AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala School Reopening: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല…തീയതി നീട്ടി? പ്രവേശനോത്സവം ഈ ദിവസം

Fact Check Are Kerala Schools Reopening on June 5 Instead of June 1: കടുത്ത വേനല്‍ക്കാലം ആരംഭിക്കുന്നതോടെ സ്‌കൂളടച്ച് വീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍, മഴക്കാലത്തിന്റെ തുടക്കത്തിലാണ് സ്‌കൂളിലേക്ക് തിരിച്ചെത്തുന്നത്. മഴയത്ത് നനഞ്ഞൊട്ടി സ്‌കൂളിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യല്ലേ? എന്നാല്‍ സ്‌കൂള്‍ തുറക്കാന്‍ ഇനിയും വൈകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയപ്പെടുന്നത്.

Kerala School Reopening: ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല…തീയതി നീട്ടി? പ്രവേശനോത്സവം ഈ ദിവസം
പ്രതീകാത്മക ചിത്രം Image Credit source: Mayur Kakade/E+/Getty Images
Shiji M K
Shiji M K | Published: 23 May 2026 | 08:42 PM

വേനലവധിക്കാലം കഴിഞ്ഞ് കുട്ടികളെല്ലാം വീണ്ടും സ്‌കൂളിലേക്കും കോളേജിലേക്കുമെല്ലാം പോകാനുള്ള ഒരുക്കത്തിലാണ്. രണ്ടുമാസം നീണ്ട ആഘോഷക്കാലം കഴിഞ്ഞ വീണ്ടും സ്‌കൂളിലേക്ക് പോകാന്‍ പൊതുവേ കുട്ടികള്‍ക്ക് വലിയ താത്പര്യമുണ്ടാകാറില്ല, എന്നാല്‍ പുതിയ ബാഗ്, കുട, പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം സ്‌കൂളിലേക്കെത്താന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്.

കടുത്ത വേനല്‍ക്കാലം ആരംഭിക്കുന്നതോടെ സ്‌കൂളടച്ച് വീട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍, മഴക്കാലത്തിന്റെ തുടക്കത്തിലാണ് സ്‌കൂളിലേക്ക് തിരിച്ചെത്തുന്നത്. മഴയത്ത് നനഞ്ഞൊട്ടി സ്‌കൂളിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ വയ്യല്ലേ? എന്നാല്‍ സ്‌കൂള്‍ തുറക്കാന്‍ ഇനിയും വൈകുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പറയപ്പെടുന്നത്.

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ലേ?

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ അധികൃതര്‍ പ്രതികരണം നടത്തിയിട്ടില്ല. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ലെന്നും അത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയെന്നുമാണ് വ്യാജ വാര്‍ത്തകള്‍.

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ശുചീകരണം, സുരക്ഷ മുന്‍കരുതലുകള്‍ എന്നിവ ഉറപ്പാക്കാനായി ജില്ല കളക്ടമാരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഒന്നാം ഘട്ട പാഠപുസ്തക വിതരണം ജൂണ്‍ ഒന്നിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീനും പയുന്നു.

യോഗങ്ങള്‍ പുരോഗമിക്കുന്നു

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ എല്ലാ സ്‌കൂളുകളിലും അതിവേഗം പുരോഗമിക്കുകയാണ്. അതിനായി വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്, ഇവ ജില്ല കളക്ടര്‍മാര്‍ വിലയിരുത്തുന്നുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കണെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്കും സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദേശം നല്‍കി.

Also Read: KTET Result 2026: കെ-ടെറ്റ് ഫലം 29ന് മമ്പോ?; അന്തിമ ഉത്തര സൂചിക ഉടൻ, കൂടുതൽ വിവരങ്ങൾ

സ്‌കൂളിനോട് ചേര്‍ന്ന് കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍, സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ട്രാന്‍സ്‌ഫോര്‍മറുകള്‍ എന്നിവ സുരക്ഷിതമാണെന്ന കാര്യം കെഎസ്ഇബി ഉറപ്പാക്കണം. സ്‌കൂളുകളുടെ പരിസരങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതുമാണ്.

ലഹരി മാഫിയയെ തുരത്താന്‍ ഓപ്പറേഷന്‍ തുഫാന്‍-ദ നര്‍ക്കോ ഹണ്ട്

കേരളത്തിലെ ലഹരി മാഫിയയെ തുരത്താന്‍ ഓപ്പറേഷന്‍ തുഫാന്‍ ദ നര്‍ക്കോ ഹണ്ട് എന്ന പേരില്‍ പുതിയ പദ്ധതിക്ക് രൂപംനല്‍കി ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല. പോലീസ് സ്‌റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരി മാഫിയയുടെ വേരറുക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

484 പോലീസ് സ്‌റ്റേഷനുകളില്‍ വമ്പന്‍ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. പോലീസ് സ്‌റ്റേഷനില്‍ എത്തുന്നവരെ ഗുഡ് മോണിങ് പറഞ്ഞ് സ്വീകരിക്കുമെന്നും സ്റ്റേഷനുകള്‍ വൃത്തിയാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരി മാഫിയയെ തുരത്താന്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ തുഫാന് വേണ്ടി വിശദമായ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് സ്‌റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാകുമെന്ന ഉറപ്പും മന്ത്രി നല്‍കുന്നുണ്ട്. പോലീസില്‍ അഴിച്ചുപണിക്ക് സാധ്യതയില്ലെന്ന സൂചനയും ചെന്നിത്തല നല്‍കുന്നു.

English Summary

Social media claims suggesting that Kerala schools will reopen on June 5 instead of June 1 are widely circulating online. Here is a fact check examining the truth behind the viral posts and the latest updates on school reopening.

Follow Us