AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Study Tips: എസ്എസ്എൽസി പരീക്ഷയെ പേടിയില്ലാതെ നേരിടാം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Kerala SSLC Exam Study Tips: കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്തുണയും ആത്മവിശ്വാസവും നൽകേണ്ടത് മാതാപിതാക്കളാണ്. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും അവർക്ക് ആശ്വാസമാകാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ ഇതാ.

Study Tips: എസ്എസ്എൽസി പരീക്ഷയെ പേടിയില്ലാതെ നേരിടാം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Study TipsImage Credit source: Francesco Carta fotografo/Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 03 Feb 2026 | 12:25 PM

കേരളത്തിലെ ഓരോ വിദ്യാർത്ഥിയുടെയും ജീവിതത്തിലെ നിർണ്ണായകമായ ഒരു ഘട്ടമാണ് എസ്എസ്എൽസി പരീക്ഷ. എന്നാൽ പരീക്ഷ എന്ന വാക്കിനോടൊപ്പം തന്നെ പേടി എന്ന വികാരവും മിക്ക കുട്ടികളിലേക്കും കടന്നുവരാറുണ്ട്. ഈ സമയത്ത് കുട്ടികൾക്ക് ഏറ്റവും കൂടുതൽ പിന്തുണയും ആത്മവിശ്വാസവും നൽകേണ്ടത് മാതാപിതാക്കളാണ്. പഠനത്തോടൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാനും അവർക്ക് ആശ്വാസമാകാനും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില സുപ്രധാന കാര്യങ്ങൾ ഇതാ.

താരതമ്യം ചെയ്യരുത്

മറ്റൊരു കുട്ടിയുടെ മാർക്കുമായോ പഠനരീതിയുമായോ സ്വന്തം കുട്ടിയെ താരതമ്യം ചെയ്യുന്നത് കുട്ടികളിൽ വലിയ മാനസിക വിഷമമുണ്ടാക്കും. ഓരോ കുട്ടിയുടെയും കഴിവുകൾ വ്യത്യസ്തമാണെന്ന കാര്യം മാതാപിതാക്കൾ തിരിച്ചറിയുക. നിനക്ക് സാധിക്കുന്നത് നീ ചെയ്യൂ, ഞങ്ങൾ കൂടെയുണ്ട്… എന്ന വാക്കാണ് ഈ സമയത്ത് അവർക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പിന്തുണ.

ഭക്ഷണത്തിലും ഉറക്കത്തിലും

പരീക്ഷയ്ക്കായി രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പഠിക്കുന്നത് കുട്ടികളുടെ ഓർമ്മശക്തിയെയും ആരോഗ്യത്തെയും കാര്യമായി ബാധിക്കും. കുറഞ്ഞത് ആറ്, ഏഴ് മണിക്കൂർ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കുക. അമിതമായ എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കി, ധാരാളം വെള്ളവും പോഷകഗുണമുള്ള ആഹാരവും നൽകാൻ ഈ സമയം പ്രത്യേകം ശ്രദ്ധിക്കണം.

ALSO READ: എസ്എസ്എൽസി അടുത്തു! മോഡൽ പരീക്ഷ വെറുമൊരു ട്രയൽ അല്ല; പരീക്ഷാപ്പേടി മാറ്റാൻ ഈ ടിപ്‌സ് പരീക്ഷിക്കൂ

ശാന്തമായ അന്തരീക്ഷം

പരീക്ഷാക്കാലത്ത് വീട്ടിലെ അനാവശ്യ ബഹളങ്ങൾ, ടിവിയുടെ അമിത ശബ്ദം, വിരുന്നുകാരെ സ്വീകരിക്കൽ എന്നിവ ഒഴിവാക്കുന്നത് കുട്ടികൾക്ക് ഏകാഗ്രതയോടെ പഠിക്കാൻ സഹായിക്കും. മാതാപിതാക്കൾ ഫോൺ ഉപയോഗം കുറച്ച് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നത് അവർക്ക് കൂടുതൽ സുരക്ഷിതബോധം നൽകുന്നു.

പരീക്ഷാപേടി അകറ്റാം

പഠിച്ച കാര്യങ്ങൾ മറന്നുപോകുമോ എന്ന പേടി കുട്ടികളിൽ സ്വാഭാവികമാണ്. കുട്ടികളുമായി ദിവസവും അല്പനേരം പഠനമല്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പരീക്ഷയെ ഒരു വലിയ കടമ്പയായി കാണുന്നതിന് പകരം, തങ്ങൾ ഇതുവരെ പഠിച്ച കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരു അവസരമായി കാണാൻ അവരെ പഠിപ്പിക്കുക.

ചെറിയ ഇടവേളകൾ

മണിക്കൂറുകളോളം തുടർച്ചയായി പുസ്തകത്തിന് മുന്നിൽ ഇരിക്കുന്നത് കുട്ടികളിൽ മടുപ്പുണ്ടാക്കും. ഓരോ ഒരു മണിക്കൂർ പഠനത്തിന് ശേഷവും 10 മിനിറ്റ് എഴുന്നേറ്റ് നടക്കാനോ, പാട്ട് കേൾക്കാനോ അവരെ അനുവദിക്കുന്നത് വളരെ നല്ലതാണ്. ഇത് തലച്ചോറിന് ഉന്മേഷം നൽകുകയും കാര്യങ്ങൾ വേഗത്തിൽ പഠിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുകയും ചെയ്യും.

Follow Us