‍ 12 രണ്ടാം ശനിയും 26 നാലാം ശനിയുമാണ്.
English Summary
School students in Kerala may receive fewer holidays in the 2026-27 academic year due to changes in the academic calendar and working day adjustments. The revised holiday count and reasons behind the possible reduction are drawing attention among students and parents.